നാല്‍പ്പത് വീടുകളെ ദത്തെടുത്ത് താഴെക്കാടുപള്ളി

390

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട രൂപത പ്രഖ്യാപിച്ച അതിജീവനവര്‍ഷത്തിന്റെ ഭാഗമായി താഴെക്കാടുപള്ളി കുണ്ടൂര്‍ ഇടവകയിലെ 40 വീടുകളെ ഒരു വര്‍ഷത്തേക്ക് ദത്തെടുക്കുന്നു.ഒരു വര്‍ഷം ആയിരം രൂപ വെച്ച് 30 ക്രൈസ്തവ കുടുംബങ്ങള്‍ക്കും 10 അക്രൈസ്തവ കുടുംബങ്ങള്‍ക്കുമുള്ള 4 ലക്ഷത്തിഎണ്‍പതിനായിരം രൂപ താഴെക്കാട് പള്ളി വികാരിയും കൈകാരന്‍മാരും ചേര്‍ന്ന് അഭിവന്ദ്യ മാര്‍ .പോളി കണ്ണൂക്കാടന്‍ പിതാവിനു കൈമാറി .കുണ്ടൂര്‍ പള്ളി വികാരി ഫാ.റാഫേല്‍ മൂലന്‍ സഹായധനം ഏറ്റുവാങ്ങി .ചടങ്ങില്‍ വികാരി ജനറാള്‍ മോണ്‍ ഫാ.ലാസര്‍ കുറ്റിക്കാടന്‍ ,താഴെക്കാട് പള്ളി വികാരി ഫാ.ജോണ്‍ കവലക്കാട്ട് ,ബ്ലസ് എ ഹോം ഡയറക്ടര്‍ ഫാ.സീജോ ഇരിമ്പന്‍ ,ഫാ.അഖില്‍ വടക്കന്‍ ,കൈക്കാരന്മാരായ വര്‍ഗ്ഗീസ് പെരേപ്പാടന്‍ ,സെബാസ്റ്റ്യന്‍ പ്ലാശ്ശേരി ,സെബാസ്റ്റ്യന്‍ മംഗലന്‍,ജോജു എളംകുന്നപ്പുഴ എന്നിവര്‍ പങ്കെടുത്തു

Advertisement