Daily Archives: November 30, 2019
ക്രൈസ്റ്റ് കോളേജ് ജേതാക്കളായി
ഇരിങ്ങാലക്കുട:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജിയേറ്റ് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജേതാക്കളായി
സതീഷ് കെ കുന്നത്തിനെ കാരുമാത്ര സ്‌കൂള്‍ ആദരിച്ചു
കോണത്ത്കുന്ന് :വിദ്യാലയം പ്രതിഭയിലേക്ക് എന്ന വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടിയുടെ ഭാഗമായി നാടക നടനും കേരള സംഗീത നാടക അക്കാദമി സംസ്ഥാന അവാര്‍ഡ് ജേതാവുമായ സതീഷ് കെ കുന്നത്തിനെ കാരുമാത്ര സ്‌കൂള്‍ ആദരിച്ചു. നാടകത്തില്‍...
“കുട്ടികളുടെ പഠനം പെരുമാറ്റം രക്ഷിതാക്കൾ അറിയാൻ” എന്ന വിഷയത്തിൽ സെമിനാർ നടത്തി
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിൻറെയും തേജസ്വിസ്കൂൾ ഓഫ് ലെറ്റേഴ്സ്ൻറെയും ആഭിമുഖ്യത്തിൽ "കുട്ടികളുടെ പഠനം പെരുമാറ്റം രക്ഷിതാക്കൾ അറിയാൻ" എന്ന വിഷയത്തിൽ സെമിനാർ നടത്തി. രാവിലെ 9 :30 മുതൽ ഉച്ച 12:...
ഒരു ഫോണ്‍ കോള്‍ വീട്ടുജോലിക്ക് ആളെത്തും. ഫ്രണ്ട്ലി ഹോം സര്‍വീസ് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഇരിങ്ങാലക്കുട:മുറ്റം തൂക്കാനും മുറി തുടക്കാനും വീട് പരിസരം വൃത്തിയാക്കാനും കൃഷി ആവശ്യമായ ജോലികള്‍ പറമ്പ് ജോലികള്‍ മുതല്‍ ഏതു ചെറിയ ജോലികള്‍ക്കും സഹായം നല്‍കാന്‍ തൃശൂര്‍ റീജിനല്‍ അഗ്രികള്‍ച്ചറല്‍ നോണ്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്‌മെന്റ്...
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ‘ബാലപാര്‍ലമെന്റ്’ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുട ഗവഃ ഗേള്‍സ് സ്‌കൂളില്‍ 'ബാലപാര്‍ലമെന്റ്' സംഘടിപ്പിച്ചു .പ്രാഥമികമായി ജനാധിപത്യ വ്യവസ്ഥയെക്കുറിച്ചും, ഭരണഘടനയെക്കുറിച്ചും, കുട്ടികളുടെ അവകാശങ്ങളായ അതിജീവനത്തിനുള്ള അവകാശം,വികസനത്തിനുള്ള അവകാശം ,സംരക്ഷണത്തിനുള്ള അവകാശം...
അബാക്കസ്സ് കോമ്പറ്റീഷന്‍ നടത്തി
ഇരിങ്ങാലക്കുട :ബ്രയിനോ ബ്രയിന്‍ കിഡ്‌സ് അക്കാദമി ഓഫ് മാത്സ് എക്‌സലെന്‍സിന്റെ നേതൃത്വത്തില്‍ ലോകത്തിലെ ഏറ്റവും വലിയ അബാക്കസ്സ് കോമ്പറ്റീഷന്‍ നടത്തി. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരം...
ഡി.വൈ.എഫ്.ഐ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട :'ഇടതുപക്ഷമാണ് ശരി' എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ച് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണവും യുവജന റാലിയും പൊതുസമ്മേളനവും കാറളം സെന്ററില്‍ സംഘടിപ്പിച്ചു. ബാലസംഘം സംസ്ഥാന കോ ഓഡിനേറ്റര്‍...
നാല്‍പത്താറാമത് കാരുണ്യ ഭവനത്തിന്റെ നിര്‍വൃതിയുമായി സെന്റ് തോമസ് കത്തീഡ്രല്‍
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക മൂന്നു വര്‍ഷമായി തുടങ്ങിവച്ച കാരുണ്യ ഭവന പദ്ധതിയുടെ നാല്‍പത്താറാമത് ഭവനം പൂര്‍ത്തീകരിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍ വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു....
‘ആര്‍ത്തവ ശുചിത്വ പരിപാലനം ‘ എന്ന വിഷയത്തില്‍ ക്ലാസ്സ് നടത്തി
അതിരപ്പിള്ളി :ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മലക്കപ്പാറയിലെ കാടര്‍ വിഭാഗത്തിന് 'ആര്‍ത്തവ ശുചിത്വ പരിപാലനം ' എന്ന വിഷയത്തില്‍ ക്ലാസ്സ് നടത്തി. മലക്കപ്പാറ...
സര്‍ക്കിള്‍ സഹകരണ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് പ്രഥമ വിജയം
നടവരമ്പ് :സര്‍ക്കിള്‍ സഹകരണ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് പ്രഥമ വിജയം .മുകുന്ദപുരം താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയനിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ പാനലിലെ വ്യവസായ സഹകരണ സംഘങ്ങളിലെ...
