25.9 C
Irinjālakuda
Monday, December 16, 2024
Home Blog Page 10

ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി

പടിയൂര്‍-എടത്തുരുത്തി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എടതിരിഞ്ഞി- ചെന്ത്രാപ്പിന്നി ഈസ്റ്റ് ഉപ്പുംത്തുരുത്തി പാലം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പുഴയുടെ ഇരുകരകളിലും സ്ത്രീകളും, കുട്ടികളും, മുതിര്‍ന്ന പൗരന്‍മാരും അടങ്ങുന്ന വലിയ ജനാവലിയുടെ സാന്നിധ്യത്തില്‍ കൂട്ടായ്മയുടെ മുതിര്‍ന്ന ഭാരവാഹികള്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് കാലങ്ങളായി പാലത്തിന്നു വേണ്ടി കാത്തിരിക്കുന്ന പ്രദേശവാസികളായ ജനങ്ങളുടെ പ്രധിഷേധ സൂചമെന്നോണം പുഴക്കു കുറുകെ പ്രതീകാത്മക പാലം നിര്‍മ്മിച്ചു.. തുടര്‍ന്നുള്ള യോഗത്തില്‍ ഉപ്പുംത്തുരുത്തി പാലം ഇനിയും വൈകാതെ യാഥാര്‍ഥ്യമാക്കാന്‍ ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികളും സര്‍ക്കാരിന്റെയും നടപടികള്‍ ഉടന്‍ ഉണ്ടാകണം എന്നും യോഗം ആവശ്യപ്പെട്ടു.

Advertisement

അടല്‍ജി സ്മൃതി ദിനം- പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി

ലോകാരാധ്യനായിരുന്ന സ്വര്‍ഗ്ഗീയ അടല്‍ ബിഹാരി വാജ്‌പേയ് സ്മൃതിദിനം ബി ജെ പി ആചരിച്ചു.ഇരിങാലക്കുട മണ്ഡലം ഓഫീസില്‍ നടന്ന അനുസ്മരണത്തില്‍ പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു.പാര്‍ട്ടി സീനിയര്‍ നേതാവ് എ ടി നാരായണന്‍ നമ്പൂതിരി ഉത്ഘാടനം നിര്‍വ്വഹിച്ചു. ബി ജെ പി മണ്ഡലം ജന സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്,രമേഷ് അയ്യര്‍,സോമന്‍ പുളിയത്തുപറമ്പില്‍, ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement

ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

നടവരമ്പ ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഒന്നാം വര്‍ഷ വോളന്റിയേഴ്‌സിനായി – നാമൊന്ന് എന്ന പേരില്‍ ദ്വിദിന സഹവാസ ക്യാമ്പ് ആഗസ്റ്റ് 11, 12, തീയതികളിലായി സംഘടിപ്പിച്ചു. ക്യാമ്പ് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ മാത്യു പാറേക്കാടന്‍ ഉല്‍ഘാടനം ചെയ്തു. തുല്യം സന്ദേശം നല്കലും സമത്വ ജ്യാലാ ഉല്‍ഘാടവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. തുടര്‍ന്ന് സമത്വ ജ്വാല തെളിയിച്ച് വിദ്യാര്‍ത്ഥികള്‍ സമത്വ ജ്വാല സന്ദേശ റാലി നടത്തി. ക്യാമ്പിന്റെ ഭാഗമായി കേരള വനിതാ ശിശുക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ വീടുകളില്‍ സമത്വ സന്ദേശ ബോധവല്‍ക്കരണ ലഘുലേഖകള്‍ വിതരണം ചെയ്തു. ആരോഗ്യ വകുപ്പിന്റെയും, വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ നടവരമ്പ കോളനിപടി അംബേദ്കര്‍ ഗ്രാമത്തില്‍ ദൃഢഗാത്രം എന്ന പേരില്‍ ജീവിത ശൈലീ രോഗ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ഹൗസ് ഓഫ് പ്രോവിന്‍സ് അനാഥാലയം സന്ദര്‍ശനം നടത്തുകയും അന്തേവാസികളോടൊപ്പം കലാപരിപാടികള്‍ നടത്തുകയും, ശേഖരിച്ച വിവിധ ഉല്‍പന്നങ്ങള്‍ നല്‍കുകയും ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീഷ്മ സലീഷ്, പ്രിന്‍സിപ്പാള്‍ ബസന്ത് പി.എസ്. എന്‍ എസ് എസ് ഓഫീസര്‍ ഷമീര്‍ , രഞ്ജു, നിമ.കെ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement

എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനം തൃശ്ശൂര്‍ ജില്ലയില്‍ സമുചിതമായി ആഘോഷിച്ചു

ചരിത്രനേട്ടവുമായി ജയില്‍ വകുപ്പ്.രാജ്യത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനം തൃശ്ശൂര്‍ ജില്ലയില്‍ സമുചിതമായി ആഘോഷിച്ചു. തേക്കിന്‍ക്കാട് മൈതാനത്തിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ മന്ത്രി കെ.രാജന്‍ സല്യൂട്ട് സ്വീകരിച്ചു.വനിതാ സെല്‍ ഇന്‍സ്‌പെക്ടര്‍ പി.വി.സിന്‍ധു പരേഡ് നയിച്ചു.ആദ്യമായാണ് ഒരു വനിത ജില്ലയില്‍ പരേഡിന് നേതൃത്വം കൊടുക്കുന്നത്. മൂന്ന് ബാന്റ് പ്ലറ്റുണുകള്‍ അടക്കം 24 പ്ലറ്റൂണുകള്‍ സ്വാതന്ത്ര്യ ദിന പരേഡില്‍ പങ്കെടുത്തു. ഏറ്റവും മികച്ച സര്‍വ്വീസ് പ്ലറ്റൂണിനുള്ള പുരസ്‌ക്കാരം അസി. സൂപ്രണ്ട് വി.വിനീത് നയിച്ച കേരള ജയില്‍ വിഭാഗം പ്ലറ്റൂണ്‍ കരസ്ഥമാക്കി. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ജയില്‍ വകുപ്പ് ഏറ്റവും മികച്ച പ്ലറ്റൂണ്‍ ആയി തിരഞ്ഞെടുക്കപ്പെടുന്നത്. അസി. സൂപ്രണ്ട്‌രാജേഷ് കുമാര്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരായ ഡെന്നി ജോയ്, ഏ.സി.അജീഷ് എന്നിവരാണ് ജയില്‍ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയത്. റവന്യൂ വകുപ്പ് മന്ത്രി കെ .രാജനില്‍ നിന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങി. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ,സബ്ബ് കളക്ടര്‍ മുഹമ്മദ് ഷഫീഖ്, അസി. കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി.മുരളി എന്നിവരും സന്നിഹിതരായിരുന്നു.

Advertisement

ആദരവ് 2023 സംഘടിപ്പിച്ചു

2022-23,അധ്യയന വര്‍ഷം എസ്എല്‍എല്‍സി, പ്ലസ്ടൂ പരീക്ഷ വിജയിച്ച കല്ലംകുന്ന് ദേശത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും, മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ആദരിച്ചു.കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ് ബിനോയ് എന്‍.വി കല്ലംകുന്ന് സെന്ററില്‍ വച്ചു ദേശീയ പതാക ഉയര്‍ത്തി, തുടര്‍ന്ന് നടന്ന അനുമോദന ചടങ്ങില്‍ കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാറ്റൊ കുര്യന്‍ ഉദ്ഘടന പ്രസംഗം നടത്തി, മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിച്ചു.വെളൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി ബിജു,17 വാര്‍ഡ് അംഗം മാത്യു,12 വാര്‍ഡ് അംഗം സ്വപ്ന സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. എസ്എസ്എല്‍സി, പ്ലസ്ടൂ ജേതാക്കളെ അനുമോദിച്ചു. പോള്‍സണ്‍ പി.ആര്‍,സി.വി. മൈക്കിള്‍,കനക പ്രസാദ്, ഹെല്‍ജോ സ്റ്റാന്‍ലി എന്നിവരും ഈ ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിച്ചു.

