ഇരിങ്ങാലക്കുട : കനാല്‍ ബേസ് കോളനിയില്‍ മോന്ത ചാലില്‍ വിജയനെ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടി കൊലപെടുത്തുകയും പ്രായമായ രണ്ടു സ്ത്രീകളേയും വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രധാന പ്രതി നെല്ലായി സ്വദേശി ആലപ്പാട്ട് മാടാനി വീട്ടില്‍ ജിജോ 27 വയസ്സ് എന്നയാളെ കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരിക്കു സമീപമുള്ള മുടക്കുഴി മലയുടെ മുകളില്‍ നിന്നാണ് ബോംബുനിര്‍മ്മാണത്തില്‍ വിദഗ്ധനായ ‘ ബോംബ് ജിജോയെ സാഹസികമായി സംഘം പിടികൂടിയത്.മുട്ടക്കുന്ന് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട വനാതിര്‍ത്തിയിലെ ഒരു മലയിലെ ഒളിസംങ്കേതത്തില്‍ നിന്നും ഇരിഞ്ഞാലക്കുട DySP ഫേമസ്സ് വര്‍ഗ്ഗീസിന്റെ നേതൃത്ത്വത്തിലുള്ള പ്രത്യേക അന്യേഷണ സംഘത്തലവന്‍ Cl Mk സുരേഷ് കുമാര്‍ ഗുണ്ടാതലന്‍ ജിജോയെ പിടികൂടുകയായിരുന്നു.പുതുക്കാട് , കൊടകര , എന്നീ സ്റ്റേഷനുകളില്‍ എക്‌സ്‌പ്ലോസീവ് നിയമ പ്രകാരവും, Arms Act എന്നിവ പ്രകാരമുള്ള നിരവധി കേസ്സുകളും ഇയാളുടെ പേരില്‍ നിലവിലുണ്ട്.അര്‍ദ്ധരാത്രിയില്‍ പോലീസ് തന്നെ വളഞ്ഞതായി മനസ്സിലാക്കിയ മുഖ്യ പ്രതി മാടാനി ജിജോ ആയുധവുമായി പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രത്യേക അന്യേഷണ സംഘം സാഹസികമായി പ്രതിയെ കീഴടക്കുകയായിരുന്നു.27 വയസ്സിനുള്ളില്‍ 37 കേസ്സുകളില്‍ പ്രതിയായിട്ടുള്ള ഇയ്യാള്‍ നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.പിടിയിലായ പ്രതിക്ക് വധശ്രമ കേസ്സടക്കം ജില്ല യിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.പുല്ലത്തറയില്‍ നിന്നും ഇയാള്‍ നിര്‍മ്മിച്ച ബോംബുകളും, മാരക സ്‌ഫോടക ശേഷിയുള്ള വെടിമരുന്നുകളും, ഡിറ്റനേറ്ററുകളും തൃശൂര്‍ ജില്ലാ ബോംബ് സ്‌ക്കോഡ് സ്ഥലത്തു വന്ന് നിര്‍വ്വീര്യമാക്കുകയുമായിരൂന്നു.കണ്ണൂരിലെ സുഹൃത്തുക്കളില്‍ നിന്നും നാടന്‍ ബോംബ് നിര്‍മ്മിക്കൂന്നതിനുള്ള പ്രവീണ്യം നേടിയ ഇയാള്‍ കഴിഞ്ഞ വര്‍ഷം സ്വന്തമായി നിര്‍മ്മിച്ച ബോംബുമായി ഒരു ആക്രമണത്തിന് മോട്ടോര്‍ സൈക്കിളില്‍ പോവുമ്പോള്‍ ബോംബ് താഴെ വീണ് പൊട്ടി തെറിക്കുകയും ഇതുമായി ബന്ധപ്പെട്ട് പുതുക്കാട് സ്റ്റേഷനില്‍ കേസ്സു നിലവിലുള്ളതും,ബാക്കി ബോംബുകള്‍ കാട്ടൂര്‍ സ്റ്റേഷന്‍ പരിധിയിലെ പുല്ലത്തറ എന്ന സ്ഥലത്തന്നിനും ഇയ്യാളുടെ കൂട്ടുപ്രതിയുടെ വീട്ടില്‍ നിന്നും ഇരിങ്ങാലക്കുട പോലീസും, പുതുകാട് പോലീസും ചേര്‍ന്ന് കണ്ടെത്തുകയും മറ്റും ഉണ്ടായിട്ടുള്ളതുമാണ്.തൃശൂര്‍ ജില്ലയില്‍ ക്രിമിനല്‍ കേസ്സില്‍ പെട്ടുകഴിഞ്ഞാല്‍ കണ്ണൂരിലേക്ക് ഒളിവില്‍ പോവുന്നതാണ് ഇയാളുടെ പതിവ് രീതി.അന്വേഷന്ന സംഘത്തില്‍ SI Ks സുശാന്ത്, crime branch SI .MP മുഹമ്മദ് റാഫി , Asl മാരായ PC സുനില്‍ , അനീഷ് കുമാര്‍ സീനിയര്‍ CP0 S CR പ്രദീപ് , ജയകൃഷ്ണന്‍ , മുരുകേഷ് കടവത്ത്. മുഹമ്മദ് അഷറഫ്, MK ഗോപി , C Pos സൂരജ് ദേവ് , ജീവന്‍, Ak മനോജ് എന്നിവരാണ് ഉണ്ടായിരുന്നത്.
ഇരിങ്ങാലക്കുട വിജയന്‍ വധകേസിലെ പ്രധാന പ്രതി ബോംബ് ജിജോയെ കണ്ണൂരില്‍ നിന്നും സാഹസികമായി പോലീസ് പിടികൂടി.
Advertisement