ഇരിങ്ങാലക്കുട : വില്പനക്കായി 12 ലിറ്റര്‍ മദ്യം ബൈക്കില്‍ കടത്തികൊണ്ടു വന്ന പുഴക്കര ഗ്രാത്തോളില്‍ ചാത്തന്‍ മകന്‍ അയ്യപ്പന്‍ 50 നെയാണ് ഇരിങ്ങാലക്കുട റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ഇ.പി. ദിബോസിന്റെ നേതൃത്വത്തില്‍ ഉള്ള എക്‌സൈസ് സംഘം പിടികൂടിയത്. ഇയാള്‍ സ്ഥിരമായി വില്‍പ്പന നടത്തുന്നയാളും മുന്‍കേസുകളില്‍ പ്രതിയുമാണ്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗോവിന്ദന്‍, ബെന്നി, ഉല്ലാസ്, ഡ്രൈവര്‍ ഷൈജു എന്നിവരാണ് കേസ് എടുത്ത സംഘത്തില്‍ ഉണ്ടായിരുന്നത്.
Advertisement