23.9 C
Irinjālakuda
Monday, November 18, 2024
Home 2018 December

Monthly Archives: December 2018

കാട്ടൂര്‍ ബൈപ്പാസിലെ അപകടപരമ്പയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നഗരസഭ ഉപരോധം

ഇരിങ്ങാലക്കുട-കാട്ടൂര്‍ ബൈപ്പാസിലെ അപകടപരമ്പയില്‍ പ്രതിഷേധിച്ച് ഡി .വൈ. എഫ് .ഐ നഗരസഭ ഉപരോധിച്ചു.കാട്ടൂര്‍ ബൈപ്പാസ് റോഡിലെ അപകട പരമ്പരക്ക് ഉടന്‍ പരിഹാരം കാണുക,ദിനം പ്രതി മരണക്കെണി ഒരുക്കുന്ന അശാസ്ത്രീയ ട്രാഫിക് സംവിധാനം ഉടന്‍...

സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജൂനിയര്‍ റെഡ്‌ക്രോസ് സംഘടനയുടെ ക്യാപ്പിങ്ങ് സെറിമണി നടന്നു

ഇരിഞ്ഞാലകുട : സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജൂനിയര്‍ റെഡ്‌ക്രോസ് സംഘടനയുടെ നാലാമത്തെ ബാച്ചിനുള്ള ക്യാപ്പിങ്ങ് സെറിമണിയുടെ ഉല്‍ഘാടനം പി ടി എ പ്രസിഡന്റ് തോമസ് തൊകലത്ത് ഉല്‍ഘാടനം ചെയ്തു.പ്രധാന അധ്യാപിക...

എന്‍.ഡി.എ ഇരിഞ്ഞാലക്കുട മണ്ഡലം പ്രതിഷേധാഗ്‌നി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എ.ഡി.എ ഇരിഞ്ഞാലക്കുട മണ്ഡലം പ്രതിഷേധാഗ്‌നി സംഘടിപ്പിച്ചു. എ.ഡി.എ.നിയോജക മണ്ഡലം ചെയര്‍മാന്‍ ടി.എസ്. സുനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗം ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ...

സെന്റ് ജോസഫ്‌സില്‍ സൗജന്യ പ്രമേഹരോഗനിര്‍ണ്ണയം ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍.എസ്.എസ്.യൂണിറ്റുകളുടേയും ജനറല്‍ ആശുപത്രിയുടേയും സഹകരണത്തോടെ സൗജന്യപ്രമേഹ രോഗനിര്‍ണ്ണയക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് പ്രിസിപ്പല്‍ ഡോ.സി.ഇസബെല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറല്‍ ആശുപത്രി ഡയറ്റീഷന്‍ സംഗീത ജോജി...

നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളില്‍ യോഗ പരിശീലനം

ഇരിങ്ങാലക്കുട : കുട്ടികളില്‍ ശാരീരിക-മാനസിക ക്ഷമതയ്ക്കും, സ്വഭാവരൂപീകരണത്തിനുമായി നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളില്‍ യോഗാ പരിശീലന ക്ലാസ് ആരംഭിച്ചു. യോഗാചാര്യന്‍ അശോകന്‍ ഗുരുക്കളുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്.    

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ദിദ്വിന ദേശീയ ശില്‍പശാല ആരംഭിച്ചു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സെല്‍ഫ് ഫിനാന്‍സ് കോമേഴ്സ് വിഭാഗ ത്തിന്റേയും, മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ ദിദ്വിന ദേശീയ ശില്‍പശാല ആരംഭിച്ചു. ചരക്കു സേവന നികുതിയുടെ പ്രായോഗി കമായ പരിജ്ഞാനം ലഭിക്കുന്ന ശില്‍പശാലയില്‍ ശ്രീ. ഗോപാലകൃഷ്ണരാജു (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്,...

ഇരിങ്ങാലക്കുട സര്‍വ്വീസ് സഹകരണബാങ്ക് ഭരണസമിതിയിലേക്ക് യു.ഡി.എഫ്.പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ഇരിങ്ങാലക്കുട ; ഇരിങ്ങാലക്കുട സര്‍വ്വീസ് സഹകരണബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എം.എസ്.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. പാനല്‍ എതിരില്ലാതെ തെരഞ്ഞെടുത്തു. എം.എസ്.കൃഷ്ണകുമാര്‍, എ.സി.ജോണ്‍സണ്‍,ഡീന്‍ ഷള്‍ട്ടന്‍, വിജയന്‍ ഇളയേടത്ത്, കെ.ജെ.അഗസ്റ്റിന്‍, കെ.എം.ധര്‍മ്മരാജന്‍, സി.ആര്‍.ജയബാലന്‍, കെ.ബി.ലതീശന്‍, സുനിത പരമേശ്വരന്‍,...

വില്പനക്കായി 12 ലിറ്റര്‍ മദ്യം ബൈക്കില്‍ കടത്തി കൊണ്ടു വന്നയാളെ പിടികൂടി

ഇരിങ്ങാലക്കുട : വില്പനക്കായി 12 ലിറ്റര്‍ മദ്യം ബൈക്കില്‍ കടത്തികൊണ്ടു വന്ന പുഴക്കര ഗ്രാത്തോളില്‍ ചാത്തന്‍ മകന്‍ അയ്യപ്പന്‍ 50 നെയാണ് ഇരിങ്ങാലക്കുട റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ഇ.പി. ദിബോസിന്റെ നേതൃത്വത്തില്‍ ഉള്ള...

ബൈപാസ് റോഡ് അപകടം ചികിത്സയിലായിരുന്ന അധ്യാപിക മരണപ്പെട്ടു

ഇരിങ്ങാലക്കുട : ഇന്നലെ ബൈപാസ് റോഡില്‍ വെച്ച് നടന്ന ബസ്സ് അപകടത്തില്‍ ചികിത്സയിലായിരുന്ന അധ്യാപിക സോണിയ അന്തരിച്ചു. ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.

അമ്മുവിന് (എഡ്വീന) ഒരായിരം ജന്മദിനാശംസകള്‍

ജ്യോതിസ് ഗ്രൂപ്പ് ഡയറക്ടര്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളിയുടെ മകള്‍ അമ്മുവിന് (എഡ്വീന) ഒരായിരം ജന്മദിനാശംസകള്‍

വാരിയര്‍ സമാജം കെട്ടിടോദ്ഘാടനം ഡിസംബര്‍ 8 ന്

ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റിന്റെ നവീകരിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 8 ശനിയാഴ്ച്ച രാവിലെ 9.30ന് പേഷ്‌കാര്‍ റോഡിലുള്ള സമാജം ഹാളില്‍ സമാജം സംസ്ഥാന പ്രസിഡന്റ് പി.വി.മുരളീധരന്‍...

കൂടല്‍മാണിക്യം ഉത്സവം മെയ് 14 ന് -ഒരു കോടി അറുപത്തഞ്ച് ലക്ഷം രൂപയുടെ ബഡ്ജറ്റ് അംഗീകരിച്ചു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുത്സവം 2019 മെയ് 14 ന് കൊടിയേറി 24 ന് രാപ്പാള്‍ കടവില്‍ ആറാട്ടോടെ സമാപിക്കും .ബഡ്ജറ്റില്‍ ഉത്സവത്തിനായി 1 കോടി 36 ലക്ഷം രൂപയും ഉത്സവത്തോടനുബന്ധിച്ചുള്ള വിവിധ...

കാട്ടൂര്‍ ബൈപ്പാസ് റോഡിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ശാസ്ത്രീയ ട്രാഫിക് സംവിധാനം നടപ്പില്‍ വരുത്തുക – ഡി.വൈ.എഫ്.ഐ.

ഇരിങ്ങാലക്കുട കാട്ടൂര്‍ ബൈപ്പാസ് റോഡിലെ അശാസ്ത്രീയമായ ട്രാഫിക് സംവിധാനവും വാഹനങ്ങളുടെ അമിതവേഗതയും കാരണം അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങളില്‍ പെട്ട് നിരവധി മനുഷ്യ ജീവനുകളാണ് പൊലിഞ്ഞ് പോകുന്നത്. ഇരിങ്ങാലക്കുട നഗരസഭ വാഹനാപകടങ്ങള്‍ നിയന്ത്രിക്കുന്നതിനായി യാതൊരു...

പോലീസിന് നേരെ അസഭ്യവര്‍ഷം -ബസ്സ് ജീവനക്കാരനെ പിടികൂടി

ഇരിങ്ങാലക്കുട-റൂട്ട് തെറ്റിച്ച് മരണപ്പാച്ചില്‍ നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പോലീസിനു നേരെ അസഭ്യ വര്‍ഷം നടത്തിയ സുബ്രമണ്യം എന്ന സ്വകാര്യ ബസിലെ ക്ലീനര്‍ കൊറ്റനല്ലൂര്‍ സ്വദേശി മച്ചാട്ട് വീട്ടില്‍ അനീഷ്...

