25.9 C
Irinjālakuda
Tuesday, September 10, 2024
Home 2017 December

Monthly Archives: December 2017

പുല്ലൂര്‍ ഇടവക തിരുന്നാള്‍ ആരംഭിച്ചു.www.irinjalakuda.com ല്‍ തത്സമയം

പുല്ലൂര്‍ :പുല്ലൂര്‍ സെന്റ് സേവീയേഴ്സ് ദേവാലയത്തില്‍ വി.ഫ്രാന്‍സീസ് സേവിയറിന്റെയും വി. സെബ്യാസ്റ്റേസിന്റെയും വി.ചാവറയച്ചന്റെയും സംയുക്തമായി ആഘോഷിക്കുന്ന തിരുന്നാള്‍ ഡിസംബര്‍ 30,31 തിയ്യതികളില്‍ നടക്കുന്നു. തിരുന്നാളിന് വികാരി ഫാ.തോംസണ്‍ അറയ്ക്കല്‍ കൊടികയറ്റി.ശനിയാഴ്ച്ച കാലത്ത് ദിവ്യബലി,തിരുരൂപ...

രണ്ടര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം ; ഇരിങ്ങാലക്കുട ബൈപ്പാസ് പുതുവത്സരദിനത്തില്‍ തുറന്ന് നല്‍കും.

ഇരിങ്ങാലക്കുട: ഏറെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇരിങ്ങാലക്കുട ബൈപാസ് റോഡ് ഒടുവില്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നു. തിങ്കളാഴ്ച പുതുവത്സരദിനത്തില്‍ രാവിലെ 9.30ന് നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യാ ഷിജു റോഡിന്റെ ഉദ്ഘാടനം നടത്തും. ഠാണ- ബസ് സ്റ്റാന്റ്...

കൊറവങ്ങാട്ട് രാമന്‍ നായര്‍ ഭാര്യ എൈമാവതിയമ്മ (84) നിര്യാതയായി.

ആനന്ദപുരം : അട്ടകുളം പരിസരത്ത് കൊറവങ്ങാട്ട് രാമന്‍ നായര്‍ ഭാര്യ എൈമാവതിയമ്മ (84) നിര്യാതയായി.സംസ്‌ക്കാരം നടത്തി.മകള്‍ രജനി.

പറപ്പുള്ളി വീട്ടില്‍ പി കെ സുന്ദരന്‍ (72) നിര്യാതനായി.

ഇരിങ്ങാലക്കുട ; അവിട്ടത്തൂര്‍ എല്‍ ബി എസ് എം റിട്ട.സ്റ്റാഫ് പറപ്പുള്ളി വീട്ടില്‍ പി കെ സുന്ദരന്‍ (72) നിര്യാതനായി.ഭാര്യ ശാരദ.മക്കള്‍ സിമി.മരുമകന്‍ഷാജു.സംസ്‌ക്കാരം നടത്തി.

വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹ ക്ഷേത്രത്തിലെ ശില്‍പ്പങ്ങളുടെ സമര്‍പ്പണം നടത്തി

ഇരിങ്ങാലക്കുട: വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹ ക്ഷേത്രത്തിലെ ദുര്‍ഗ്ഗാലയങ്ങള്‍ 108, വേദവ്യാസന്‍ ശില്‍പ്പങ്ങളുടെ സമര്‍പ്പണം നടന്നു. ക്ഷേത്രം ട്രസ്റ്റി കെ.എന്‍. മേനോന്‍, സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സോണിയാഗിരി എന്നിവര്‍ സമര്‍പ്പണം നടത്തി....

കാറാളം പാടത്ത് പൊന്ന് വിതയ്ക്കാന്‍ രണ്ടാം വര്‍ഷവും തമിഴ്‌സംഘം എത്തി.

കാറാളം : ചെമ്മണ്ട കായല്‍ കടുംകൃഷി സഹകരണസംഘത്തിന്റെ കീഴില്‍ വരുന്ന കാറളം പഞ്ചായത്തിലെ 300 ഏക്കറോളം വരുന്ന താമരപ്പാടത്ത് രണ്ടാം വര്‍ഷവും കൃഷി ചെയ്യാന്‍ തമിഴ്സംഘം എത്തി. 12 സ്ത്രീകളും ആറുപുരുഷന്മാരുമെന്ന നിലയില്‍...

