ഇരിങ്ങാലക്കുട: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ സെമിനാര്‍ ഹാളില്‍ വച്ച് പ്രമേഹ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. ഡോക്ടര്‍ എ. എന്‍ ഹരീന്ദ്രനാഥ് അധ്യക്ഷത വഹിച്ച സെമിനാര്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ജനറല്‍ ഹോസ്പിറ്റല്‍ ഡയറ്റീഷ്യന്‍/ന്യൂട്രിഷന്‍ സംഗീത ജോജി സെമിനാറിന് നേതൃത്വം നല്‍കി. ക്രൈസ്റ്റ് കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. അരുണ്‍.ആര്‍ ആശംസകളര്‍പ്പിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സുഭാഷ് കെ എന്‍ സ്വാഗതവും പ്രൊഫ. ജിന്‍സി എസ്.ആര്‍ നന്ദിയും പറഞ്ഞു.
Advertisement