Monthly Archives: November 2018
എ .ഐ. ടി. യു .സി നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട-എ .ഐ. ടി. യു .സി നവോത്ഥാന സദസ്സ് അഖിലേന്ത്യാ കിസാന്‍ സഭ തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ. വി വസന്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ. കെ ശിവന്‍ കുട്ടി...
ഇരിങ്ങാലക്കുട ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരി തെളിയും
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരി തെളിയും. 31 മത് ഇരിങ്ങാലക്കുട ഉപജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ 8, 9 തിയ്യതികളിലായി ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,സംഗമേശ്വര ഹൈ സ്‌കൂള്‍ എന്നിവിടങ്ങളില്‍...
കേരള പിറവി വാരാചരണത്തില്‍ മലയാളം ശ്രേഷ്ഠ സമ്പന്നമാക്കി മെര്‍ക്ക്……
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭയിലെ ജീവനക്കാരുടെ കൂട്ടായ്മയായ മുനിസിപ്പല്‍ എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബ്ബ് ( മെര്‍ക്ക്) കേരളപ്പിറവി വാരാചാരണത്തോടനുബന്ധിച്ച് വിവിധങ്ങളായ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. കൗണ്‍സിലര്‍മാരും ജീവനക്കാരും വാശിയോടെ വിവിധ മല്‍സരങ്ങളില്‍ മാറ്റുരച്ചു.
നവംബര്‍-1 ന് കേരള ചരിത്രം...
മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ വാട്ട്‌സപ്പിലേയ്ക്ക് തൃശൂര്‍ ഗഡീസിന്റെ വക സംഭാവന
ഇരിങ്ങാലക്കുട-വാട്ട്‌സ് അപ്പിന്റെ ഏറ്റവും പുതിയ അപ്പ്‌ഡേറ്റായി ഉള്ള സ്റ്റിക്കര്‍സ് ഇനി നിങ്ങള്‍ക്കും ഉണ്ടാക്കാം. WhatsApp ല്‍ സ്റ്റിക്കര്‍സ് കണ്ടിട്ടുണ്ടെങ്കിലും സ്വന്തമായി ഉണ്ടാക്കാന്‍ എല്ലാര്‍ക്കും ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ അതും എളുപ്പമായി തന്നെ ഈ അപ്പ്‌ളിക്കേഷനില്‍...
കരുവന്നൂര്‍ – ആറാട്ടുപുഴ ക്ഷേത്രം റോഡിലെ ഗതാഗതം ഉടന്‍ പുനഃസ്ഥാപിക്കണം.ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി
ആറാട്ടുപുഴ: പ്രളയ കെടുതിയില്‍ തകര്‍ന്ന കരുവന്നൂര്‍ - ആറാട്ടുപുഴ ക്ഷേത്രം ബണ്ട് റോഡ് വഴിയുള്ള ഗതാഗതം ഉടന്‍ പുന:സ്ഥാപിക്കണമെന്ന് ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രളയത്തില്‍ ബണ്ട് റോഡ് മുറിഞ്ഞ്...
നടനകൈരളിയില്‍ പതിനെട്ടാമത് നവരസ സാധന ശില്‍പ്പശാല സമാപിച്ചു
ഇരിങ്ങാലക്കുട : നാട്യത്തിലെ നവരസങ്ങളെ മനസ്സും പഞ്ചേന്ദ്രിയങ്ങളുമായി ബന്ധിപ്പിച്ച് അഭിനയിക്കുന്ന അപൂര്‍വ്വമായ പരിശീലന പദ്ധതി ഉള്‍കൊള്ളുവാന്‍ ഇന്ത്യയുടെ നാനാ ഭാഗത്തുനിന്നും അഭിനേതാക്കള്‍ ഇരിങ്ങാലക്കുട നടനകൈരളിയില്‍ എത്തിചേര്‍ന്നു. നാട്യാചാര്യന്‍ വേണുജി രൂപം നല്‍കിയ നവരസസാധന...