ന്യൂഇയറിനോട് അനുബദ്ധിച്ച് നടത്തിയ റെയ്ഡില്‍ കഞ്ചാവുമായി രണ്ട്‌പേര്‍ പിടിയില്‍

ഇരിങ്ങാലക്കുട : ക്രിസ്മസ്, ന്യൂഇയറിനോട് അനുബദ്ധിച്ച് എക്‌സൈസ്,പോലീസ്,റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ സംയുക്തമായി നടത്തിയ റെയ്ഡില്‍ കഞ്ചാവുമായി രണ്ട്‌പേര്‍ പിടിയിലായി.കാട്ടൂങ്ങച്ചിറ പരിസരത്ത് നിന്ന് കോട്ടയം വേല്ലൂര്‍ സ്വദേശി രാമനിവാസ് വീട്ടില്‍ അമല്‍ (19),ഇരിങ്ങാലക്കുട ബിവറേജിന് സമീപത്ത്...

സേഫ് ന്യൂ ഇയര്‍ പ്രോഗ്രാമിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ കര്‍ശന പരിശോധന.

ഇരിങ്ങാലക്കുട : പോലിസ്, മോട്ടോര്‍ വെഹിക്കിള്‍ , എക്‌സൈസ് എന്നിവര്‍ സംയുക്തമായി അപകടരഹിതമായ പുതുവത്സരത്തെ വരവേല്‍ക്കാനായുള്ള 'സേഫ് ന്യൂ ഇയര്‍ പ്രോഗ്രാമിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ മുതല്‍ കര്‍ശന പരിശോധനകള്‍ ആരംഭിച്ചു.മാപ്രാണം ഭാഗത്ത്...

കൂടല്‍മാണിക്യം ദേവസ്വം പുതിയ ചെയര്‍മാന് ആശംസകളുമായി കത്തിഡ്രല്‍ വികാരി

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വത്തിന്റെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട യു പ്രദീപ് മേനോന് ആശംസകളുമായി സെന്റ് തോമസ് കത്തിഡ്രല്‍ വികാരി ഫാ.ഡോ.ആന്റു ആലപ്പാട്ടനും സംഘവും ദേവസ്വം ഓഫീസില്‍ എത്തി.കത്തിഡ്രല്‍ സംഘത്തേ ചെയര്‍മാനും അഡ്മിന്‍സ്റ്റ്രറും...

സേഫ് ന്യൂ ഇയര്‍ പ്രോഗ്രാം ഡിസംബര്‍ 30ന് തുടങ്ങും

ഇരിങ്ങാലക്കുട: അപകടരഹിതമായ പുതുവത്സരത്തെ വരവേല്‍ക്കാനായി പോലിസ്, എക്സൈസ്, മോട്ടോര്‍ വെഹിക്കിള്‍ എന്നിവര്‍ സംയുക്തമായി സേഫ് ന്യൂ ഇയര്‍ പ്രോഗ്രാം നടത്തുന്നു. വാഹനങ്ങളുടെ അമിത വേഗത, മദ്യപിച്ച് വാഹനമോടിക്കുന്നവര്‍, ഹെല്‍മറ്റ്, എന്നിവയാണ് പരിശോധന. പരിശോധനയില്‍...

ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കഞ്ചാവ് പിടികൂടി

ഇരിങ്ങാലക്കുട : ഷാഡോ എക്‌സൈസിന്റെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എടക്കുളം മാരാത്ത് കോളനിയില്‍ നിന്നും കഞ്ചാവുമായി രണ്ട് പേരെ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദും സംഘവും അറസ്റ്റ് ചെയ്തു. ബൈക്കില്‍ സൂക്ഷിച്ചിരുന്ന...

ഹൈന്ദവ ഫാസിസ്റ്റ് ശക്തികളെ ചെറുത്തുതോല്‍പ്പിക്കുന്നതിന് മുഴുവന്‍ മതേതര ശക്തികളുടേയും ഒരു വിശാല വേദി ആവശ്യമാണ് : പ്രകാശ് ബാബു

ഇരിങ്ങാലക്കുട: സി.പി.ഐ. ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.ഹൈന്ദവ ഫാസിസ്റ്റ് ശക്തികളെ ചെറുത്തുതോല്‍പ്പിക്കുന്നതിന്...

സഹകരണ മേഖലയില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരളം : മന്ത്രി കടകംപ്പിള്ളി സുരേന്ദ്രന്‍

ഇരിങ്ങാലക്കുട : സഹകരണ മേഖലയില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരളം മാത്യകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.കേരളത്തിലെ സഹകരണ പ്രസ്ഥാനം ബാങ്കുകള്‍ മാത്രമല്ലാതെ ആശുപത്രി,സ്‌കൂള്‍,മെഡിയ്ക്കല്‍ സ്റ്റോറുകള്‍ തുടങ്ങി വൈവിധ്യമായ പ്രവര്‍ത്തനങ്ങളിലൂടെ...