Advertisement

സെല്‍ഫ് ഡിഫന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെയും ലയണ്‍ ലേഡി സര്‍ക്കിള്‍ ന്റെയും സെന്റ് ജോസഫ്‌സ് കോളേജ് എന്‍എസ്എസ് യൂണിറ്റ് 50 & 167, വി ഫോര്‍ വുമണ്‍ ക്ലബ്, ഡെക്കാത്ത ലോണ്‍ തൃശൂര്‍ എന്നിവരുടെ സഹകരണത്തോടെ ലയണ്‍സ് ക്ലബ് പ്രൊജക്റ്റ് അഡോള്‍ സെന്റ് ഹെല്‍ത്തിന്റെ ഭാഗമായി സെല്‍ഫ് ഡിഫന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു. ലയണ്‍ ലേഡി സര്‍ക്കിള്‍ പ്രസിഡണ്ട് റെന്‍സി ജോണ്‍ നിധിന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.ബ്ലെസ്സി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എന്‍എസ്എസ് ഓഫീസര്‍ വീണ സാനി സ്വാഗതവും ലയണ്‍സ് ക്ലബ് സെക്രട്ടറി മിഡ്‌ലി റോയ് നന്ദിയും പറഞ്ഞു. സോണ്‍ പ്രസിഡണ്ട് റോയ് ജോസ് ആലുക്കല്‍,എന്‍എസ്എസ് ഓഫീസര്‍ അമൃത തോമസ് , വി ഫോര്‍ വുമണ്‍ ക്ലബ് കണ്‍വീനര്‍ അഞ്ജു സൂസന്‍ ജോണ്‍ , വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന്‍, ലയണ്‍ ലേഡി ജില്ലാ പ്രസിഡണ്ട് റോണി പോള്‍ എന്‍എസ്എസ് ഓഫീസര്‍ സിനി വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. അഡ്വ ജോണ്‍ നിധിന്‍ തോമസ് സെല്‍ഫ് ഡിഫന്‍സ് പരിശീലകര്‍ക്കു ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ബിജോയ് പോള്‍, മനോജ് ഐബന്‍ , റിങ്കു മനോജ് ഡോ. കെ.വി. ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement

ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
മന്ത്രി ഡോ. ആര്‍ ബിന്ദു പതാക ഉയര്‍ത്തി.

ഇരിങ്ങാലക്കുടയില്‍ വര്‍ണാഭമായ പരിപാടികളോടെ രാജ്യത്തിന്റെ 77 – മത് സ്വാതന്ത്ര്യദിനാഘോഷം ആഘോഷിച്ചു.
സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു ദേശീയ പതാക ഉയര്‍ത്തി. രാജ്യത്തിന്റെ ഏറ്റവും വലിയ അനുഗ്രഹമായ വൈജാത്യങ്ങളെ നിലനിറുത്തി പോകാനും എത് ജാതി, മത വിഭാഗങ്ങളില്‍ ഉള്ളവരായാലും അവകാശങ്ങളെക്കുറിച്ച് ബോധവാന്‍മാരായി മുന്നേറാനും എവര്‍ക്കും കഴിയേണ്ടതുണ്ടെന്ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.ഇന്ത്യന്‍ പൗരന്‍ എന്ന അഭിമാനത്തോടെ തല ഉയര്‍ത്തി പിടിച്ച് സ്വന്തം അവകാശങ്ങളെ കുറിച്ച് ബോധ്യമുള്ളവരായി മുന്നോട്ട് പോകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഇരിങ്ങാലക്കുട പോലീസിന്റെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ പരേഡും നടന്നു.ആര്‍ഡിഒ ഡോ എം കെ ഷാജി, തഹസില്‍ദാര്‍ കെ ശാന്തകുമാരി , ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, പോലീസ്,എക്സൈസ് ,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍,ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisement

തൊഴില്‍ പരിശീലന കേന്ദ്രം ഉദ്ഘാടനം

ഇരിഞ്ഞാലക്കുട ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികളുടെ അമ്മമാര്‍ക്ക് തയ്യല്‍ തൊഴില്‍ പരിശീലനം ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ: ജിഷ ജോബി അധ്യക്ഷത വഹിച്ചു . ബി.പി.സി .കെ .ആര്‍ സത്യപാലന്‍ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.സി. ഷിബിന്‍, ഡി പി ഒ ബ്രിജി സാജന്‍, അനുപം പോള്‍ എന്നിവര്‍ സംസാരിച്ചു. ‘വിങ്‌സ്’ എന്ന പേരിലുള്ള തയ്യല്‍ പരിശീലനത്തില്‍ ഓട്ടിസം സെന്ററിലെ അമ്മമാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കും.

Advertisement

ഫ്രീഡം വിജില്‍ നൈറ്റ്

സിഐടിയു, കര്‍ഷകസംഘം, കെഎസ്‌കെടിയു ഇരിങ്ങാലക്കുട ടൗണ്‍ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ആഗസ്ത് 14 ന് വൈകീട്ട് ഇരിങ്ങാലക്കുട ആല്‍ത്തറക്കല്‍ ഫ്രീഡം വിജില്‍ നൈറ്റ് പരിപാടി സംഘടിപ്പിച്ചു. വൈകീട്ട് 5 മുതല്‍ രാത്രി 12 മണി വരെ സംഘടിപ്പിച്ച പരിപാടി സിഐടിയു സംസ്ഥാന കമ്മറ്റി അംഗം ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.കര്‍ഷക സംഘം ഏരിയാ കമ്മറ്റി അംഗം എം ടി വര്‍ഗിസ് അദ്ധ്യക്ഷത വഹിച്ചു. സിഐടിയു ഏരിയ സെക്രട്ടറി കെ എ ഗോപി, സിപിഐ എം ഏരിയ സെക്രട്ടറി വി എ മനോജ് കുമാര്‍, എരിയ കമ്മറ്റി അംഗം ജയന്‍ അരിമ്പ്ര ,കെ പി ജോര്‍ജ് മാസ്റ്റര്‍ ,എസ്എഫ്‌ഐ ഏരിയ സെക്രട്ടറി ദീപക് ദേവ് എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സമാപന പൊതുയോഗം കര്‍ഷക സംഘം ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ടി ജി ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു.സിഐടിയു ഏരിയ കമ്മറ്റി അംഗം സി വൈ ബെന്നി സ്വഗതവും കെഎസ്‌കെടിയു നേതാവ് കെ ആര്‍ രതീഷ് നന്ദിയും പറഞ്ഞു.

Advertisement

എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗസ്.


രാജ്യത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുടിയില്‍ വിപുലമായി ആഘോഷിച്ചു. ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തില്‍ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം പി ജാക്‌സണ്‍ ദേശീയ പതാക ഉയര്‍ത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍, വൈസ് ചെയര്‍മാന്‍ ടിവി ചാര്‍ലി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് സോമന്‍ ചിറ്റേത്ത്, മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, വിജയന്‍ ഇളയേടത്ത്, സി എം ബാബു, എ സി സുരേഷ്, തോമസ് കോട്ടോളി, കെ വേണുമാസ്റ്റര്‍, ജസ്റ്റിന്‍ ജോണ്‍, അഡ്വ. പി ജെ തോമസ്, വി സി വര്‍ഗീസ്, അസറുദീന്‍ കളക്കാട്ട്, ശ്രീറാം ജയബാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement

ഇരിങ്ങാലക്കുട നഗരസഭ 2023 സ്വാതന്ത്ര്യദിനം ആഘോഷിച്ചു


ഇരിങ്ങാലക്കുട നഗരസഭ 2023 ലെ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു.രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട ചെയര്‍പേഴ്‌സണ്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായിട്ടുള്ള മേരി മിട്ടി മേരാ ദേശ് എന്ന ക്യാമ്പയിന്റെ ഭാഗമായി മുന്‍സിപ്പല്‍ പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള വീരമൃത്യു വരിച്ച ജവാന്മാരുടെയും ആദരണീയരായിട്ടുള്ള സ്വാതന്ത്ര്യസമരസേനാനികളുടെയും പേര് ആലേഖനം ചെയ്തിട്ടുള്ള ശിലാഫലകം ആനാവരണം ചെയ്തു. തുടര്‍ന്ന് എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

Advertisement

സ്‌നേഹപൂര്‍വ്വം ഓണക്കോടി സംഘടിപ്പിച്ചു

ഇരിഞ്ഞാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ വിദ്യാലയത്തില്‍ പൂര്‍വവിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തു നടത്തുന്ന 11 പ്രൊജക്ടുകളില്‍ അഞ്ചാമത്തെ പ്രൊജക്റ്റ് ആയ ‘സ്‌നേഹപൂര്‍വ്വം ഓണക്കോടി ‘ ഇരിഞ്ഞാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു.93 ബാച്ചിലെ പൂര്‍വവിദ്യാര്‍ഥികള്‍ സ്‌പോണ്‍സര്‍ ചെയ്ത ഓണക്കോടി കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി വിതരണം ചെയ്തത് മുഖ്യാഥിതിയും തഹസില്‍ദാറുമായ സിമീഷ് സാഹു കെ എം ആണ് പി ടി എ പ്രസിഡന്റ് തോംസണ്‍ ചിരിയങ്കണ്ടത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മിസ്‌ട്രെസ് സിസ്റ്റര്‍ റിനറ്റ് സ്വാഗതം പറയുകയും അദ്ധ്യാപക പ്രതിനിധി സിനി ഡേവിഡ് നന്ദിയര്‍പ്പിച്ചു സംസാരിക്കുകയും ചെയ്തു .
ഒ എസ് എ പ്രസിഡന്റ് ഡോക്ടര്‍ ജോം ജേക്കബ് നെല്ലിശേരിയും പൂര്‍വവിദ്യാര്‍ത്ഥികളായ പ്രീത കെ, ഡോക്ടര്‍ ടെജി കെ എ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു

Advertisement

‘ നിരാമയ ‘ സൗജന്യആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ്.

‘നിരാമയ’: ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റും ഇരിങ്ങാലക്കുട ഗവ. ആയുര്‍വേദ ഹോസ്പിറ്റലും ചേര്‍ന്ന് നടത്തുന്ന ‘നിരാമയ’ യുടെ ഉദ്ഘാടനം
ഇരിങ്ങാലക്കുട നഗരസഭ ചെയ്യര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍ നിര്‍വ്വഹിച്ചു.
ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറിസ്‌കൂള്‍ പ്രിന്‍സിപ്പള്‍ ധന്യ കെ. ആര്‍. സ്വാഗതം പറഞ്ഞ ചടങ്ങില്‍
ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.ജിഷ ജോബി
അധ്യക്ഷത വഹിച്ചു. ആയുര്‍വ്വേദത്തിന്റെ പ്രസക്തിയെക്കുറിച്ചും ക്യാമ്പിനെക്കുറിച്ചും ഇരിങ്ങാലക്കുട. ഗവ. ആയുര്‍വ്വേദ ഹോസ്പിറ്റലിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജു ബാലകൃഷ്ണന്‍ സംസാരിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ മിനി സണ്ണി, പിടിഎവൈസ് പ്രസിഡണ്ട് സുനിത രമേശന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ റോസ്മിന്‍.എ. മഞ്ഞളി, അധ്യാപിക അനി.വി. എസ്. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എന്‍എസ്എസ്‌വൊളണ്ടിയര്‍ കൃപ മേരി സാവിയോ നന്ദി പറഞ്ഞു.തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി പ്രൊഫ. ഡോ. ആര്‍.ബിന്ദു ക്യാമ്പ് സന്ദര്‍ശിക്കുകയും വളണ്ടിയര്‍മാര്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്തു.