സിവില്‍ സര്‍വ്വീസ് ഓറിയന്റേന്‍ ക്യാമ്പും അഭിരുചി പരീക്ഷയും നവം: 10 ന്
ഇരിങ്ങാലക്കുട :സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ ക്യാമ്പും അഭിരുചി പരീക്ഷയും നവംബര്‍ 10 ന് ഇരിങ്ങാലക്കുട നക്കര കോംപ്ലക്‌സില്‍ നടക്കുന്നു. രാവിലെ 9.30 മുതല്‍ 1.30 വരെയാണ് ക്ലാസ്സ്‌വിദ്യാര്‍ത്ഥികളുടെ നന്മയെ ലക്ഷ്യമാക്കി വിവിധ വിഷയങ്ങളെ...
താളവാദ്യ മഹോത്സവം നവംബര്‍ 10 ന്
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട വാദ്യകുലപതി അപ്പുമാരാര്‍ വാദ്യ ആസ്വാദക സമിതിയുടെ ഈ വര്‍ഷത്തെ താളവാദ്യമഹോത്സവം നവംബര്‍ 10 ന് വിപുലമായ പരിപാടികളോടുകൂടി ആഘോഷിക്കും .രാവിലെ 9 ന് കേളികൊട്ട് .9.30 ന് തൃപ്പേക്കുളം സ്മൃതിയില്‍ സമിതി...
‘തെരുവിന്റെ പ്രതിരോധം’ ക്യാമ്പയിന്‍ സംസ്ഥാന ജാഥയ്ക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്‍കി
ഇരിങ്ങാലക്കുട - കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തുക, പാതയോര കച്ചവടക്കാര്‍ക്കെതിരെ ദേശീയപാത അധികൃതര്‍ സ്വീകരിക്കുന്ന അന്യായമായ ഒഴിപ്പിക്കല്‍ നടപടികള്‍ അവസാനിപ്പിക്കുക, വര്‍ഗ്ഗീയതയുടെ ഭീകരതയ്‌ക്കെതിരെ അണിചേരുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വഴിയോര...
നഗരസഭ 2-ാം വാര്‍ഡില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ഷന്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭ 2-ാം വാര്‍ഡ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ഷന്‍ കരുവന്നൂര്‍ ജനത സോമില്‍ ഹാളില്‍ ചേര്‍ന്നു. സി.പി.ഐ (എം) ജില്ലാ സെക്രട്ടറി എം.എം.വര്‍ഗ്ഗീസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.കെ.നന്ദനന്‍ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ ജില്ലാ സെക്രട്ടറി...
തോമസ് വടക്കന് ജനമൈത്രി സമിതിയുടെ യാത്രയയപ്പ്
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന ജനമൈത്രി സമിതിയുടെ കമ്മ്യൂണിറ്റി റിലേഷന്‍ ഓഫീസറായ സബ്ബ് ഇന്‍സ്‌പെക്ടര്‍ തോമസ് വടക്കന് ജനമൈത്രി പോലീസ് സമിതിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.ജനമൈത്രി ഹാളില്‍ വച്ച് നടന്ന...
അവിട്ടത്തൂര്‍ എല്‍ .ബി. എസ് .എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു
അവിട്ടത്തൂര്‍ :-അവിട്ടത്തൂര്‍ എല്‍ .ബി. എസ് .എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന പ്ലസ് വണ്‍ ഗെഡ്‌സ് കുട്ടികളുടെ റെഡ് ബലൂണ്‍ സൈക്കിള്‍ റാലി ഒ.എ. ബാബു S.I...
ശബരിമലയുടെ സമാധാനത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം:തോമസ് ഉണ്ണിയാടന്‍
ഇരിങ്ങാലക്കുട: കേരളത്തിന്റെ പുണ്യവും സുകൃതവും അഭിമാനമായ ശബരിമലയിലെ സമാധാനത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു...
മുന്‍ എസ് .എന്‍ .ഡി. പി യോഗം പ്രസിഡന്റായിരുന്ന സി .ആര്‍ കേശവന്‍ വൈദ്യരുടെ 19-ാം ചരമവാര്‍ഷികദിനമാചരിച്ചു
ഇരിങ്ങാലക്കുട-മുന്‍ എസ് .എന്‍ .ഡി. പി യോഗം പ്രസിഡന്റായിരുന്ന സി .ആര്‍ കേശവന്‍ വൈദ്യരുടെ 19-ാം ചരമവാര്‍ഷികദിനമാചരിച്ചു
.എസ് .എന്‍ നഗറില്‍ നടന്ന ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ .കെ ബി...
