ഇരിങ്ങാലക്കുട : കേരളത്തെ ആകെ തളര്‍ത്തിയ പ്രളയം മൂലം തകര്‍ന്നു പോയ നമ്മുടെ സഹോദരങ്ങള്‍ക്ക് ഒരു കൈതാങ്ങ് ആകുവാന്‍ ക്രൈസ്റ്റ് നഗര്‍ അമ്പുസമുദായം ഈ വര്‍ഷം ആഘോഷങ്ങളുടെ പോലിമകുറച്ച് ഭക്തിയുടെ നിറവ്കൂട്ടി കൂടുതല്‍ ജനപങ്കാളിത്തതോടെ അമ്പ് എഴുന്നള്ളിപ്പ് നടത്തുകയുണ്ടായി. ചിലവ് ചുരുക്കി നടത്തിയതിന്റെ ഭാഗമായി 3 കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം നല്‍കി ചെറിയ കൈതാങ്ങ് ആകുവാന്‍ സാധിച്ചു. ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍, ഫാ. വിന്‍സെന്‍ നീലങ്കാവില്‍ സി.എം.ഐ എന്നിവരുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച വൈകീട്ട് 5.30ന് ക്രൈസ്റ്റ് നഗര്‍ കപ്പേളയില്‍വെച്ച് നടന്ന ചടങ്ങില്‍ തുക വിതരണം ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here