34.6 C
Irinjālakuda
Saturday, May 4, 2024

Daily Archives: January 15, 2018

ഇരിപ്പിടമില്ലാതെ ഇരിങ്ങാലക്കുട ബസ്സ് സ്റ്റാന്റ്; യാത്രക്കാര്‍ ദുരിതത്തില്‍

ഇരിങ്ങാലക്കുട: ബസ്സ് സ്റ്റാന്റില്‍ ഇരിക്കാന്‍ സംവിധാനങ്ങളില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. അരമണികൂറും ഒരുമണികൂറും ഇടവിട്ട് മാത്രം സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ കാത്തുനില്‍ക്കേണ്ടിവരുന്ന ഗ്രാമീണ മേഖലയിലേയ്ക്കുള്ള യാത്രക്കാരാണ് ഇതില്‍ ഏറെ വിഷമിക്കുന്നത്. സ്റ്റാന്റിന്റെ പ്രധാനപ്പെട്ട കിഴക്ക്,...

ഇരിങ്ങാലക്കുട ഗ്യാസ് ഏജന്‍സികളില്‍ പരിശോധന

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിലെ ഗ്യാസ് ഏജന്‍സികളില്‍ പരിശോധന നടത്തി. എന്നാല്‍ ക്രമക്കേടുകളൊന്നും കണ്ടെത്തിയില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞു. പ്രധാനമായും ഇരിങ്ങാലക്കുട കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇരിങ്ങാലക്കുടയില്‍ ഏജന്‍സികള്‍ക്ക്...

ജനറല്‍ ആശുപത്രി മാതൃശിശു സംരക്ഷണ ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം ചൊവ്വാഴ്ച

ഇരിങ്ങാലക്കുട : ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മാതൃശിശു സംരക്ഷണ ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം ചൊവ്വാഴ്ച നടക്കും. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്ന ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം രാവിലെ 11ന്...

സെന്റ് ജോസഫ്‌സ് കോളേജില്‍ ജീവശാസ്ത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു.

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്ന് ഈ അദ്ധ്യായന വര്‍ഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന, ജന്തുശാസ്ത്ര വിഭാഗം മേധാവി 'പ്രൊഫ. ബേബി ജെ ആലപ്പാട്ടിനോടുള്ള ആധര സൂചകമായി ആകര്‍ഷകമായ ജീവശാസ്ത്ര പ്രദര്‍ശനം...

എടത്തിരുത്തി കര്‍മ്മലനാഥ ഫൊറോനാ ദേവാലയത്തില്‍ തിരുന്നാള്‍ കൊടിയേറി.

എടത്തിരുത്തി ; പരിശുദ്ധ കര്‍മ്മലനാഥ ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ കൊടിയേറി.വികാരി റവ.ഫാ. ഡോ. വര്‍ഗീസ് അരിക്കാട്ട് കൊടിയേറ്റം നിര്‍വ്വഹിച്ചു. അസിസ്റ്റന്റ് വികാരി റവ ഫാ റിജോ കൊച്ചുപുരയ്ക്കല്‍ ,കൈക്കാരന്മാരായ ഡിജു...

കണ്ടംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം ജനുവരി 15 മുതല്‍ 22 വരെ

മുരിയാട് : വേഴക്കാട്ടുക്കര കണ്ടംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ശ്രീമത് ഭാഗവത സപ്താഹയജ്ഞം ജനുവരി 15 മുതല്‍ 22 വരെ നടത്തുന്നു.ആറ്റുപുറത്ത് നാരായണന്‍ ഭട്ടതിരിപ്പാട് യജ്ഞാചാര്യം വഹിയ്ക്കും.ജനുവരി 23,24 തിയ്യതികളില്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിക്കും.

വിവേകാനന്ദന്റെ കേരളസന്ദര്‍ശനത്തിന്റെ ഓര്‍മ്മ പുതുക്കി

ഇരിങ്ങാലക്കുട : യുഗപപുരുഷനായ സ്വാമി വിവേകാനന്ദന്റെ കേരളസന്ദര്‍ശനത്തിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ട് എസ് എന്‍ പബ്ലിക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തില്‍ വിവേകാനന്ദ സ്പര്‍ശം പരിപാടി നടത്തി. വിവേകാനന്ദ ചിന്തകള്‍ക്കും ദര്‍ശനങ്ങള്‍ക്കും ഇന്നത്തെ കാലഘട്ടത്തിലെ പ്രസക്തിയെക്കുറിച്ച്...

കുമ്മനം നാളെ ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : കേന്ദ്ര ഗവര്‍മെന്റ് നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനു വേണ്ടിയും പൊതുജനങ്ങള്‍ക്ക വേണ്ട ഓണ്‍ലൈന്‍ സര്‍വീസുകള്‍ ചെയ്തു കൊടുക്കുന്നതിനും മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ ആരംഭിക്കുന്ന ജനസേവന കേന്ദ്രം നാളെ ചൊവ്വാഴ്ച...

കാണ്‍മാനില്ലെന്ന് പരാതി

കരുവന്നൂര്‍ : മഹാരാഷ്ട്ര യുവാവിനെ കാണാനില്ലെന്ന് പരാതി. മഹാരാഷ്ട്ര സോലാപൂര്‍ ജില്ലയില്‍ മാനവാടി കൈലാസ് ക്രുഷ്ണ ഇംഗോലി (35)നെയാണ് ഡിസംബര്‍ ആദ്യവാരം മുതല്‍ കാണാതായതെന്ന് ബന്ധുക്കള്‍ ഇരിങ്ങാലക്കുട പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു....

വിദ്യാര്‍ത്ഥികള്‍ സാമൂഹ്യ ബോധമുള്ളവരാകണം: മന്ത്രി സുനില്‍കുമാര്‍

കരൂപ്പടന്ന: വിദ്യാര്‍ത്ഥികള്‍ സാമൂഹ്യ ബോധമുള്ളവരാകണമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്.എസ്.സി. ബാച്ച് കൂട്ടായ്മയായ മഷിത്തണ്ട് നടത്തിയ ' ഓര്‍മ്മകളുടെ ഒരു സായാഹ്നം' ഉദ്ഘാടനം...

കരുവന്നൂര്‍ സെന്റ് മേരീസ് പളളിയില്‍ തിരുന്നാളിന് കൊടിയേറി.

കരുവന്നൂര്‍ : സെന്റ് മേരീസ് പളളിയിലെ വിശുദ്ധ സെബാസ്താന്യോസിന്റെ അമ്പ് തിരുന്നാളിന് റവ.ഫാ.ജോയ് തറയ്ക്കല്‍ കൊടിയുയര്‍ത്തി.തുടര്‍ന്ന് ലദീഞ്ഞ്,കുര്‍ബാന,നൊവേന എന്നിവ നടന്നു.അമ്പ് തിരുന്നാള്‍ ജനുവരി 20,21,22 തിയ്യതികളില്‍ അഘോഷിക്കുന്നു.19 ന് വെളളിയാഴ്ച്ച വൈകീട്ട് 7:30...

ചേലൂര്‍ താമരത്തമ്പലത്തില്‍ ദശാവതാര ചന്ദനചാര്‍ത്ത്

ചേലൂര്‍ : ശ്രീരാമ ക്ഷേത്രത്തില്‍ (താമരത്തമ്പലം) പ്രതിഷ്ഠാദിന മഹോത്സവത്തോട് അനുബദ്ധിച്ച് ജനുവരി 16 മുതല്‍ 26 വരെ വൈകീട്ട് 5.30 മുതല്‍ 7.30 വരെ ദശാവതാരം വിശ്വരൂപത്തോടെ ചന്ദനചാര്‍ത്ത് നടത്തുന്നു. ക്ഷേത്രം തന്ത്രി...

എസ്.എന്‍ വൈ എസിന്റെ 41-മത് അഖില കേരള പ്രൊഫഷണല്‍ നാടക മത്സരത്തിന് തിങ്കളാഴ്ച്ച തുടക്കം.

ഇരിങ്ങാലക്കുട ; ശ്രീനാരായണ യുവജന സമിതിയുടെ 41-മത് അഖില കേരള പ്രൊഫഷണല്‍ നാടകമത്സരത്തിന് 15ന് തിങ്കളാഴ്ച്ച ് വിശ്വനാഥപുരം ക്ഷേത്രാങ്കണത്തില്‍ ആരംഭം കുറിക്കും. ആറ് ദിവസങ്ങളിലായി നടക്കുന്ന നാടക മത്സരം വൈകിട്ട് 6.30ന...

എ.ടി. വര്‍ഗ്ഗിസ് തൊഴിലാളി ക്ഷേമംജീവിത ലക്ഷ്യമാക്കി പോരാടിയ നേതാവ് – കെ.ജി. ശിവാനന്ദന്‍

ഇരിങ്ങാലക്കുട : ട്രേഡ് യൂണിയന്‍ രംഗത്ത് ഒറ്റപ്പെടുത്തലുകളും, മാറ്റിനിര്‍ത്തലുകളും നേരിടുന്ന തൊഴിലാളികള്‍ക്ക് എതിരാളികളില്‍ നിന്നും സംരക്ഷണം ഉറപ്പ് വരുത്തി തൊഴിലാളികളുടെ കുടുംബാംഗമായി പ്രവര്‍ത്തിച്ച കമ്മ്യൂണിസ്‌റ് നേതാവായിരുന്നു എ.ടി. വര്‍ഗ്ഗിസ് എന്ന് എ. ഐ....

സൗജന്യമായി വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തു.

എടക്കുളം: പൂമംഗലം പഞ്ചായത്തിലെ പട്ടികജാതി കുടുംബങ്ങള്‍ക്ക് സൗജന്യമായി വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ടാങ്കുകള്‍ വിതരണം ചെയ്തത്. എടക്കുളം കനാല്‍ ബെയ്സില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

മാമ്പിളളി ചാക്കോ മകന്‍ ജോണ്‍സന്‍ (85) നിര്യാതനായി.

ഇരിങ്ങാലക്കുട : മാമ്പിളളി ചാക്കോ മകന്‍ ജോണ്‍സന്‍ (85) നിര്യാതനായി.സംസക്കാരം നാളെ (ചൊവ്വാഴ്ച) രാവിലെ 10.30 ന് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിേത്തരിയില്‍. ഭാര്യ :റീത്താമ്മ. മക്കള്‍ :നൈസി, നൈജോ, നെറ്റോ,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe