ജ്യോതിസ് കോളേജിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു

274

ഇരിങ്ങാലക്കുട:ജ്യോതിസ് കോളേജിലെ  രണ്ടാം വർഷ , മൂന്നാം വർഷ  ബിരുദ വിദ്യാർത്ഥികൾക്കും രണ്ടാം വർഷ പി ജി വിദ്യാർത്ഥികൾക്കും ഐ ടി വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. ഗൂഗിൾ മീറ്റ് , ഗൂഗിൾ ക്ലാസ്റൂം, ഗൂഗിൾ ജാം ബോർഡ് , ഡിജിറ്റൽ  റൈറ്റിംഗ് ബോർഡ്   എന്നീ സംവിധാനങ്ങൾ   ഉപയോഗിച്ചാണ് ക്ലാസുകൾ നടക്കുന്നത് .ക്ലാസ് ടെസ്റ്റുകളും  ഓൺലൈനായി സംഘടിപ്പിക്കുന്നുണ്ട് . ഓൺലൈൻ ക്ലാസുകളുടെ ഉദ്ഘാടനം പ്രിൻസിപ്പൽ പ്രൊഫ . എ. എം .വർഗീസ്  നിർവഹിച്ചു. തുടക്കത്തിൽ ദിവസവും  രണ്ടു മണിക്കൂർ വീതമാണ് ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരിക്കുക. ആദ്യ ക്ലാസ്സുകളിൽ  തന്നെ 97% വിദ്യാർത്ഥികളും പങ്കാളികളായി.

Advertisement