കൊല്ലാട്ടി ഷഷ്ഠി : ക്ഷേത്ര പരിസരത്ത് കച്ചവട നിരോധനം

1191

ഇരിങ്ങാലക്കുട: ശ്രീ വിശ്വനാഥപുരം (കൊല്ലാട്ടി) ക്ഷേത്രത്തിൽ ചൊവ്വാഴ്ച്ച നടക്കുന്ന ഷഷ്ഠി മഹോത്സത്തോട് അനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് കച്ചവട നിരോധനം ഏർപെടുത്തി. വർഷാവർഷം വർദ്ധിച്ച് വരുന്ന തിരക്ക് കണക്കിലെടുത്ത് ഭക്തജനങ്ങൾക്ക് സൗകര്യമായി ഷഷ്ഠി കാണുന്നതിനായി ഇരിങ്ങാലക്കുട പോലീസാണ് നിരോധനം നടപ്പിലാക്കിയത്. ക്ഷേത്രപരിസരത്ത് 100 മീറ്റർ ചുറ്റളവിൽ ചുരുക്കം ചില കച്ചവടങ്ങൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. തിരക്ക് വർദ്ധിക്കുന്നതനുസരിച്ച് മോഷണം നടക്കാൻ സാദ്ധ്യതയുള്ളതിനാൽ വിലപിടിപ്പുള്ള ആഭരണങ്ങൾ ശ്രദ്ധിക്കുവാനും പോലീസ് നിർദ്ദേശമുണ്ട്.ഉത്സവദിനമായ 23ന് പ്രാദേശിക ഉത്സവാഘോഷകമ്മിറ്റികളായ പുല്ലൂര്‍, തുറവന്‍കാട്, ടൗണ്‍ പടിഞ്ഞാറ്റുമുറി, കോമ്പാറ വിഭാഗം എന്നിവരുടെ കാവടി വരവ് 8 മണിക്ക് ആരംഭിച്ച് 12:30 മുതല്‍ ക്ഷേത്രാങ്കണത്തില്‍ പ്രവേശിച്ച് 2:25ന് അഭിഷേകത്തോടുകൂടി അവസാനിക്കുന്നു. രാത്രി 8 മണി മുതല്‍ ഉത്സവാഘോഷ കമ്മിറ്റികളുടെ ഭസ്മക്കാവടി വരവ് ആരംഭിച്ച് രാത്രി 2:40ന് അവസാനിക്കുന്നു.ഉച്ചതിരിഞ്ഞു 3:30ന് ആനകളുടെ പൂരം എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. കലാമണ്ഡലം ശിവദാസ് & പാര്‍ട്ടിയുടെ മേളവും ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളവും ഉണ്ടായിരിക്കും. ജനുവരി 22 ന് പള്ളിവേട്ടയും 24 ന് ആറാട്ടും നടത്തും.

Advertisement