കാറളം -ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 2 മഹാത്മാ ഗാന്ധി 150-ാം ജന്മ വാര്‍ഷികം വിപുലമായ പരിപാടികളോടെ ആചരിച്ചു.രാവിലെ 8 മണിക്ക് മണ്ഡലത്തിലെ 18 ബൂത്ത് കേന്ദ്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. വെള്ളാനി സെന്ററില്‍ മണ്ഡലം കമ്മിറ്റിയുടെ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനാ യോഗവും മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിന്‍ ഫ്രാന്‍സീസിന്റെ അദ്ധ്യക്ഷതയില്‍ നടന്നു. രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ കേരളാ ഇന്‍ ചാര്‍ജും പ്രശസ്ത കോണ്‍ഗ്രസ് പ്രഭാഷകനുമായ വി.ആര്‍.അനൂപ് മുഖ്യ പ്രഭാഷണം നടത്തി. എന്‍.എം.ബാലകൃഷ്ണന്‍, തങ്കപ്പന്‍ പാറയില്‍, വേണു കുട്ടശാംവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here