കച്ചേരിപ്പറമ്പില്‍ തിരുവുത്സവാഘോഷ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.

850

ഇരിങ്ങാലക്കുട : ഏറെ നാളുകളുടെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും ശേഷം കൂടല്‍മാണിക്യം ദേവസ്വത്തിന് തിരിച്ച് കിട്ടിയ ഭൂമിയായ മെയിന്‍ റോഡിലെ ആല്‍ത്തറക്ക് സമീപത്തെ കച്ചേരിപ്പറമ്പില്‍ തിരുവുത്സവാഘോഷ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ.ജി. ഉണ്ണിക്കൃഷ്ണന്‍ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു.കാട് കയറി കിടക്കുന്നപരിസരം ദേവസ്വത്തിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കലും ആരംഭിച്ചു. കച്ചേരി വളപ്പിലെ കിഴക്കേയറ്റത്തെ മുറിയാണ് ഉത്സവാഘോഷ കമ്മിറ്റി ഓഫീസായി ഉപയോഗിക്കുന്നത്.വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം കച്ചേരിപ്പറമ്പ് കൂടല്‍മാണിക്യം ദേവസ്വത്തിനെ തിരികെ ലഭിച്ചതിനു ശേഷം ആദ്യമായിട്ടാണ് ദേവസ്വത്തിന്റെ ഒരു ഔദോഗിക പരിപാടിക്കായി ഈ സ്ഥലം ഉപയോഗിക്കുന്നത്.പഴക്കം മൂലം നാശോന്മുഖമായ കെട്ടിടാവശിഷ്ടങ്ങള്‍ സ്ഥലത്തു നിന്നും നീക്കി പരിസരം വൃത്തിയാക്കാനും ഉദ്ദേശിക്കുന്നുണ്ടെന്നു ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു. കച്ചേരിവളപ്പിലെ കിണര്‍ ശുചീകരിച്ച് വൃത്തിയാക്കും.ഉത്സവനാളുകളില്‍ കോടതിസമയം കഴിഞ്ഞുള്ള സമയങ്ങളിലും രാത്രിയിലും ഇവിടെ പാര്‍ക്കിംഗ് സൗകര്യം ഒരുക്കും. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ബി രാജീവ്, ബാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ എ മനോഹരന്‍, ദേവസ്വം മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ.രാജേഷ് തമ്പാന്‍, ഭരതന്‍ കണ്ടെങ്കാട്ടില്‍, കെ.ജി സുരേഷ്, അഡ്മിനിസ്ട്രസ്റ്റര്‍ എ.എം സുമ , എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Advertisement