കാഴ്ചവൈകല്യങ്ങള്‍ കണ്ടെത്തി പരിഹാരം നല്‍കുന്ന ആയുര്‍വ്വേദ പദ്ധതി ദൃഷ്ടി ഉദ്ഘാടനം ചെയ്തു

289

പടിയൂര്‍-കുട്ടികളിലെ കാഴ്ചവൈകല്യങ്ങള്‍ കണ്ടെത്തി പരിഹാരം നല്‍കുന്ന ആയുര്‍വ്വേദ പദ്ധതി ദൃഷ്ടി യുടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലതല ഉദ്ഘാടനം പ്രൊഫ.കെ യു അരുണന്‍ എം എല്‍ എ നിര്‍വ്വഹിച്ചു.സംസ്ഥാനത്തെ നിയോജകമണ്ഡലങ്ങളിലെ രണ്ട് വീതം സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഏഴിനും പതിനേഴിനുമിടയില്‍ പ്രായമുള്ള കുട്ടികളുടെ ഹ്രസ്വദൃഷ്ടി ,ദീര്‍ഘദൃഷ്ടി ,വിഷമദൃഷ്ട്രി എന്നിവ കണ്ടുപിടിച്ച് കൃത്യമായ ഇടവേളകളില്‍ പരിശോധനയും മരുന്നും ,ചികിത്സയും ,സൗജന്യമായി ലഭ്യമാക്കല്‍ ആണ് ഈ പദ്ധതി മൂലം വിഭാവനം ചെയ്തിട്ടുള്ളത് .എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹാളില്‍ ചേര്‍ന്ന മണ്ഡലതല ഉദ്ഘാടന യോഗത്തില്‍ പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എസ് സുധന്‍ അദ്ധ്യക്ഷത വഹിച്ചു.ദൃഷ്ടി പദ്ധതിയുടെ സംസ്ഥാന തല കണ്‍വീനര്‍ ഡോ.പി കെ നേത്രദാസ് പദ്ധതി വിശദീകരണം നടത്തി .സമാജം സ്‌കൂള്‍ മാനേജര്‍ ഭരതന്‍ കണ്ടേങ്കാട്ടില്‍ ,സമാജം സെക്രട്ടറി ദിനചന്ദ്രന്‍ കോപ്പുള്ളിപ്പറമ്പില്‍ ,പ്രിന്‍സിപ്പാള്‍ കെ എ സീമ,നാഷണല്‍ ആയുഷ് മിഷന്‍ ജില്ല പ്രോജക്ട് മാനേജര്‍ ഡോ.ശ്രീവത്സന്‍ ,ഇരിങ്ങാലക്കുട ഗവ.ആയുര്‍വ്വേദ ആശുപത്രി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.രജിത,മാതൃസംഗമം പ്രസിഡന്റ് ലതിക ഉല്ലാസ് എന്നവര്‍ സംസാരിച്ചു.സമാജം സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സാജന്‍ പി ജി സ്വാഗതവും ഇരിങ്ങാലക്കുട ഗവ.ആയുര്‍വ്വേദ് ആശുപത്രി സി എം ഒ ഡോ.പ്രീതി ജോസ് നന്ദിയും പറഞ്ഞു

Advertisement