കാണ്‍മാനില്ലെന്ന് പരാതി

728

കരുവന്നൂര്‍ : മഹാരാഷ്ട്ര യുവാവിനെ കാണാനില്ലെന്ന് പരാതി. മഹാരാഷ്ട്ര സോലാപൂര്‍ ജില്ലയില്‍ മാനവാടി കൈലാസ് ക്രുഷ്ണ ഇംഗോലി (35)നെയാണ് ഡിസംബര്‍ ആദ്യവാരം മുതല്‍ കാണാതായതെന്ന് ബന്ധുക്കള്‍ ഇരിങ്ങാലക്കുട പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വര്‍ഷങ്ങളായി സഹോദരനും മറ്റുബന്ധുക്കള്‍ക്കുമൊപ്പം കരുവന്നൂര്‍ ബംഗ്ലാവ് പരിസരത്ത് താമസിച്ച് പഴയ തുണികളും മറ്റും ശേഖരിച്ചാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞമാസം നാട്ടിലേക്ക് പോയ കൈലാസിനെ പിന്നിട് കാണാതാകുകയായിരുന്നു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ തൊട്ടടുത്തുള്ള പോലിസ് സ്റ്റേഷനിലോ, 9446077582 എന്ന നമ്പറിലോ അറിയിക്കേണ്ടതാണ്.

Advertisement