തൃശ്ശൂര്‍: ജില്ലയില്‍ ഒരാൾക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു . 40 വയസ്സുളള സ്ത്രീക്കാണ് അസുഖം ബാധിച്ചത്. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതുള്‍പ്പെടെ 6 പേരാണ് അസുഖം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആകെ എണ്ണം 20588 ആണ്. 2753 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. വീടുകളില്‍ 20541 പേരും ആശുപത്രികളില്‍ 47 പേരും ആണ് നിരീക്ഷണത്തിലുളളത്. പുതുതായി 8 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.ചൊവ്വാഴ്ച (മാര്‍ച്ച് 31) 25 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതു വരെ 692 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 655 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 37 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 349 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ സംഘം ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ശക്തന്‍ മാര്‍ക്കറ്റില്‍ ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുളളവരെയും ഉള്‍പ്പെടെ 2175 പേരെ സ്‌ക്രീന്‍ ചെയ്തു. സെന്‍ട്രല്‍ ജയില്‍, കെഎസ്ഇബി സബ് സ്റ്റേഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ അഗ്‌നിശമന വിഭാഗം, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ അണുവിമുക്തമാക്കി. ആര്‍എംഒ ക്വാര്‍ട്ടേഴ്സ് അടിയന്തിര സാഹചര്യം നേരിടാന്‍ കഴിയും വിധം വാസയോഗ്യമാക്കി. അഗതികളെ പാര്‍പ്പിച്ച കേന്ദ്രങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വൈദ്യസഹായവും സ്‌ക്രീനിങ്ങും ഏര്‍പ്പെടുത്തി. അതിഥി തൊഴിലാളികള്‍ക്കും ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തൃശ്ശൂര്‍ ജില്ലയില്‍ ഒരാൾക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു
Advertisement