കാട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതി യില്‍ ഉള്‍പ്പെടുത്തി പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്കു ലാപ്‌ടോപ്, വയോജനങ്ങള്‍ക്കു കട്ടില്‍ എന്നിവയുടെ വിതരണ ഉത്ഘാടനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ചു കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന രഘു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ സുബ്രമണിയന്‍ സ്വാഗതം പറഞ്ഞു. അര്‍പ്പിച്ചു.പട്ടിക ജാതി വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ 4 ലക്ഷം അടങ്കലില്‍ 17 ലാപ്‌ടോപ്പുകളും വയോജനക്ഷേമം മുന്‍ നിറുത്തി നടപ്പിലാക്കിയ വയോജനങ്ങള്‍ക്കു കട്ടില്‍ എന്ന പദ്ധതിയില്‍ 221800 രൂപ വകയിരുത്തി 51 കട്ടിലുകളും വിതരണം ചെയ്തു. ഭരണ സമിതി അംഗങ്ങള്‍ സന്നിഹിതരായിരുന്നു. നിര്‍വഹണ ഉദ്യോഗസ്ഥരായ ഐ. സി .ഡി. എസ് സൂപ്പര്‍ വൈസര്‍ ഹൃദ്യ, കാട്ടൂര്‍ ഗവണ്മെന്റ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് മരിയ പോള്‍, പഞ്ചായത്ത് സെക്രട്ടറി കെ .ആര്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി .കെ രമേശ് നന്ദി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here