ഇരിങ്ങാലക്കുട : ചാത്തന്‍ച്ചിറയിലുള്ള ദാസന്റെ വീടിന് പുറക് വശത്ത് നിന്നുമാണ് അനധികൃതമായി വില്പനക്കായി സൂക്ഷിച്ചിരുന്ന 8.850 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പിടിച്ചെടുത്തത്. അനധികൃതമായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം വാങ്ങി വീട്ടില്‍ വില്പന നടത്തിയിരുന്ന ദാസന്‍(51)നാണ് അറസ്റ്റിലായത്. ആളൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വന്‍ തോതില്‍ അനധികൃത മദ്യവില്പ നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ആളൂര്‍ എസ് ഐ സുശാന്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആളൂര്‍ സ്റ്റേഷന്‍ എസ്.ഐ സത്യന്‍ ടി.എ, മറ്റ് പോലീസ് ഓഫീസര്‍മാരായ ദാസന്‍, വിനോദ് കുമാര്‍, ശ്രീജിത്ത്, ജോബി പോള്‍, അനീഷ്, സുരേഷ് കുമാര്‍, അരുണ്‍ കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Advertisement