ഇരിങ്ങാലക്കുട:മുറ്റം തൂക്കാനും മുറി തുടക്കാനും വീട് പരിസരം വൃത്തിയാക്കാനും കൃഷി ആവശ്യമായ ജോലികള്‍ പറമ്പ് ജോലികള്‍ മുതല്‍ ഏതു ചെറിയ ജോലികള്‍ക്കും സഹായം നല്‍കാന്‍ തൃശൂര്‍ റീജിനല്‍ അഗ്രികള്‍ച്ചറല്‍ നോണ്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്‌മെന്റ് സഹകരണ സ്ഥാപനത്തിലേക്ക് വിളിച്ചാല്‍ ജില്ലയില്‍ എവിടെ വേണമെങ്കിലും ആളെത്തും. വിശ്വസ്തരായ ജോലിക്കാരെ ലഭ്യമല്ലെന്ന് വീട്ടുടമ മാരുടെ പരിഭവം ഷീ ഫ്രണ്ട്ലി ഹോം സര്‍വീസിന് പ്രവര്‍ത്തന ത്തോടെ ഇല്ലാതാകും. ജില്ലയില്‍ എവിടെ വേണമെങ്കിലും ഷീ ഫ്രണ്ട്ലി അംഗങ്ങള്‍ ജോലി ചെയ്യാന്‍ തയ്യാറാണ്. രണ്ട് മണിക്കൂറില്‍ രണ്ട് ആള്‍ക്ക് 400 രൂപയും, കൂടുതല്‍ ഓരോ മണിക്കൂറിലും 100 രൂപ വച്ച് കൂടുതല്‍ നല്‍കേണ്ടിയും വരും. ദിവസേന വൃത്തിയാക്കണം എന്നുള്ളവര്‍ക്ക് അതിനും വേറെ പാക്കേജും ലഭ്യമാണ്. ദൂരപരിധി അനുസരിച്ച് യാത്ര ചിലവ് കൂടി നല്‍കേണ്ടിവരും. ഷീ ഫ്രണ്ട്ലി ഹോം സര്‍വീസിന്റെ ഉദ്ഘാടനം 2019 നവംബര്‍ 25 ആം തീയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് സംഘം ഹാളില്‍വച്ച് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. മിനി മോള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.തൃശ്ശൂര്‍ റീജിനല്‍ അഗ്രികള്‍ച്ചറല്‍ നോണ്‍ അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സംഘം പ്രസിഡന്റ് പി. കെ ഭാസി അധ്യക്ഷതവഹിച്ചു. സംഘം സെക്രട്ടറി ഹില പി .എച്ച് സ്വാഗതം പറഞ്ഞു. ഷീ സ്മാര്‍ട്ട് ഗ്രൂപ്പ് സെക്രട്ടറി മീന ആന്റണി നന്ദി പറഞ്ഞു. ഡോ .വിഷ്ണു പി. ബി സംഘം ഭരണസമിതി അംഗങ്ങളായ അജിത്ത് കീരത്ത് , ഭാസി തച്ചപ്പള്ളി, ഇബ്രാഹിം കളക്കാട്ട്, ഷീ സ്മാര്‍ട്ട് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഷീ സ്മാര്‍ട്ട് ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും ഡോ. വിഷ് മ യുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.
ഒരു ഫോണ്‍ കോള്‍ വീട്ടുജോലിക്ക് ആളെത്തും. ഫ്രണ്ട്ലി ഹോം സര്‍വീസ് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
Advertisement