കാത്തിരിപ്പുകേന്ദ്രം സംരക്ഷിക്കണം -ബി ജെ പി

574

ഭാരതീയ ജനതാ പാര്‍ട്ടി എ കെ പി ജംഗ്ഷന്‍ ബൂത്ത് കമ്മിറ്റി നിര്‍മ്മിച്ച നാരായണന്‍കുട്ടി കര്‍ത്ത സ്മാരക കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കുവാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ ഇരിങ്ങാലക്കുട ടൗണ്‍ കമ്മിറ്റി പ്രതിഷേധം പ്രകടിപ്പിച്ചു.ചെമ്മണ്ട-പൊറത്തിശ്ശേരി -സിവില്‍ സ്റ്റേഷന്‍ പ്രദേശത്തേക്കുള്ള ബസ്സ് യാത്രികര്‍ക്കും ഇരിങ്ങാലക്കുട ആയുര്‍വ്വേദ ആശുപത്രിയിലെ സന്ദര്‍ശകര്‍ക്കും തണലൊരുക്കുന്നതിനു വേണ്ടിയാണ് ബി. ജെ .പി പ്രവര്‍ത്തകര്‍ ബസ്സ് സ്റ്റോപ്പ് നിര്‍മ്മാണം നടത്തിയതെന്നും ബി. ജെ. പി അഭിപ്രായപ്പെട്ടു.യോഗത്തില്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് ഷാജുട്ടന്‍ ,ജനറല്‍ സെക്രട്ടറി സന്തോഷ് ബോബന്‍ ,വൈസ് പ്രസിഡന്റുമാരായ സൂരജ് നമ്പ്യാങ്കാവ് ,ദാസന്‍ വെട്ടത്ത് ,സെക്രട്ടറിമാരായ വിജയന്‍ പാറേക്കാട്ട് ,അഡ്വ.രാധിക എന്നിവര്‍ സംസാരിച്ചു

Advertisement