കേരളത്തിലെ നാലാം ഘട്ട ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ തീരുമാനമായി. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ചേര്‍ന്ന അവലോകന യോഗമാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. മുടിവെട്ടാനായി മാത്രമായിരിക്കും അനുമതി.ഫേഷ്യല്‍ അനുവദിക്കില്ല.ബ്യൂട്ടിപാര്‍ലറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല.സംസ്ഥാനത്തെ മദ്യശാലകള്‍ ബുധനാഴ്ച തുറക്കും. ബെവ്‌കോ ഔട്ട്‌ലറ്റുകളാണ് തുറക്കുന്നത്.ബാറുകളിലെ പാഴ്‌സല്‍ കൗണ്ടറും ബുധനാഴ്ച മുതല്‍ തുറക്കും.സ്‌കൂളുകളും കോളജുകളും അടച്ചിടണമെന്നാണ് നാലാം ഘട്ട ലോക്ഡൗണിനെക്കുറിച്ചുള്ള കേന്ദ്രനിര്‍ദേശം.അന്തർജില്ലാ യാത്രയ്ക്ക് പാസ് വേണം, നടപടിക്രമങ്ങളിൽ ഇളവ് ഉണ്ടാകും.
Advertisement