23.9 C
Irinjālakuda
Monday, December 16, 2024
Home Blog Page 7

ഒന്നാമന്‍ ഈ പ്രിന്‍സിപ്പല്‍

അധ്യാപനം, അഭിനയം, ആയോധനകല, കൂടാതെ കായിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപകനാണ് ആളൂര്‍ രാജര്‍ഷി സ്മാരകഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പില്‍ ടി.ജെ.ലെയ്‌സന്‍. 25 വര്‍ഷമായി ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ അദ്ധ്യാപകനാണ്. 18 വര്‍ഷമായി പ്രിന്‍സിപ്പലായി പ്രവര്‍ത്തിക്കുന്നു. മലയാളമനോരമയും യൂണിവേഴ്‌സല്‍ എന്‍ജിനിയറിംങ് കോളേജ്ജും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ബസ്റ്റ് മാക്‌സ് അദ്ധ്യാപക ശ്രേഷ്ഠാചാര്യ പുരസ്‌രാകവും ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ക്രിക്കറ്റ,് ചെയ്‌സിങ്‌ഡെയിസ് എന്ന സിനിമകളിലും, സംസ്‌കൃത സിനിമയായ പ്രതികൃതിയിലും അഭിനയിച്ചു. കരാട്ടെയില്‍ ബ്ലാക്ക്‌ബെല്റ്റ് നേടിയിട്ടുള്ള ഇദ്ദേഹം വെറ്ററന്‍ വിഭാഗത്തില്‍ ജില്ലാ ചാമ്പ്യന്‍ ആയിട്ടുണ്ട്. ഇപ്പോള്‍ കരാട്ടെ ദേശീയ വിധികര്‍ത്താവായി പ്രവര്‍ത്തിക്കുന്നു. സംസ്ഥാനസ്‌കൂള്‍ സ്‌പോര്‍ഡ്‌സ് മീറ്റിനോടനുബന്ധിച്ച് അദ്ധ്യാപകര്‍ക്കായി നടത്തിയ 40 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 100 മീറ്ററില്‍ ഒന്നാംസ്ഥാനം ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ സംസ്ഥാന പിടിഐയുടെ ഏറ്റവും നല്ല ഹയര്‍സെക്കണ്ടറി വിഭാഗം മാതൃക അധ്യാപകനുള്ള പുരസ്‌കാരവും ലഭിച്ചു.

Advertisement

പോഷന്‍ അഭിയാന്‍ സമ്പുഷ്ട കേരളത്തിന്റെ ഭാഗമായി


മുരിയാട് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് 94-ാം നമ്പര്‍ മലര്‍വാടി അങ്കണവാടി തലത്തിലുള്ള പോഷണ്‍ അഭിമാന്‍ ഉല്‍ഘാടനം വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത് ഉല്‍ഘാടനം ചെയ്തു. വര്‍ക്കര്‍ ബിന്ദു അനില്‍കുമാര്‍, ഹെല്‍പ്പര്‍ രമ കെ എ എന്നിവര്‍ കുട്ടികളുടെ ഉയരവും , തൂക്കവും രേഖപ്പെടുത്തി. എല്ലാവര്‍ഷവും സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ പോഷകമാസാചരണം നടത്തുന്നത് 2023 സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Advertisement

