പി.ശ്രീധരൻ അനുസ്മരണവും പുസ്തക പ്രകാശനവും

123

കാട്ടൂർ :പ്രശസ്ത പത്രപ്രവർത്തകൻ പി.ശ്രീധരന്റെ ഒമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് കാട്ടൂർ കലാ സദനം സംഘടിപ്പിച്ച അനുസ്മരണ യോഗത്തിന്റെ ഉദ്ഘാടനവും കലാസദനം പ്രസിദ്ധീകരിക്കുന്ന കഥാസമാഹാരത്തിന്റെ പ്രകാശനവും പ്രൊ: കെ .യു അരുണൻ എം.എൽ.എ നിർവ്വഹിച്ചു.അശോകൻ ചരുവിൽ പുസ്തകം സ്വീകരിച്ചു. എ .എ . മുഹമ്മദ് സൈനുൽ ആബ്ദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.ബാലകൃഷ്ണൻ കുന്നമ്പത്ത് അനുസ്മരണ പ്രഭാഷണവും ഇ .ജി വസന്തൻ പുസ്തക പരിചയവും നടത്തി.സുനിൽ .പി .മതി ലകം, രാമചന്ദ്രൻ വേളേക്കാട്, മുഹമ്മദ് ഇബ്രാഹിം പി .എസ് ., കാട്ടൂർ രാമചന്ദ്രൻ ,അരുൺവൻ പറമ്പിൽ എന്നിവർ സംസാരിച്ചു.അനുസ്മരണ യോഗത്തിന് ശേഷം കാട്ടൂർ കലാസദനത്തിന്റെ നേതൃത്വത്തിൽ മാർച്ച് 29 മുതൽ ഏപ്രിൽ 5 വരെ നടക്കുന്ന കാട്ടൂർ കലാസദനത്തിന്റെ പത്താം വാർഷികം വിപുലമായി ആഘോഷിക്കുന്നതിനുള്ള നൂറ്റി ഒന്നംഗ സംഘാടക സമിതി രൂപീകരിച്ചു.ഭാരവാഹികൾ .അശോകൻ ചരുവിൽ മുഖ്യ രക്ഷാധികാരി.
ടി.കെ.രമേഷ് (ചെയർമാൻ) മുഹമ്മദ് ഇബ്രാഹിം വർക്കിംഗ് ചെയർമാൻ.
കാട്ടൂർ രാമചന്ദ്രൻ (ജനറൽ കൺവീനർ) K. V. ഉണ്ണികൃഷ്ണൻ (ഖജാൻജി.)

Advertisement