“ജോണികുട്ടിടെ ശവപെട്ടികൾ” ലോക ശ്രദ്ധ നേടുന്നു

123

ആറാട്ടുപുഴ:ശവപ്പെട്ടി കച്ചവടക്കാരനായ ജോണിക്കുട്ടി ജീവിത പ്രശ്നങ്ങൾ തന്നെ അലട്ടുന്നതുകൊണ്ട്, മഹാമാരി പടർന്നുപിടിച്ച ഈ അവസരത്തിൽ തന്റെ ശവപ്പെട്ടി കച്ചവടം കൊണ്ട് ഒരുപാട് ലാഭമുണ്ടാക്കാമെന്ന അയാളുടെ വിചാരത്തിന് തിരിച്ചടികളേൽക്കുന്നു.എന്നിങ്ങനെ സമകാലിക സംഭവങ്ങൾ കോർത്തിണക്കി ആറാട്ടുപുഴ പല്ലിശ്ശേരി അമ്മ കലാക്ഷേത്ര ഒരുക്കിയ ജോണികുട്ടിടെ ശവപെട്ടികൾ എന്ന നാടകം ലോക ശ്രദ്ധ നേടുന്നു .ലോക്ക് ഡൗൺ കാലത്ത് വീട്ടിലെ തൊഴുത് പശ്ചാത്തല മാക്കി, വീട്ടിലെ കാർബോർഡ് പെട്ടികൊണ്ട് സെറ്റ് ഒരുക്കി,ചെറിയ സമയം കൊണ്ട് ഇവർ ചെയ്ത നാടകം ആണ് ഇപ്പോൾ ഒരുപാട് പുരസ്‌കാരങ്ങൾ നേടി കൊണ്ട് ലോക ശ്രദ്ധ ആകർഷിക്കുന്നത്. പങ്കെടുത്ത മത്സരങ്ങൾ ഒക്കെ വിജയം കൈവരിച്ചിരിക്കുകയാണ് പരിമിധികൾക്കു നടുവിൽ നിന്നു കൊണ്ട് അമ്മ കലാക്ഷേത്ര ഒരുക്കിയ നാടകം. കൊറോണ കാലത്ത് സർക്കാരും, ഡോക്ടർമാരും പറയുന്നത് കേട്ട് നടന്നാൽ നമ്മുക്ക് ഏതു മഹാമാരിയും അതിജീവിക്കാം എന്ന സന്ദേശം സമൂഹത്തിന് നൽകി നാടകം അവസാനിക്കുന്നു. ലോക നാടക വാർത്തകൾ എന്ന വാട്ട്സപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഓൺലൈൻ നാടക മത്സരത്തിൽ 300 നാടകങ്ങളിൽ നിന്നും ജോണികുട്ടിടെ ശവപെട്ടികൾ എന്ന നാടകം മികച്ച സംവിധായകനുള്ള പുരസ്കാരവും, രണ്ടാം സ്ഥാനവും,അരങ്ങിലെ കലാകാരന്മാരുടെ തൊഴിലാളി സംഘടനയായ കെ .എസ് .ഡബ്ള്യു. യൂ നടത്തിയ ലോക ഏകപാത്ര വീഡിയോ നാടക മത്സരത്തിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം,ഒന്നാം സ്ഥാനവും നേടി.
നാടക എഴുത്തുകാരനായ രഞ്ജിത്ത് ശിവയാണ് ജോണികുട്ടിയുടെ രചന നിർവഹിച്ചിരിക്കുന്നത്, സംവിധാനവും, പ്രധാന വേഷവും ചെയ്തിരിക്കുന്നത് സന്ദീപ് സതീഷാണ്, മിഥുൻ മലയാളം സംഗീതവും, സലീഷ് ദീപവിതാനവും, ആൽബിൻ ആന്റോ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നു.സാങ്കേതിക സഹായം ഗൗതം, സെറ്റ് സതീഷും, സന്തോഷും നിർവഹിച്ചിരിക്കുന്നു, സമൂഹ്യ മാധ്യമങ്ങൾ വഴി പ്രദർശിപ്പിച്ച നാടകം ഒരുപാട് പ്രശംസ ഇതിനോടകം നേടിയിരിക്കുന്നു.

Advertisement