പുല്ലൂര്‍ ചമയം നാടകവേദിയുടെ സെക്രട്ടറിയായിരുന്ന അനില്‍ വര്‍ഗ്ഗീസിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി. പൊതുയോഗം ഭരതന്‍ കണ്ടേക്കാട്ടിലിന്റെ അദ്ധ്യക്ഷതയില്‍ മുന്‍ എം.പി.പ്രൊഫ: സാവിത്രി ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. കിഷോര്‍ പള്ളിപ്പാട്ട്, പ്രൊഫ.വി.കെ. ലക്ഷ്മണന്‍, ഭാസുരാംഗന്‍ എന്നിവര്‍ സംസാരിച്ചു. പുല്ലൂര്‍ നാടക രാവ് – തുടര്‍ പ്രവര്‍ത്തനങ്ങള്‍ ജനറല്‍ കണ്‍വീനര്‍ പുല്ലൂര്‍ സജു ചന്ദ്രന്‍ വിശദീകരിച്ചു. കേരള സംഗീത നാടക അക്കാദമി, തൃശൂര്‍ ജില്ലാ പഞ്ചായത്ത്, പുരോഗമന കലാസാഹിത്യ സംഘം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, പുല്ലൂര്‍ വാദ്യ കലാകേന്ദ്രം എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് പുല്ലൂര്‍ നാടകരാവ് നടത്തുന്നത്. ചമയം സെക്രട്ടറിയായിരുന്ന അനില്‍ വര്‍ഗ്ഗീസിന്റെ വിയോഗത്തില്‍ പുതിയ സെക്രട്ടറിയായി വേണു ഇളന്തോളിയേയും, ഓഫീസ് സെക്രട്ടറിയായി ശ്രീലക്ഷ്മി ബിജു ചന്ദ്രനെയും യോഗം തെരഞ്ഞെടുത്തു. ചമയം ട്രഷറര്‍ ടി.ജെ. സുനില്‍കുമാര്‍ സ്വാഗതവും ജയപ്രകാശ് എടക്കുളം നന്ദിയും പറഞ്ഞു.
പുല്ലൂര്‍ ചമയം നാടകവേദിയുടെ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തു
Advertisement