ഇരിങ്ങാലക്കുട നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിച്ചു

484

ഇരിങ്ങാലക്കുട :മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിച്ചു.ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു കിച്ചന്റെ ഉദ്‌ഘാടനം നിർവഹിച്ചു .കോറോണയുടെ പശ്ചാത്തലത്തിൽ സാധനങ്ങളുടെ ലഭ്യതക്കുറവുകൊണ്ടും പണമില്ലാത്തത്കൊണ്ടും ആരും പട്ടിണി കിടക്കാൻ പാടില്ലെന്ന സർക്കാരിന്റെ പ്രഖ്യാപനം ഏറ്റെടുത്തുകൊണ്ടാണ് നഗരസഭ കിച്ചൻ ആരംഭിച്ചത്.പാവപ്പെട്ടവർക്ക് ഭക്ഷണം സൗജന്യമായി നൽകും .ഇരുപത് രൂപയാണ് ഭക്ഷണം പാർസൽ കൊണ്ടുപോവാൻ ഈടാക്കുന്നത്. വീടുകളിൽ എത്തിച്ചു നൽകണമെങ്കിൽ അഞ്ച് രൂപ അധികം നൽകണം .നഗരസഭയിലെ കുടുംബശ്രീ സി .ഡി .എസ് ഒന്നുമായി ചേർന്നാണ് കിച്ചൻ ഒരുക്കിയത് .നഗരസഭയിലെ വാഹനങ്ങളിൽ സന്നദ്ധപ്രവർത്തകരും വോളണ്ടിയേഴ്‌സും കൂടി ആയിരിക്കും ഭക്ഷണം വീട്ടിൽ എത്തിക്കുക .ഭക്ഷണം വേണ്ടവർ വാർഡ് കൗൺസിലർമാരുമായി ബന്ധപ്പെടേണ്ടതാണ് .

Advertisement