ഇരിങ്ങാലക്കുട : മാസങ്ങള്‍ക്ക് മുന്‍പ് ബൈപ്പാസ് റോഡില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലും റോഡിലുമായി രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ തള്ളിയ ഒരു ലോഡ് ചെരുപ്പ് മാലിന്യത്തിന് തീപിടിച്ചു.തിങ്കളാഴ്ച്ച രാവിലെയാണ് റോഡില്‍ ശക്തമായ രീതിയില്‍ വാഹനങ്ങള്‍ കടന്ന് പോകാന്‍ സാധിക്കാത്ത വിധം തീപടര്‍ന്നത്.മാലിന്യം തള്ളിയിട്ട് മാസങ്ങളായിട്ടും നഗരസഭ അധികൃതര്‍ ഇത് നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നില്ല.മാലിന്യം കത്തിയ പുക ശ്വസിച്ച് സമീപവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും ശാരിരികാസ്ഥത്യം അനുഭവപ്പെട്ടു.
Advertisement