കൂനിപറമ്പില്‍ പരേതനായ കറപ്പന്റെ മകന്‍ ചന്ദ്രന്‍ (73) അന്തരിച്ചു

അരിപ്പാലം: കൂനിപറമ്പില്‍ പരേതനായ കറപ്പന്റെ മകന്‍ ചന്ദ്രന്‍ (73) അന്തരിച്ചു. റിട്ടേ. എയര്‍ഫോഴ്‌സ് ഓഫീസറായിരുന്നു. ഭാര്യ: ശോഭ (റിട്ടേ. അധ്യാപിക, സര്‍വ്വോദയ സ്‌കൂള്‍. തൃക്കൂര്‍). മക്കള്‍: അഞ്ചു (മുംബൈ), ചിഞ്ചു (ദുബായ്). മരുമക്കള്‍:...

മാധ്യമപ്രവര്‍ത്തകനായ കെ കെ ചന്ദ്രന്റെയും ഷീജ ചന്ദ്രന്റെയും മകന്‍ നീവീന്‍ ചന്ദ്രന് 15-ാം ജന്മദിനാശംസകള്‍

മാധ്യമപ്രവര്‍ത്തകനായ കെ കെ ചന്ദ്രന്റെയും ഷീജ ചന്ദ്രന്റെയും മകന്‍ നീവീന്‍ ചന്ദ്രന് 15-ാം ജന്മദിനാശംസകള്‍

റോഡരികില്‍ മാലിന്യം തള്ളിയവരെ കൗണ്‍സിലറുടെ നേതൃത്വത്തില്‍ പിടികൂടി

ഇരിങ്ങാലക്കുട :കാട്ടൂര്‍ റോഡില്‍ റസ്റ്റ് ഹൗസിനു സമീപം ശാന്തി നഗറിലാണ് മാലിന്യം നിക്ഷേപിച്ചവരെ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജ സുരേഷിന്റെ സഹായത്തോടെ പിടികൂടി നഗരസഭ ആരോഗ്യ വിഭാഗം പിഴയടപ്പിച്ചു. വാര്‍ഡ് കൗണ്‍സിലറുടെ വീടിനു സമീപത്തെ...

മാളിയേക്കല്‍ മാണിക്യത്ത്പറമ്പില്‍ ദേവസിക്കുട്ടി ഭാര്യ ആനി (71) നിര്യാതയായി.

മുരിയാട് : മാളിയേക്കല്‍ മാണിക്യത്ത്പറമ്പില്‍ ദേവസിക്കുട്ടി ഭാര്യ ആനി (71) നിര്യാതയായി.സംസ്‌ക്കാരം നടത്തി.മക്കള്‍ ഷീബ,ഷിജി,ഷിന്‍സ്,ഷിംനോയ്.മരുമക്കള്‍ സെബി,സ്റ്റാന്‍ലി,നീമ,ലിവിയ.

കൂടല്‍മാണിക്യം ക്ഷേത്രഭരണത്തിന് പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി : യു പ്രദീപ് മേനോന്‍ പുതിയ പ്രസിഡന്റ്

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രഭരണത്തിനായി പുതിയ മാനേജിങ്ങ് കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.ക്ഷേത്രത്തിന് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വെച്ച് നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ദേവസ്വം അഡ്മിന്‍സ്റ്റ്രര്‍ എം സുമ പുതിയ ഭരണസമിതിയെ കുറിച്ചുള്ള...

തുമ്പൂര്‍ സെന്റ് മാത്യൂസ് പള്ളിയില്‍ കവര്‍ച്ച :പള്ളിയും നേര്‍ച്ചപ്പെട്ടിയും കുത്തിതുറന്നു

തുമ്പൂര്‍ : തുമ്പൂര്‍ സെന്റ് മാത്യൂസ് ദേവാലയത്തില്‍ വ്യാഴാഴ്ച്ച രാത്രി വന്‍ കവര്‍ച്ച നടന്നു.പള്ളിയും പള്ളിയോട് ചേര്‍ന്നുള്ള ഓഫീസും വേദപഠനക്ലാസും മോഷ്ടാക്കള്‍ കുത്തിതുറന്നിട്ടുണ്ട്.പള്ളിയിലെ കോഡ്‌ലൈസ് മെക്ക്,വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള പ്രൊജക്റ്റര്‍ എന്നിവയും ഓഫീസിലെ അലമാരയില്‍...

കൂടല്‍മാണിക്യം ക്ഷേത്രഭരണത്തിന് പുതിയ ഭരണസമിതി.

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രഭരണത്തിനായി പുതിയ മാനേജിങ്ങ് കമ്മിറ്റി വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് ക്ഷേത്രത്തിന് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.യു.പ്രദീപ് മേനോന്‍, ഭരതന്‍ കണ്ടേങ്കാട്ടില്‍,എ.വി.ഷൈന്‍, അഡ്വ.രാജേഷ് തമ്പാന്‍,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe