ഇരിങ്ങാലക്കുട : വരാപ്പുഴയില്‍ പോലിസ് കസ്റ്റഡിമരണം സംഭവിച്ച ശ്രീജിത്തിന്റെ കേസ് സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഉപവാസം അനുഷ്ഠിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് യൂ ഡി എഫ് ഇരിങ്ങാലക്കുടയില്‍ പ്രകടനം നടത്തി. കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്‌സണ്‍, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ റിയാസുദീന്‍, പി മനോജ് (സിഎംപി), മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു, ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വര്‍ഗ്ഗീസ് പുത്തനങ്ങാടി, മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, സോമന്‍ ചിറ്റയത്ത്, ഐആര്‍ ജെയിംസ്, ടി ആര്‍ ഷാജു, റിഷിപാല്‍, മോളി ജേക്കബ്, ഫിലോമിന ജോയ് തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി.
Advertisement