Advertisement

സ്വാതന്ത്രദിനാഘോഷത്തില്‍ സെന്റ്‌സേവിയേഴ്‌സ് സിഎംഐ സ്‌കൂള്‍

പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് സിഎംഐ സ്‌കൂളില്‍ 77 -ാമത് സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു. റാലിയില്‍ സ്വാതന്ത്ര്യസേനാനികളുടെ വേഷത്തില്‍ കുട്ടികള്‍ അണിനിരന്നു.സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ മാനേജര്‍ ഫാ.ജോയി വട്ടോലി സിഎംഐ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ.ബിനുകുറ്റിക്കാടന്‍ സിഎംഐ സ്വാതന്ത്ര്യദിനസന്ദേശം നല്‍കി. മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സമ്മാനങ്ങല്‍ നല്‍കി. കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കി.

Advertisement

ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്‌കൂളിന് പി ടി എ യുടെ ഓണ സമ്മാനം


മാത്‌സ് ലാബ് തുറന്നത് പതിമൂന്ന് ലക്ഷം രൂപ ചെലവഴിച്ച്
ഇരിങ്ങാലക്കുട : സെന്റ് മേരീസ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പി ടി എ യുടെ ഓണസമ്മാനമായി മാത്‌സ് ലാബ്. പതിമൂന്ന് ലക്ഷം രൂപ ചെലവഴിച്ച് 30 കംപ്യൂട്ടറുകളടങ്ങിയ ലാബ് പ്രവര്‍ത്തന സജ്ജമാക്കി. വിദേശ വ്യവസായി റാഫേല്‍ പൊഴോലിപറമ്പിലാണ് കംപ്യൂട്ടറുകള്‍ നല്‍കിയത്.
ലാബിന്റെ പ്രവര്‍ത്തനോത്ഘാടനം ടി എന്‍ പ്രതാപന്‍ എം പി നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു.റാഫേല്‍ പൊഴോലിപറമ്പില്‍ മുഖ്യാതിഥിയായിരുന്നു. മാനേജര്‍ ഫാ. പയസ് ചിറപ്പണത്ത്, കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഡോ.ജോജോ തൊടുപറമ്പില്‍, പ്രിന്‍സിപ്പല്‍ പി.ആന്‍സന്‍ ഡൊമിനിക്, കത്തീഡ്രല്‍ ട്രസ്റ്റി ആന്റണി കണ്ടംകുളത്തി, റീജ ജോസ്, ജോണ്‍സി ജോണ്‍ പാറക്ക, അലക്‌സ് വര്‍ഗീസ്, ടി.ജെ. ജാന്‍സി എന്നിവര്‍ പ്രസംഗിച്ചു.

Advertisement

എടവന വിനോദിനെ കേരള കര്‍ഷക സംഘം ആദരിച്ചു.