സെന്റ് തോമാസ് കത്തീഡ്രല്‍ ദനഹതിരുനാള്‍ 2024 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രലിലെ 2024 ജനുവരി 6,7,8 തിയ്യതികളില്‍ നടത്തുന്ന ദനഹ തിരുനാളിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം 2023 സെപ്തംബര്‍ 3-ാം തിയ്യതി രാവിലെ 8.30 ന് കത്തീഡ്രല്‍ വികാരി ഫാ.പയസ് ചിറപ്പണത്ത് നിര്‍വ്വഹിച്ചു. സഹവികാരിമാരായ ഫാ. സിബിന്‍ വാഴപ്പിള്ളി, ഫാ.ജോസഫ് തൊഴുത്തിങ്കല്‍, ഫാ.ജോര്‍ജി തേലപ്പിള്ളി, കൈക്കാരന്‍മാരായ ആന്റണി ജോണ്‍ കണ്ടംകുളത്തി, ലിംസന്‍ ഊക്കന്‍, ജോബി അക്കരക്കാരന്‍, ബ്രിസ്‌റ്റോ വില്‍സന്റ് എലുവത്തിങ്കല്‍, കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ റോബി കാളിയങ്കര, ജോയിന്റ് കണ്‍വീനര്‍മാരായ ജോസ് മാമ്പിള്ളി, സെബി അക്കരക്കാരന്‍, വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായ ജോ.കണ്‍വീനര്‍മാര്‍, യൂണിറ്റു പ്രസിഡന്റുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement

പുല്ലൂര്‍ ചമയം നാടകവേദിയുടെ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തു

പുല്ലൂര്‍ ചമയം നാടകവേദിയുടെ സെക്രട്ടറിയായിരുന്ന അനില്‍ വര്‍ഗ്ഗീസിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി. പൊതുയോഗം ഭരതന്‍ കണ്ടേക്കാട്ടിലിന്റെ അദ്ധ്യക്ഷതയില്‍ മുന്‍ എം.പി.പ്രൊഫ: സാവിത്രി ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. കിഷോര്‍ പള്ളിപ്പാട്ട്, പ്രൊഫ.വി.കെ. ലക്ഷ്മണന്‍, ഭാസുരാംഗന്‍ എന്നിവര്‍ സംസാരിച്ചു. പുല്ലൂര്‍ നാടക രാവ് – തുടര്‍ പ്രവര്‍ത്തനങ്ങള്‍ ജനറല്‍ കണ്‍വീനര്‍ പുല്ലൂര്‍ സജു ചന്ദ്രന്‍ വിശദീകരിച്ചു. കേരള സംഗീത നാടക അക്കാദമി, തൃശൂര്‍ ജില്ലാ പഞ്ചായത്ത്, പുരോഗമന കലാസാഹിത്യ സംഘം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, പുല്ലൂര്‍ വാദ്യ കലാകേന്ദ്രം എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് പുല്ലൂര്‍ നാടകരാവ് നടത്തുന്നത്. ചമയം സെക്രട്ടറിയായിരുന്ന അനില്‍ വര്‍ഗ്ഗീസിന്റെ വിയോഗത്തില്‍ പുതിയ സെക്രട്ടറിയായി വേണു ഇളന്തോളിയേയും, ഓഫീസ് സെക്രട്ടറിയായി ശ്രീലക്ഷ്മി ബിജു ചന്ദ്രനെയും യോഗം തെരഞ്ഞെടുത്തു. ചമയം ട്രഷറര്‍ ടി.ജെ. സുനില്‍കുമാര്‍ സ്വാഗതവും ജയപ്രകാശ് എടക്കുളം നന്ദിയും പറഞ്ഞു.

Advertisement

ട്രാവലേയ്‌സ് മീറ്റ് 2023

‘യാത്രയിലെ സൗഹൃദം’ വാട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ട്രാവല്‍സ് മീറ്റ് സംഘടിപ്പിക്കുന്നു.10-ാം തിയതി ഞായറാഴ്ച രാവിലെ 10 മണിമുതല്‍ വൈകുന്നേരം 3 മണിവരെ തൃശ്ശൂര്‍ ജില്ലയിലെ വിലങ്ങന്‍കുന്നില്‍ വെച്ചാണ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യാത്രയെ ഇഷ്ടപ്പെടുന്ന ഒരുകൂട്ടം യാത്രാ സ്‌നേഹികളുടെ ഗ്രൂപ്പ് ആണ് ‘യാത്രയുടെ സൗഹൃദം’.രാജ്യത്തിന് അകത്തും പുറത്തും യാത്രകള്‍ സംഘടിപ്പിക്കുകയും യാത്രകള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വേണ്ടി വിവരങ്ങള്‍ നല്‍കുകയും, സഹായങ്ങള്‍ നല്‍കുകയും ചെയ്യുകയാണ് ഇവര്‍ ചെയ്യുന്നത്. അതോടൊപ്പം നല്ലബന്ധങ്ങളും, സൗഹൃദങ്ങളും വളര്‍ത്തുക എന്ന ഉദ്ദേശമാണ് ഈ കൂട്ടായ്മക്ക് ഉള്ളത്. യാത്രയിലൂടെ ലഭിക്കുന്ന അറിവുകളും അനുഭവങ്ങളും സമൂഹത്തിലേക്ക് എത്തിക്കുകയും അതുവഴി സാമൂഹ്യപുരോഗതിക്ക് സഹായിക്കുകന്ന വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് ഈ ‘യാത്രയിലെ സൗഹൃദം’ കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്.

Advertisement

അധ്യാപക ദിനത്തില്‍ ആദരിച്ചു

ഗിന്നസ്സ് ലോക റെക്കോര്‍ഡ് ഉടമയും കളമശ്ശേരി രാജഗിരി പബ്‌ളിക് സ്‌ക്കൂള്‍ ചിത്രകലാധ്യാപകനും നെടുംമ്പാള്‍ സ്വദേശിയുമായ വിന്‍സെന്റ് പല്ലിശ്ശേരി മാസ്റ്ററെ അധ്യാപക ദിനത്തിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ആദരിച്ചു.ഗോവയിലെ മഹര്‍ഷി അധ്യാത്മ വിശ്വവിദ്യാലയം എന്ന സര്‍വകലാശാല വരും തലമുറ അറിയേണ്ട കലാരൂപം എന്ന നിലയില്‍ വിന്‍സന്റ് മാഷിന്റെ ചിത്രകലാ ശൈലികളെ രേഖപ്പെടുത്തി ഡിജിറ്റല്‍ ആര്‍ക്കെവ്‌സിലേക്ക് മാറ്റിക്കഴിഞ്ഞു. കേരളത്തില്‍ നിന്നും രണ്ട് കലാരൂപങ്ങളാണ് അടുത്ത തലമുറയിലേക്ക് കൈമാറാന്‍ ഇത്തരത്തില്‍ സൂക്ഷിച്ചിട്ടുള്ളത്. ഒന്ന് വിന്‍സന്റ് മാഷിന്റെ ചിത്രകലാ ശൈലിയും മറ്റേത് ആറന്മുളക്കണ്ണാടിയും. ഇദ്ദേഹം , ഗിന്നസ്സ് ബുക്ക് വേള്‍ഡ് റേക്കോര്‍ഡ് നേടിയത് പത്തര അടി വ്യാസത്തിലുള്ള കാന്‍വാസ് ബോര്‍ഡില്‍ , ഏഴു മണിക്കൂര്‍ സമയമെടുത്ത് 300 നടുത്ത് ആണിയും ഒമ്പതിനായിരത്തോളം മീറ്റര്‍ നീളമുള്ള ഒറ്റ നൂല്‍കൊണ്ട് മദര്‍ തെരേസയുടെ മുഖചിത്രം തയ്യാറാക്കിയാണ് . ആദരവ് സമ്മേളനം സോണ്‍ ചെയര്‍മാന്‍ റോയ് ജോസ് ആലുക്കല്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡണ്ട് അഡ്വ ജോണ്‍ നിധിന്‍ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജോയ് പോള്‍ , അഡ്വ.മനോജ് ഐബന്‍, റെന്‍സി ജോണ്‍, നിധിന്‍, റിങ്കു മനോജ്, മിഡ്‌ലി റോയ് , ജോണ്‍ ഫ്രാന്‍സീസ് ,ഡോ.കെ.വി. ആന്റ്റണി, ഡബ്ല്യൂ.ജെ.ടോണി എന്നിവര്‍ സംസാരിച്ചു.

Advertisement

നിര്യാതയായി

ഇരിങ്ങാലക്കുട ; ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിനു മുന്‍വശം പൊയ്യാറ പ്രഭാകരന്‍ ഭാര്യ പ്രസന്ന (70.) എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹൈസ്‌കൂള്‍ റിട്ട.അധ്യാപിക നിര്യാതയായി. സംസ്‌കാരം 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മുക്തിസ്ഥാനില്‍. മക്കള്‍; പിങ്കി (വടക്കാഞ്ചേരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍),പ്രിവ്യ(ശ്രീ ബോധാനന്ദ ഹൈസ്‌കൂൂള്‍ കുറുമ്പിലാവ്) മരുമക്കള്‍; കെ.പി.ഉണ്ണിക്യഷ്ണന്‍ (കില)എ.എസ്.സഞ്ജിത്ത് (ഗള്‍ഫ്) സഹോദരങ്ങള്‍.പി.കെ.പ്രകാശന്‍(റിട്ട.ആര്‍മി),പി.കെ.പ്രസാദ്(പ്രസിഡന്റ റൂറല്‍സഹകരണ ബാങ്ക് പറപ്പൂക്കര)

Advertisement

ശാസ്ത്രീയ ചിന്തകള്‍ വളര്‍ത്തിയെടുക്കണം. പി എ അജയഘോഷ്.

ശാസ്ത്രീയ ചിന്തകളുടെ പുറകിലാണ് ആധൂനിക കേരളം രൂപപ്പെട്ടതെന്ന് കെപിഎംഎസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് പി എ അജയഘോഷ് പറഞ്ഞു. ആളൂര്‍ കുടുംബശ്രീ ഹാളില്‍ ചേര്‍ന്ന ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിനപ്പുറത്ത് വിജ്ഞാനത്തിന്റെയും ശാസ്ത്ര ചിന്തകളുടെയും തലങ്ങള്‍ വികസിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ഉപാധ്യക്ഷന്‍ പി എന്‍ സുരന്‍ അധ്യക്ഷത വഹിച്ചു.ഓണം വിപണനമേളയില്‍ മികച്ച നേട്ടം കൈവരിച്ച കൊരട്ടി യൂണിയനിലെ കാതിക്കുടം ദൃശ്യ പഞ്ചമി സ്വയം സഹായ സംഘത്തിന് ആദരവ് നല്‍കി. നേതാക്കളായ പി സി രഘു, ശശി കൊരട്ടി, സന്തോഷ് ഇടയിലപ്പുര, കെ.പി. ശോഭന, ബിനോജ് തെക്കേമറ്റത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement

ഓണ നിലാവ് സംഘടിപ്പിച്ചു


കാറളം വേലുമെമ്മോറില്‍ വായനശാല ഓണാഘോഷ പരിപാടി ‘ഓണനിലവ്’ സംഘടിപ്പിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.ആര്‍.സത്യപാലന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. വി അജയന്‍ സ്വാഗതം ആശംസിച്ചു. എഴുത്തുകാരി രേണു രാമനാഥ് മുഖ്യഥിതി ആയിരുന്നു.എസ്എസ്എല്‍സി, പ്ലസ്ടൂ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേമരാജ് സമ്മാനങ്ങള്‍ നല്‍കി. പഞ്ചായത്ത് അംഗങ്ങള്‍ ആയ അമ്പിളി റനില്‍, ശശികുമാര്‍, കെ ജി മോഹനന്‍ എന്നിവരും സംസാരിച്ചു. ഓണക്കളി, ഓണപാട്ട്, നാടന്‍പാട്ട്എന്നിവ അവതരിപ്പിച്ചു.

Advertisement

റേഷന്‍കട കെ-സ്റ്റോറായി ഉയര്‍ത്തി


മുകുന്ദപുരം താലൂക്ക് സപ്ലൈഓഫീസിന്റെ നേതൃത്വത്തില്‍ മുരിയാട്ഗ്രാമപഞ്ചായത്ത് ആനുരുളിയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍കട കെ-സ്റ്റോറായി ഉയര്‍ത്തി. മുമ്പ് കേരളത്തിലെ റേഷന്‍കടകളില്‍ 108 റേഷന്‍കകള്‍ കെ-സ്‌റ്റോറായി ഉയര്‍ത്തിയിരുന്നു. രണ്ടാംഘട്ടത്തില്‍ 200 റേഷന്‍കടകളാണ് സര്‍ക്കാര്‍ ഈ ഓണക്കാലത്ത് കെ-സ്‌റ്റോറായി ഉയര്‍ത്തുന്നതിന് തീരിമാനിച്ചിരിക്കുന്നത്. അതില്‍ ഒന്നാണ് മുകുന്ദപുരം താലൂക്കിലെ ഈ റേഷന്‍കട. മുകുന്ദപുരത്തെ റേഷന്‍കട ഉന്നത-വിദ്യാഭ്യാസ-സാമൂഹ്യ-നീതിവകുപ്പ്മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു. മുരിയാട്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി അദ്ധ്യക്ഷതവഹിച്ചു. ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇ സമ്മേളനത്തില്‍ പങ്കെടുത്തു.

Advertisement

എന്‍.ജി.ഒ യൂണിയന്‍ വീടുകള്‍ വെച്ചു നല്‍കുന്നു

കേരള എന്‍.ജി.ഒ യൂണിയന്‍ രൂപീകരണത്തിന്റെ വജ്രജൂബിലി വര്‍ഷത്തില്‍ സംസ്ഥാനമൊട്ടാകെ അതിദരിദ്ര്യരായ 60 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്കുന്നതിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ നിര്‍മ്മിക്കുന്ന അഞ്ച് വീടുകളില്‍ ആദ്യ വീടിന്റെ നിര്‍മ്മാണോദ്ഘാടനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി..ലത ചന്ദ്രന്‍ നിര്‍വ്വഹിച്ചു. മുരിയാട് പഞ്ചായത്തിലെ 17-ാം വാര്‍ഡിലാണ് വീടൊരുക്കുന്നത്.മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ്.ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷനായ പരിപാടിയില്‍ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.വി. പ്രഫുല്‍, കര്‍ഷക സംഘം നേതാവ് ടി.എം മോഹനന്‍, വാര്‍ഡ് മെമ്പര്‍ നിത അര്‍ജ്ജുനന്‍, ജില്ല പ്രസിഡണ്ട് പി.ബി. ഹരിലാല്‍, ജില്ലാ വൈസ് പ്രസിഡണ്ട് ആര്‍.എല്‍.സിന്ധു എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ സംസ്ഥാന കമ്മറ്റി അംഗം നന്ദകുമാര്‍, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ സി.ആനന്ദ്, കെ.ആര്‍ രേഖ എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement

ശാന്തിനികേതനില്‍സ്‌കൂള്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു

ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂള്‍ സ്‌കൂള്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനിഷ് കരിം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പി. എന്‍. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു ഹെഡ്മിസ്ട്രസ് സജിത അനില്‍കുമാര്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ ചെയര്‍മാന്‍ അക്ഷയ് പുഴക്കടവില്‍ , വൈസ് ചെയര്‍മാന്‍ : ഗായത്രി റെജി , . ജനറല്‍ സെക്രട്ടറി – എന്‍. എസ്. ആ ശിഷ് , ആര്‍ട്‌സ് സെക്രട്ടറി എം. എസ്. ഭരത് , സ്‌പോര്‍ട്‌സ് സെക്രട്ടറി അഭിനവ് കൃഷ്ണ , സ്റ്റുഡന്റ് എഡിറ്റര്‍ – ഹിബ മെഹബൂബ് എന്നീ വിദ്യാര്‍ത്ഥികളാണ് സ്ഥാനാരോഹണം നടത്തിയത്. കൂടാതെ നാല് ഹൗസുകളിലെ ക്യാപ്റ്റന്‍മാരും സ്ഥാനമേറ്റു : എസ് . എന്‍. ഇ . എസ്. സെക്രട്ടറി കെ.യു. ജ്യോതിഷ് സ്വാഗതവും കായിക വിഭാഗം മേധാവിയും കണ്‍വീനറുമായ അധ്യാപിക പി. ശോഭ നന്ദിയും പറഞ്ഞു.

Advertisement

പ്രതിക്ഷേധ പ്രകടനം നടത്തി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ ഡി അന്വേഷണം നേരിടുന്ന മുന്‍ മന്ത്രി എ സി മൊയ്ദീന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോസഫ് ചാക്കോയുടെ നേതൃത്വത്തില്‍ പ്രതിക്ഷേധ പ്രകടനം നടത്തി. പ്രധിക്ഷേധ പ്രകടനം ഇരിങ്ങാലക്കുട മുന്‍സിപാലിറ്റി ചെയര്‍പേഴ്‌സന്‍ സുജ സഞ്ചീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് പ്രസിഡന്റ് ടി. വി മുഖ്യപ്രഭാഷണം നടത്തി. വി സി വര്‍ഗീസ്, കുര്യന്‍ ജോസഫ്, സന്തോഷ് കാട്ടുപറമ്പില്‍, ബിജു പോള്‍ അക്കരക്കാരന്‍, പോള്‍ കരിമാലിക്കല്‍ , എ സി സുരേഷ്, ഭാസി കാരപിള്ളി, പി രാധാകൃഷ്ണന്‍, മഹേഷ് ഐനിയില്‍, ശ്രീറാം ജയപാലന്‍, അസറുദ്ദീന്‍ കളക്കാട്ട്, സന്തോഷ് ആലുക്കല്‍, ഡേവിസ് ഷാജു ഓട്ടക്കാരന്‍, പി ഭാസി എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement

അമ്മയുടെ ഓര്‍മ്മക്ക് വയോധികര്‍ക്ക് ഓണമൊരുക്കി മക്കളുടെ ശ്രദ്ധാഞ്ജലി


ഇരിങ്ങാലക്കുട: അമ്മയുടെ ചരമദിനത്തോടനുബന്ധിച്ച് വയോമിത്രം ക്ലബ്ബിലെ വയോധികര്‍ക്ക് ഓണമൊരുക്കി അമ്മക്ക് മക്കളുടെ ശ്രദ്ധാഞ്ജലി. തൈവളപ്പില്‍ ബാലന്റെ ഭാര്യ സരസ്വതി ഭായിയുടെ നാല്പത്തിയൊന്നാം ചരമദിനത്തോടനുബന്ധിച്ച് നഗരസഭ ഇരുപത്തിയൊന്നാം വാര്‍ഡിലെ വയോമിത്രം ക്ലബ്ബിലെ അംഗങ്ങള്‍ക്കാണ് ഓണപുടവയും ഓണസദ്യയുമൊരുക്കി മക്കള്‍ അമ്മയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്.ഐ ടി യു ബാങ്ക് ചെയര്‍മാന്‍ എം.പി ജാക്സണ്‍ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ മിനി സണ്ണി, വി.സി.വര്‍ഗീസ്, അജി തൈവളപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement

പൊതിച്ചോറ് നല്‍കി


ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് എന്‍ എസ് എസ് യൂണിറ്റുകള്‍ പൊതിച്ചോറ് വിതരണം നടത്തി .’പാഥേയം’ എന്ന പ്രോജക്റ്റിന്റെ ഭാഗമായി 1500 പൊതിച്ചോറുകള്‍ ആണ് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് നല്‍കിയത്. വിദ്യാര്‍ത്ഥിനികള്‍ അവരുടെ സ്വന്തം വീടുകളില്‍ നിന്ന് കൊണ്ടുവന്ന പൊതിച്ചോറുകള്‍ ആണ് വിതരണം ചെയ്തത്. ഓണക്കാലത്ത് തങ്ങളുടെ സഹജീവികളോട് അവര്‍ കാണിച്ച സ്‌നേഹത്തിന്റെയും അടയാളമായി ഈ പ്രവര്‍ത്തിയെ കാണുന്നു എന്ന് സിസ്റ്റര്‍ പ്രിന്‍സിപ്പല്‍ ബ്ലെസ്സി അഭിപ്രായപ്പെട്ടു.

Advertisement

വാഹനാപകടത്തില്‍ മരണപ്പെട്ടു

പുല്ലൂര്‍ അമ്പല നട വാച്ചാക്കുളം
അനില്‍ വര്‍ഗ്ഗീസ് – 43
മുവാറ്റുപ്പുഴയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. ഭാര്യ:രേഖ മക്കള്‍; ആര്‍ദ്ര , അലീന,ആരണ്യ, അലേഖ

Advertisement

എടക്കുളം ശ്രീനാരായണ ഗുരുസ്മാരക സംഘം 85-ാമത് വാര്‍ഷികവും169-ാം ശ്രീനാരായണ ജയന്തി ആഘോഷവും ആഗസ്റ്റ് 30 ന്

എടക്കുളം ശ്രീനാരായണ ഗുരുസ്മാരക സംഘത്തിന്റെ 85-ാമത് വാര്‍ഷിക സമ്മേളനവും 169-ാം ശ്രീനാരായണജയന്തി ആഘോഷവും ആഗസ്റ്റ് 30,31 തിയ്യതികളില്‍ ആഘോഷിക്കുന്നു. രാവിലെ 9 ന് സംഘം രക്ഷാധികാരി കെ.വി.ജിനരാജദാസന്‍ പതാക ഉയര്‍ത്തും. സംഘം പ്രസിഡന്റ് സി.പി.ഷൈലനാഥന്റെ അദ്ധ്യക്ഷതയില്‍ 85-ാം വാര്‍ഷിക സമ്മേളനം ശ്രീനാരായണ നഗര്‍ യു.പി.സ്‌കൂളില്‍ രാവിലെ 10 ന് ആരംഭിക്കും. ഉച്ചക്ക് 2.30 ന് ആരംഭിക്കുന്ന ഓണാഘോഷ പരിപാടി പ്രശസ്ത ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ് രാജേഷ് തംബുരു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പെരിഞ്ഞനം വീരനാട്യം & ഇരിങ്ങാലക്കുട ട്യൂണ്‍സും സംയുക്തമായി അവതരിപ്പിക്കുന്ന ഓണക്കളിയും ഉണ്ടായിരിക്കും. വൈകീട്ട് 7 ന് സാംസ്‌കാരിക സമ്മേളനം പ്രശസ്ത സാഹിത്യകാകരനും സാഹിത്യഅക്കാദമിവൈസ് ചെയര്‍മാനുമായ ആശോകന്‍ ചെരുവില്‍ ഉദ്ഘാടനം ചെയ്യും. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.തമ്പി മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് എസ് എന്‍.ജി.എസ്.എസ്. യു.പിസ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന നാടകം ‘കിലോ 100’ അവതിപ്പിക്കും. അതിന് ശേഷം ഉന്നത വിജയം കൈവരിച്ച എസ് എന്‍.ജി.എസ്.എസ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ആദരിക്കും. ആഗസ്റ്റ് 31 രാവിലെ 9 മണിക്ക് ഗുരുപൂജയും, എടക്കുളത്ത് 4 പ്രാദേശിക ഭാഗങ്ങളില്‍ നിന്നുള്ള വിവിധ കലാരൂപങ്ങളും ഗജവീരന്മാരും അണിനിരക്കുന്ന വര്‍ണ്ണാഭമായ ഘോഷയാത്ര 3 മണിക്ക് ആരംഭിച്ച് വൈകീട്ട് ശ്രീനാരായണ നഗറില്‍ അവസാനിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Advertisement

ഇരിങ്ങാലക്കുടയുടെ മണ്ണില്‍ തിരുവോണ പിറ്റേന്ന് പുലിക്കളി

ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെയും ലയണേണ്‍സ് ചന്തക്കുന്നിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ ജെ.പി.ട്രേയ്‌ഡേഴ്‌സിന്റെ സഹകരണത്തോടെ തിരുവോണ പിറ്റേന്ന് പുലിക്കളി ആഘോഷം ഒരുക്കുന്നു. 30-ാം തിയതി ബുധന്‌ഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ടൗണ്‍ഹാള്‍ പരിസരത്തുനിന്നും ആരംഭിക്കുന്ന ആഘോഷയാത്ര മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുജ സജീവ്കുമാര്‍, ലയണ്‍സ് ഇന്റര്‍ നേഷ്ണല്‍ 318 ഡി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ടോണി ആനോക്കാരന്‍ എന്നിവര്‍ ഫ്‌ളേഗ് ഓഫ് ചെയ്യും. പുലികളും പുലിമേളങ്ങളും ശിങ്കാരി മേളവും കാവടിയും അടക്കം 1500 ല്‍പരം കലാകാരന്‍മാര്‍ അണിനിരക്കും. വൈകീട്ട് 6.30ന് നഗരസഭാ മൈതാനത്ത് എത്തിചേരുന്ന ഘോഷയാത്ര സമാപനം മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും. നഗരസഭ വൈസ് ചെയര്‍മാന്‍ ടി.വി.ചാര്‍ളി, ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷ്ണല്‍ 318 ഡി വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍മാരായ ജെയിംസ് പോള്‍ വളപ്പില, ടി.ജയകൃഷ്ണന്‍, റീജിനല്‍ ചെയര്‍മാന്‍ പി.സി.ബിനോയ്, സോണ്‍ ചെയര്‍മാന്‍ റോയ് ജോസ് ആലുക്ക, ഇരിങ്ങാലക്കുട വൈസ് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സുരേഷ് കോവിലകം, ലജന്‍സ് ഔാഫ് ചന്തക്കുന്ന് പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ഇരിങ്ങാലക്കുട വെസ്റ്റ് ലയേണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സുരേഷ് കോവിലകം, സെക്രട്ടറി ജയ്‌സണ്‍ എ.വൈ.ട്രഷറര്‍ പോള്‍സണ്‍ കല്ലൂക്കാരന്‍, ജനറല്‍ കണ്‍വീനര്‍ ഷാജന്‍ ചക്കാലക്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍ സതീഷന്‍ നീലങ്കാട്ടില്‍, സപ്ലിമെന്റ് കണ്‍വീനര്‍ ആന്റോ സി.ജെ., ലെജന്റ് ഓഫ് ചന്തക്കുന്ന് പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരന്‍, സെക്രട്ടറി നിതീഷ് കാട്ടില്‍, ട്രഷറര്‍ നിഷികുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Advertisement

ഐഎസ്ആര്‍ഒക്ക് അഭിനന്ദനം അറിയിച്ച് കൂടല്‍മാണിക്യം സായാഹ്നകൂട്ടായ്മ പൂക്കളമിട്ടു.

Advertisement

ഓണ ചങ്ങാതി ഉദ്ഘാടനം

ബിആര്‍സിയുടെ നേതൃത്വത്തില്‍ കിടപ്പിലായ ഭിന്നശേഷി കുട്ടികള്‍ക്കുള്ള ഓണാഘോഷ പരിപാടി ഓണ ചങ്ങാതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. എഡ്വിന്‍, ഡെല്‍വിന്‍ എന്നീ കുട്ടികളുടെ വീട്ടിലാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികള്‍ക്ക് പുതുവസ്ത്രങ്ങള്‍ നല്‍കി. പൂക്കളം, ഓണപ്പാട്ട്, ഓണസദ്യ എന്നിവയും സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ നിജി വില്‍സണ്‍, സുനില്‍കുമാര്‍, സരിഗ സുരേഷ്, ഡിപി ഒ ബ്രിജി സാജന്‍, ബിപിസി കെ ആര്‍ സത്യപാലന്‍, ഫാദര്‍ ഡോക്ടര്‍ ആന്റോ കരിപ്പായി എന്നിവര്‍ സംസാരിച്ചു.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe