കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് എന്ത്, എന്തിന്, സെമിനാര്‍ നടന്നു

577

ഇരിങ്ങാലക്കുട : ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് മാതൃകയില്‍ സംസ്ഥാനത്ത് ഇദംപ്രദമായി നടപ്പിലാക്കാന്‍ പോകുന്ന കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിന്റെ സാധ്യതകള്‍ അനാവരണം ചെയ്യുന്ന സെമിനാര്‍ നടന്നു. നൂറുക്കണക്കിന് ബിരുദധാരികള്‍ക്ക് ഉന്നത ഉദ്യോഗസ്ഥശ്രേണിയിലേക്ക് നേരിട്ട് നിയമനം ലഭിക്കുന്ന നിരവധി തൊഴിലവസരങ്ങളും,സിവില്‍ സര്‍വ്വീസില്‍ യുവസാന്നിധ്യവും, കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ സംവിധാനം ഇടയാക്കുമെന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ജ്യോതിസ്സ് കോളേജ്ജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.എ.എം.വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് പ്രവേശന പരിശീലന കോഴ്‌സിന്റെ അക്കാദമിക് ഡയറക്ടര്‍ കുമാര്‍ സി.കെ. അധ്യക്ഷത വഹിച്ചു. മെജോ ജോണ്‍ വിഷയാവതരണം നടത്തി. ഡയറക്ടര്‍ ബിജു പൗലോസ്, കോ-ഓഡിനേറ്റര്‍ സ്വപ്ന ജോബി എന്നിവര്‍ സംസാരിച്ചു. അഞ്ജലി ഉണ്ണികൃഷ്ണന്‍ സ്വാഗതവും നിമിഷ കെ.എസ് നന്ദിയും പറഞ്ഞു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിന്റെ പ്രവേശന പരീക്ഷക്കുള്ള പരിശീലനം ജനുവരി 21 ന് ആരംഭിക്കും. റഗുലര്‍, സണ്‍ഡേ, മോണിംഗ് ബാച്ചുകളും ഉണ്ടായിരിക്കും.

Advertisement