പുല്ലൂര്‍ നാടക രാവ് -2019 അരങ്ങുണര്‍ന്നു
പുല്ലൂര്‍ : പുല്ലൂര്‍ നാടക രാവ് -2019 അരങ്ങുണര്‍ന്നു .പുല്ലൂര്‍ ചമയം നാടകവേദിയുടെ ഇരുപത്തിനാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന നാടകരാവ് കുണ്ടില്‍ നാരായണന്‍ നഗറില്‍ പ്രൊഫസര്‍ കെ യു അരുണന്‍ എംഎല്‍എ...
ചിറമല്‍ കോലങ്കണ്ണി തറവാട്ടുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട :ചിറമല്‍ കോലങ്കണ്ണി തറവാട്ടുയോഗം സംഘടിപ്പിച്ചു. ഫാ.ആന്റോ പാണാടന്‍, ഫാ.വിജുകോലങ്കണ്ണി, ഫാ.ജെസ്റ്റിന്‍ കോലങ്കണ്ണി, ഫാ.അനൂപ്‌കോലങ്കണ്ണി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയോടെ ചടങ്ങുകള്‍ ആരംഭിച്ചു. അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയം പാരീഷ് ഹാളില്‍ നടന്ന പൊതുസമ്മേളനം മുന്‍...
രാഷ്ട്ര നിര്‍മാണത്തില്‍ ക്രൈസ്തവരുടെ പങ്ക് വിസ്മരിക്കരുത് : മാര്‍ പോളി കണ്ണൂക്കാടന്‍
ആളൂര്‍ : രാഷ്ട്ര നിര്‍മാണത്തിന്റെ സമസ്ത മേഖലകളിലും നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ക്രൈസ്തവ സമൂഹം ഇന്ന് അവഗണനയും അകറ്റിനിര്‍ത്തലും നേരിടുകയാണെന്നും അത് എന്തുകൊണ്ടാണെന്ന് നാം ആത്മപരിശോധന നടത്തണമെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു....
കേരള കർഷകസംഘം തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പതാക ജാഥ പ്രയാണം നടത്തി.
ഇരിങ്ങാലക്കുട: കേരള കർഷകസംഘം തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പതാക ജാഥ പ്രയാണം ജില്ലാ സെക്രട്ടറി പി .കെ ഡേവിസ് ഉദ്‌ഘാടനം നിർവഹിച്ചു .എം .ബി രാജുമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു .പി...
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം മുരിയാട് പഞ്ചായത്തിന് കിരീടം
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം മുരിയാട് പഞ്ചായത്തിന് കിരീടം.ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ 15 വർഷത്തിനുശേഷം മുരിയാട് പഞ്ചായത്ത് 368 പോയിന്റുമായി കിരീടം നേടി. 213 പോയിന്റുമായി കാട്ടൂർ പഞ്ചായത്താണ്...
‘കടലായി മഹല്ല് & പ്രവാസി അസ്സോസിയേഷന്റെ ‘ അംഗങ്ങളുടെ കുടുംബ സംഗമം നടത്തി
കടലായി: 'കടലായി മഹല്ല് & പ്രവാസി അസ്സോസിയേഷന്റെ ' അംഗങ്ങളുടെ കുടുംബ സംഗമം നടത്തി. അസ്സോസിയേഷന്‍ പ്രസിഡണ്ട് A. A യൂനസിന്റെ അദ്ധ്യക്ഷതയില്‍ പ്രസിഡണ്ട് T.K ഷറഫുദ്ദീന്‍ സ്വാഗതവും, രക്ഷാധികാരി T...
ഡി.വൈ.എഫ്.ഐ കാട്ടൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘പെണ്ണെഴുത്ത്’ സംഘടിപ്പിച്ചു
കാട്ടൂര്‍:കൂത്ത്പറമ്പ് രക്തസാക്ഷിത്വത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ഇടത്പക്ഷമാണ് ശരി എന്ന വിഷയത്തില്‍ ഡി.വൈ.എഫ്.ഐ കാട്ടൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'പെണ്ണെഴുത്ത്' സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.സി. നിമിത ഉദ്ഘാടനം ചെയ്തു.
സംഘഗാനത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി
ഇരിങ്ങാലക്കുട : റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഹൈസ്‌കൂള്‍ വിഭാഗം സംഘഗാനത്തിനു അപ്പീലില്‍ മത്സരിച്ച് ഇരിഞ്ഞാലക്കുട ഡോണ്‍ ബോസ്‌കോ ഹൈസ്‌കൂള്‍ ടീം. ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദ് മാഷാണ് ഇവരുടെ പരിശീലകന്
ലോഗോസ് പ്രതിഭാ പട്ടം മെറ്റില്‍ഡക്ക്
ഇരിങ്ങാലക്കുട : ലോഗോസ് പ്രതിഭാ പട്ടം ആളൂര്‍ സ്വദേശി മെറ്റില്‍ഡയെ ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളീകണ്ണൂക്കാടന്‍ അനുമോദിച്ചു. മെറ്റില്‍ഡ ആളൂര്‍ സെന്റ് ജോസഫ് വേദോപദേശ യൂണിററില്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് .
കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി വൃത്തിയാക്കി
ഇരിങ്ങാലക്കുട:കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി 'ഇടതുപക്ഷമാണ് ശരി' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി പെയിന്റ് അടിച്ചും ശുചീകരിച്ചും വൃത്തിയാക്കി. ശുചീകരണ പരിപാടി പ്രൊഫ.കെ.യു.അരുണന്‍...