സെന്റ് ജോസഫ്‌സില്‍ ബിരുദാനന്തര ബിരുദ ധാരണച്ചടങ്ങ്

ഇരിങ്ങാലക്കുട-സെന്റ് ജോസഫ്‌സ് ഒാോട്ടാണോമസ് കോളജില്‍ ആദ്യത്തെ ബിരുദാനന്തര ബിരുദധാരണച്ചടങ്ങ് നടന്നു. ചടങ്ങില്‍ എഴുത്തുകാരിയും അധ്യാപികയുമായ ഡോ. മ്യൂസ് മേരി ജോര്‍ജ് ( യു സി കോളജ് ആലുവ) മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ ഡോ. സി....

എസ്. എന്‍.പബ്ലിക് ലൈബ്രറി & റീഡിംഗ് റൂം ബാലവേദിയുടെ ആഭിമുഖ്യത്തില്‍ എല്‍ .ഇ. ഡി നിര്‍മ്മാണ പരിശീലനം

ഇരിങ്ങാലക്കുട എസ്. എന്‍.പബ്ലിക് ലൈബ്രറി & റീഡിംഗ് റൂം ബാലവേദിയുടെ ആഭിമുഖ്യത്തില്‍ എസ് എന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ 8,9 ക്ലാസ്സുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 25 പെണ്‍കുട്ടികള്‍ക്കായി LED നക്ഷത്ര നിര്‍മ്മാണ ശില്‍പ്പശാല നടത്തി....

അവിട്ടത്തൂര്‍ മഹാദേവക്ഷേത്ര മഹോത്സവം ജനുവരി 10 മുതല്‍ 19 വരെ.

അവിട്ടത്തൂര്‍: മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ജനുവരി 10ന് കൊടികയറി 19 ന് സമാപിക്കും. ക്ഷേത്രം പ്രസിഡന്റ് എ.സി.ദിനേശ് വാരിയര്‍ ജനറല്‍ കണ്‍വീനറായി 151 അംഗ കമ്മറിയെ തെരഞ്ഞെടുത്തു.  

കേരള കളരിപ്പയറ്റ് അസോസിയേഷന്റെ വാര്‍ഷികാഘോഷവും, ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളും ഇരിങ്ങാലക്കുട ശാന്തിനികേതനില്‍

ഇരിങ്ങാലക്കുട-കേരള കളരിപ്പയറ്റ് അസോസിയേഷന്റെ 60-ാം വാര്‍ഷികാഘോഷവും തൃശൂര്‍ ജില്ലാ കളരിപ്പയറ്റ് 34-ാം ചാമ്പ്യന്‍ഷിപ്പ് മത്സരവും ഇരിങ്ങാലക്കുട ശാന്തിനികേതനില്‍ ഡിസംബര്‍ 8,9 ശനി, ഞായര്‍, നടക്കുന്നു. പരിപാടി ഇരിങ്ങാലക്കുട എം.എല്‍.എ.കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്യും. ശാന്തിനികേതന്‍...

പത്താഴക്കാടന്‍ അശോകന്‍69. അന്തരിച്ചു

അഷ്ടമിച്ചിറ: പത്താഴക്കാടന്‍ അശോകന്‍69. അന്തരിച്ചു. മക്കള്‍: ജിഷ, ജിത, ജിഷ്മ. മരുമക്കള്‍: വാസുദേവന്‍, പ്രതീഷ്, പ്രദീപ്. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് പന്ത്രണ്ടരക്ക് വീട്ടുവളപ്പില്‍.  

മുന്‍ അദ്ധ്യാപകന്‍ പരേതനായ തെക്കുട്ട് ബാലകൃഷ്ണന്‍ മാസ്റ്ററുടെ മകന്‍ മനോമോഹനന്‍(ബാബു 56) അന്തരിച്ചു

കോണത്തുകുന്ന്: മുന്‍ അദ്ധ്യാപകന്‍ പരേതനായ തെക്കുട്ട് ബാലകൃഷ്ണന്‍ മാസ്റ്ററുടെ മകന്‍ മനോമോഹനന്‍(ബാബു 56) അന്തരിച്ചു. ഭാര്യ: രതി. മക്കള്‍: ഹീര, ഗോകുല്‍. അമ്മ: പരേതയായ ദേവകി.(മുന്‍ അദ്ധ്യാപിക). സഹോദരങ്ങള്‍: ജയശ്രീ, പരേതയായ ശോഭന,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe