പുല്ലൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇടതുമുന്നണിക്ക് ചരിത്രവിജയം

594

ഇരിങ്ങാലക്കുട : പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 13 സ്ഥാനാര്‍ത്ഥികളും വന്‍ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടായിരത്തില്‍ പരം വോട്ടുകളിടെ ഭൂരിപക്ഷമാണ് ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ചത്. നിലവിലുള്ള ഭരണസമിതിയിലെ പ്രസിഡണ്ട്  ജോസ്.ജെ.ചിറ്റിലപ്പിള്ളി, വൈസ് പ്രസിഡണ്ട്   എന്‍.കെ. കൃഷ്ണന്‍, രാജേഷ് പുത്തുക്കാട്ടില്‍, ടി.കെ.ശശി, ഷീല ജയരാജ് തുടങ്ങിയവരും പുതുമുഖങ്ങളായ കെ.സി.ഗംഗാധരന്‍മാസ്റ്റര്‍, ഐ.എന്‍.രവി ഇറ്റിക്കപറമ്പില്‍, അനൂപ് പായമ്മല്‍, അനീഷ് നമ്പ്യാരുവീട്ടില്‍, തോമസ് കാട്ടൂക്കാരന്‍, രാധാസുബ്രഹ്മണ്യന്‍, സുജാത മുരളി, വാസന്തി അനില്‍കുമാര്‍ എന്നിവരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിജയത്തെ തുടര്‍ന്ന് പുല്ലൂര്‍ സെന്ററില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത വിജയാഹ്ലാദപ്രകടനം നടന്നു. ജില്ലാ പഞ്ചായത്തംഗം ടി.ജി.ശങ്കരനാരായണന്‍, കെ.പി.ദിവാകരന്‍മാസ്റ്റര്‍, ശശീധരന്‍ തേറാട്ടില്‍, പി.ആര്‍.മണി, ലളിതാബാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Advertisement