കാപ്‌സ് സോഷ്യൽ വർക്ക്‌ സ്റ്റുഡന്റ് അവാർഡ് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ശ്രുതിക്ക്

71

പാലക്കാട്‌ : കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ്(KAPS) പാലക്കാട് ചാപ്റ്റർ ഏർപ്പെടുത്തിയ സോഷ്യൽ വർക്ക്‌ സ്റ്റുഡന്റ് അവാർഡ് 2021 ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ രണ്ടാം വർഷ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് വിദ്യാർത്ഥിനിയായ ശ്രുതിക്ക് .അന്താരാഷ്ട്ര സോഷ്യൽ വർക്ക്‌ ദിനത്തോടനുബന്ധിച്ച് സീനിയർ ഗ്രേഡ് അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടർ പ്രേം നാഥ്‌, ജിജിൻ ജി (കാപ്‌സ് ജില്ലാ ട്രഷറർ) അനുപമ പി യു, എന്നിവരുടെ സാനിധ്യത്തിൽ ജില്ലാ കളക്ടർ മൃൺമയി ജോഷി ഐ.എ.എസ് അവാർഡ് വിതരണം ചെയ്യുതു .സോഷ്യൽ വർക്ക് വിദ്യാർത്ഥി എന്ന നിലയിൽ കോവിഡ് കാലഘട്ടത്തിലെ ഭിന്നശേഷി കുട്ടികൾക്കായി നടത്തിയ മികച്ച പ്രവർത്തനത്തിനാണ് അവാർഡ് അർഹയാക്കിയത്. പാലക്കാട്‌ ചാപ്റ്ററിന്റെ ഉപഹാരം കാപ്‌സ് സംസ്ഥാന വൈസ്. പ്രസിഡന്റ എസ്.അബ്ദുൾ റഹിമാൻ നൽകി.

Advertisement