ശബരിമല സംരക്ഷണം -ഒരു കോടി ഒപ്പുകളുടെ ശേഖരണ ക്യാമ്പെയ്ന്‍ ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചു

397

ഇരിങ്ങാലക്കുട-ശബരിമല ആചാരങ്ങളും പരിശുദ്ധിയും നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് കേരള ഗവര്‍ണ്ണര്‍ക്ക് കൊടുക്കുന്ന 1 കോടി ഒപ്പുകളടങ്ങിയ നിവേദനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിലെ ഒപ്പുകളുടെ ശേഖരണം ബി.ജെ.പി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തില്‍ നടന്നു.ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുനില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു .മേഖല സെക്രട്ടറി എ.ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.വേണു മാസ്റ്റര്‍, സുനില്‍ പീനിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.നവംബര്‍ 30 ാം തിയ്യതിക്കുള്ളില്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ക്യാംമ്പെയ്ന്‍ സംഘടിപ്പിക്കും

 

Advertisement