അയ്യപ്പനാമജപയാത്ര സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ കാരുകുളങ്ങര നരസിംഹ സ്വാമി ക്ഷേത്രത്തില്‍ നിന്നും അയ്യപ്പനാമജപയാത്ര സംഘടിപ്പിച്ചു. മേഖലയിലെ വിവിധമേഖലകളില്‍ വിളക്കുതെളിയിച്ചു. ശരണം വിളിച്ച് നടന്ന യാത്രയില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ പങ്കെടുത്തു. ടി.ബി.അശോക് കുമാര്‍,...
സ്വകാര്യ ബസുകള്‍ നിയമം ലംഘിച്ചാല്‍ വാട്‌സാപ്പില്‍ അറിയിക്കാം
ഇരിങ്ങാലക്കുട-ബസുകള്‍ ട്രിപ്പുകള്‍ മുടക്കുന്നതും റൂട്ടുകള്‍ തെറ്റിച്ചോടുന്നതും അമിതവേഗത്തില്‍ സഞ്ചരിക്കുന്നതുള്‍പ്പടെയുള്ളവ നേരിട്ട് 9495202368 എന്ന വാട്‌സാപ്പില്‍ അയക്കാം .സംവിധാനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ അറിയിച്ചു.എന്‍ഫോഴ്‌സമെന്റ് സ്‌ക്വാഡിന്റെ...
ആറാട്ടുപുഴ ദേശവിളക്ക് 17 ന്
ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം വൃശ്ചികമാസത്തിലെ ആദ്യത്തെ ശനിയാഴ്ചയായ നവംബര്‍ 17 ന് ആഘോഷിക്കും. വെളുപ്പിന് 3.30ന് നടതുറപ്പ്, നിര്‍മാല്യ ദര്‍ശനം തുടര്‍ന്ന് ശാസ്താവിന് 108 കരിക്കഭിഷേകം, 5ന് ശ്രീലകത്ത്...
കേരളത്തിന്റെ പ്രബുദ്ധതയുടെ അടിസ്ഥാനം അറിവും പുസ്തകങ്ങളും- ഡോ.ടി.കെ.നാരായണന്‍
വെള്ളാങ്ങല്ലൂര്‍: കേരള ജനതയെ പ്രബുദ്ധരാക്കിയത് അറിവും പുസ്തകങ്ങളുമാണെന്ന് കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ.ടി.കെ.നാരായണന്‍ പറഞ്ഞു.പുസ്തകങ്ങള്‍ നശിക്കാനിടവന്നാല്‍ കേരളത്തിന്റെ പ്രബുദ്ധത നശിക്കും എന്നാണ് അര്‍ത്ഥമാക്കുന്നതെന്നും അതിനു തടയിടാന്‍ അറിവ് പകരുക തന്നെ വേണമെന്നും...
ട്രയ്‌നിന്റെ കമ്പാര്‍ട്ട്‌മെന്റ് ഡോറില്‍ നിന്നും വീണ് മരണം
ഇരിങ്ങാലക്കുട-ട്രയ്‌നിന്റെ കമ്പാര്‍ട്ട്‌മെന്റ് ഡോറില്‍ നിന്നും വീണ് മരണം .പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ചെറുങ്ങോല്‍ സജീവിന്റെ മകന്‍ ഷിജിന്‍ (21) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ കല്ലേറ്റുക്കര റെയില്‍ സ്റ്റേഷനു സമീപത്ത് വെച്ചാണ് അപകടം നടന്നത്...
ശബരിമല വിഷയത്തില്‍ 24 മണിക്കൂര്‍ നാമജപപ്രാര്‍ത്ഥനകളോടെ ശബരിമല കര്‍മ്മസമിതി
ഇരിങ്ങാലക്കുട-ശബരിമല വിഷയത്തില്‍ 24 മണിക്കൂര്‍ നാമജപപ്രാര്‍ത്ഥനകളോടെ മുകുന്ദപുരം താലൂക്ക് ശബരിമല കര്‍മ്മസമിതി.ശബരിമലയില്‍ വീണ്ടും നടതുറക്കുന്നത് പ്രമാണിച്ച് ഇന്ന് 6 മണി മുതല്‍ നാളെ വൈകീട്ട് 6 മണി വരെയാണ് കൂടല്‍മാണിക്യം ക്ഷേത്രപരിസരത്ത് നാമജപ പ്രാര്‍ത്ഥനകളിലൂടെ...