ബ്രേക്ക് ചെയിന്‍ കാമ്പയിന്‍ അവിട്ടത്തൂരിലും

123

അവിട്ടത്തൂര്‍: കൊറോണ വൈറസ് വ്യാപനത്തിനെ തടയുവാനായുള്ള കേരള ഗവണ്‍മെന്റ് പ്രവര്‍ത്തനങ്ങളോടൊത്ത് അവിട്ടത്തൂര്‍ തിരുക്കുടുംബ ഇടവകാ സമൂഹം വികാരി ആന്റണി തെക്കിനെത്ത് അച്ചന്റെ നേത്യത്വത്തില്‍ മാസ്‌ക് നിര്‍മ്മാണം ആരംഭിച്ചു. ഇടവകയിലെ പതിനൊന്ന് കുടുംബ കൂട്ടായ്മകളിലായിരിക്കും മാസ്‌ക് നിര്‍മ്മാണം നടക്കുക. കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ശ്രീ ജോളി എടപ്പിള്ളി, ട്രസ്റ്റി ശ്രീ തോമാസ് പട്ടത്ത്, പ്രതിനിധി യോഗം സെക്രട്ടറി ശ്രീ ഡെയ്‌സന്‍ കൊടിയില്‍, ഗ്രേയ്‌സ് മഠം സുപ്പീരിയര്‍ സി ക്ലമന്റീന എന്നിവര്‍ ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു.

Advertisement