ചേർപ്പ് : അന്തരാഷ്ട്ര കൃഷ്ണാ വബോധ സമിതി തൃശൂർ ഘടകം, സർഗ സാംസാക്കാരിക സമിതി എന്നിവയുടെ നേതൃത്വത്തിൽത്തോടനു ബന്ധിച്ച്ചേർപ്പ് ഗവൺമെന്റ് ഹൈസ്ക്കൂളിലേക്ക് ഭഗവത് ഗീതയടക്കം നിരവധി ആധ്യാത്മിക പുസ്തകങ്ങളും, കവി ശ്രീനിവാസൻ കോവത്ത് രചിച്ച സാഹിത്യ കൃതികളും സൗജന്യമായി നൽകി. അന്തരാഷ്ട്ര കൃഷ്ണാ വബോധ സമിതി തൃശൂർ ഘടകം യാത്ര ലീഡർ രാജരാജേന്ദ്ര കൃഷ്ണദാസ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. വിജയൻ വടക്കൂട്ട് മടവാക്കര അധ്യക്ഷതവഹിച്ചു. കവി. ശ്രീനിവാസൻ കോവാത്ത്, സ്ക്കൂൾ പ്രധാന അധ്യാപിക ഇ ൻ ചാർജ് കെ.കെ.ലീല, എ.എം. വാഹിദ ഭാനു ,കെ.ബി. പ്രമോദ്, . സായ് കൃഷ്ണാ, അശ്വതി എന്നിവർ പ്രസംഗിച്ചു.
Advertisement