സെന്റ് ജോസഫ്സ് കോളേജിൽ വാഴനടീൽ നടത്തി

42

ഇരിങ്ങാലക്കുട :സെന്റ് ജോസഫ്സ് കോളേജിൽ NSS ന്റെയും നേച്ചർ ക്ലബ്ബിന്റെയും നേതൃത്വത്തിൽ വാഴനടീൽ നടത്തി. കോളേജ് പ്രിൻസിപ്പൽ Dr. സിസ്റ്റർ ആശ തെരെസ് ടിഷ്യൂ കൾചർ വാഴതൈകൾ നട്ടുകൊണ്ട് ഉത്ഘാടനം നിർവഹിച്ചു. കേരള സർക്കാരിന്റെ ഒരു കോടി വൃക്ഷതൈ സംരക്ഷണ യത്നത്തിന്റ ഭാഗമായാണ് കോളേജിൽ ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചത്. ഈ വർഷം കോളേജിൽ നിന്നും വിരമിക്കുന്ന അധ്യാപിക Dr. ശാലി അന്തപ്പൻ, ഓഫീസ് ജീവനക്കാരായ സിസ്റ്റർ ബീന, ഡേവിസ് എന്നിവരും പരിപാടിയിൽ പങ്കാളികളായി.

Advertisement