കഞ്ചാവ് സംഘം വീടു കയറി അക്രമണം നടത്തി

961

ഇരിങ്ങാലക്കുട-കഞ്ചാവുസംഘത്തിന്റെ വീടുകയറിയുള്ള അക്രമണത്തില്‍ കോരഞ്ചേരി നഗറില്‍ കുറുപ്പത്ത് വീട്ടില്‍ അശോകന്‍ (55), ഭാര്യ അമ്മിണി (50), മകന്‍ അജിത്ത് (23) എന്നിവര്‍ക്ക് പരിക്കേറ്റു.രാത്രി 9 മണിയോടു കൂടി വന്ന കഞ്ചാവ് സംഘം വീട്ടിലെത്തി മര്‍ദ്ദിക്കുകയായിരുന്നു.മര്‍ദ്ദനത്തില്‍ ഹ്യദ്രോഗിയായ അമ്മിണിയെ കൈകളില്‍ കത്തി കൊണ്ട് മുറിവേല്‍പ്പിക്കുകയും തലയ്ക്ക് ബെല്‍റ്റ് കൊണ്ട് തല്ലുകയും ചെയ്തു. .കഞ്ചാവ് സംഘം സംഭവത്തിനു മുമ്പ് വേറെയൊരു സംഘവുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.ഇതുമായി ബന്ധപ്പെട്ടാണ് ഇവര്‍ അയല്‍വാസികളായ ഇവരുടെ വീട്ടിലെത്തി അക്രമണം നടത്തിയത്.അക്രമണം നടത്തിയ സംഘം എക്‌സൈസ്് ഓഫീസിലും അക്രമണം നടത്തിയിരുന്നു

 

Advertisement