വൈദ്യുതി തടസ്സം സ്ഥിരമായി മാറുന്നു ;അധികൃതര്‍ ശ്രദ്ധിക്കണമെന്ന് മാടായിക്കോണം ഗ്രാമവികസന സമിതി

282

ഇരിങ്ങാലക്കുട-രാത്രിയെന്നോ,പകലെന്നോ ഭേദമില്ലാതെ വൈദ്യുതി തടസ്സം ഇപ്പോഴും തുടരുകയാണെന്നും ഈ വൈദ്യുത തടസ്സം ശുദ്ധ ജല വിതണത്തെയും ,കാര്‍ഷിക രംഗത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും മാടായിക്കോണം ഗ്രാമവികസന സമിതി അഭിപ്രായപ്പെട്ടു.പ്രളയാനന്തരം പച്ച പിടിച്ചു വരുന്ന കോന്തിപുലം പാടശേഖരങ്ങളിലും മറ്റും കര്‍ഷകര്‍ കഷ്ടപ്പെട്ട് കൃഷി ചെയ്യാനാരംഭിക്കുന്നതെയുള്ളുവെന്നും അതിനിടയിലാണ് ഒഴിയാബാധ പോലെ തുടരെ തുടരെയുള്ള വൈദ്യുതി തടസ്സമെന്ന് മാടായിക്കോണം ഗ്രാമവികസന സമിതി കുറ്റപ്പെടുത്തി.പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കിഴുത്താണി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം കെ മോഹനന്‍ ,പി മുരളീധരന്‍,സി.മുരളീധരന്‍,പി ഹരി തുടങ്ങിയവര്‍ സംസാരിച്ചു

 

Advertisement