ഇരിഞ്ഞാലക്കുട :2014 ഫെബ്രുവരി 5ന് പൊതുതാല്‍പര്യത്തില്‍ CPI ഇരിങ്ങാലക്കുട ടൗണ്‍ സെന്റര്‍ ബ്രാഞ്ച് അംഗങ്ങളായ PK സദാനന്ദന്‍, കെ കെ. കൃഷ്ണാനന്ദ ബാബു എന്നവര്‍ വാദികളായി അഡ്വ. രാജേഷ് തമ്പാന്‍ മുഖാന്തിരം ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിക്കെതിരെ ബോധിപ്പിച്ച വ്യവഹാരത്തില്‍ കൃത്യം 5 വര്‍ഷം തികഞ്ഞ 2019 ഫെബ്രുവരി 5ന് അയ്യങ്കാവ് മൈതാനം നികത്തരുതെന്നും മുനിസിപ്പല്‍ ഓഫീസിനു മുമ്പിലെ റോഡ് അടച്ചു കെട്ടരുതെന്നും മുനിസിപ്പാലിറ്റിയെ ശാശ്വതമായി വിലക്കി വിധിയായി.

പുതിയ മുനിസിപ്പല്‍ ഓഫീസ് കെട്ടിടം പണിത ശേഷം അതിനു മുമ്പിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ളതും അനേകര്‍ വ്യായാമത്തിനായി നടക്കുന്നതും വാഹനങ്ങളില്‍ ഉള്‍പ്പടെ ഗതാഗതം ചെയ്യുന്നതുമായ ടാര്‍ റോഡ് അടച്ചു കെട്ടാനും തൊട്ടടുത്ത അയ്യങ്കാവ് മൈതാനത്തിന്റെ തെക്കെ ഭാഗം നികത്താനായി മണ്ണടിക്കുകയും ചെയ്തു.
അതിനെതിരെ CPI ടൗണ്‍ ലോക്കല്‍ കമ്മിറ്റി പ്രകടനം, പൊതുസമ്മേളനം എന്നിവ നടത്തിയതിനു പുറമെ നിയമ നടപടികള്‍ കൂടി തേടുകയായിരുന്നു.
അതിനു മുന്നോടിയായി വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷക്ക് മറുപടിയില്‍ വടക്ക് അയ്യങ്കാവ് മൈതാനം വരെ മുനിസിപ്പല്‍ ഓഫീസ് കോമ്പൗണ്ട് ആണെന്ന് (അതിനു മുമ്പില്‍ വഴിയില്ലെന്ന്) മറുപടി നല്‍കി.
OS 500/2014 നമ്പ്രായി ബോധിപ്പിച്ച വ്യവഹാരം വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് മുനിസിപ്പാലിറ്റി തര്‍ക്കിച്ചുവെങ്കിലും ഒടുവില്‍ വാദികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് ഒത്തു തീര്‍ക്കാന്‍ തയ്യാറായി. ഇരുപക്ഷവും അംഗീകരിച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പത്രത്തില്‍ പരസ്യം ചെയ്ത ശേഷം 5/2/19 ല്‍ കോടതി അംഗീകരിച്ച് അയ്യങ്കാവ് മൈതാനം നികത്തരുതെന്നും മുനിസിപ്പല്‍ ഓഫീസിന് മുമ്പിലെ റോഡ് അടച്ചു കെട്ടരുതെന്നും കോടതി വിധി പാസാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here