പ്ലാന്റ് ജിനോം സേവിയര്‍ ഫാര്‍മേഴ്സ് റിവാര്‍ഡ് എന്ന കേന്ദ്ര പുരസ്‌കാരം (ഒന്നര ലക്ഷം രൂപ ) നേടിയ കേരള കര്‍ഷക സംഘം ആക്കപ്പിള്ളി യൂണിറ്റ് സെക്രട്ടറി എടവന വിനോദിനെ കേരള കര്‍ഷക സംഘം സംസ്ഥാന ജില്ലാ നേതാക്കള്‍ വിനോദിന്റെ വസതിയില്‍ എത്തി ആദരിച്ചു. കര്‍ഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എ. സി. മൊയ്ദീന്‍ വിനോദിനെ പൊന്നാട അണിയിച്ചു ആദരിച്ചു. കര്‍ഷക സംഘം ജില്ലാ കമ്മിറ്റി സെക്രട്ടറി എ. എസ്. കുട്ടി, ജില്ലാ പ്രസിഡന്റ് പി. ആര്‍. വര്‍ഗീസ് മാസ്റ്റര്‍, സംസ്ഥാന കമ്മിറ്റി അംഗം കെ. വി. സജു എന്നിവര്‍ ഒരുമിച്ചാണ് വിനോദിനെ ആദരിച്ചത്. ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി പ്രസിഡന്റ് ടി. എസ്. സജീവന്‍ മാസ്റ്റര്‍, മാള ഏരിയ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര, വേളൂക്കര ഈസ്റ്റ് മേഖല സെക്രട്ടറി കെ. ബി. മോഹന്‍ദാസ്, പ്രസിഡന്റ് കെ. വി. മോഹനന്‍, ട്രെഷറര്‍ കെ. എം. ജിജ്ഞാസ്, ജോണി ചെതലന്‍, ഐ. കെ. വിശ്വനാഥന്‍, ഋതിന്‍ ബാബു, കെ. റോസ് ചന്ദ്രന്‍ തുടങ്ങിയ കര്‍ഷക സംഘം പ്രവര്‍ത്തകര്‍ സന്നിഹിതരായിരുന്നു. പരമ്പരാഗത സസ്യങ്ങളുടെ വിവിധ ഇനങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കേന്ദ്ര പുരസ്‌കാരം ആണ് വിനോദിന് ലഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കല്‍ചറല്‍ റിസര്‍ച്ചിന് (ഐ. സി. എ. ആര്‍ ) കീഴിലുള്ള നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സിന്റെ (എന്‍. ബി. പി. ജി. ആര്‍.) കസ്റ്റോഡിയന്‍ കര്‍ഷകന്‍ ആണ് വിനോദ്. നാടന്‍ കാര്‍ഷിക വിളകളുടെ സംരക്ഷണത്തിനായി കൃഷി ശാസ്ത്രജ്ഞരുടെ നിര്‍ദേശപ്രകാരം പ്രതിഫലം ഇല്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ ആണ് കസ്റ്റോഡിയന്‍ കര്‍ഷകന്‍. എന്‍. ബി. പി. ജി. ആര്‍. ന്റെ വെള്ളാണിക്കര കേന്ദ്രത്തിന് കീഴിലാണ് വിനോദ് പ്രവര്‍ത്തിക്കുന്നത്. 65ഇല്‍ അധികം കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ നെല്ല്, ജാതി, കുരുമുളക്, മാവ്, പ്ലാവ് എന്നിവയില്‍ വംശനാശം നേരിടുന്ന പല അപൂര്‍വ ഇനങ്ങളും വിനോദ് സംരക്ഷിച്ചു വരുന്നു.2019ഇല്‍ സരോജനി ദാമോദരന്‍ ഫൌണ്ടേഷന്‍ അവാര്‍ഡ്,2021 ഇല്‍ കേന്ദ്ര കിഴങ്ങു ഗവേഷണ സ്ഥാപനത്തിന്റെ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ ജൈവ വൈവിദ്ധ്യ നാടന്‍ സസ്യ ഇന സംരക്ഷകന്‍ അവാര്‍ഡ്, വേളൂക്കര ഗ്രാമ പഞ്ചായത്ത് മികച്ച ജൈവ കര്‍ഷകനുള്ള അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ വിനോദ് ന് ലഭിച്ചിട്ടുണ്ട്. നാടന്‍ കാര്‍ഷിക വിളകളുടെ കാവലാളും സംരക്ഷകനുമായ വിനോദ് ഇരിങ്ങാലക്കുട വേളൂക്കര പഞ്ചായത്തിലെ കൊറ്റനല്ലൂര്‍ നിവാസിയാണ്.

Advertisement

റെഡ്‌ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരവ് നല്‍കി

ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി തൃശ്ശൂര്‍ ജില്ലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍
ജില്ലയിലെ ജൂനിയര്‍ റെഡ്‌ക്രോസ് കെടറ്റുകളില്‍-നിന്നും ഇക്കഴിഞ്ഞ എസ്എസ്എല്‍സിപരീക്ഷയില്‍ ഫുള്‍എപ്ലസ് നേടിയ 1100 കുട്ടികള്‍ക്ക് ആദരവ് നല്‍കി. കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ആദരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ റെഡ്‌ക്രോസ്‌സൊസൈറ്റി തൃശൂര്‍ ജില്ല ചെയര്‍മാന്‍ അഡ്വ.എം.എസ്.അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. സമ്മേളനത്തില്‍ ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി സംസ്ഥാന ചെയര്‍മാന്‍ രഞ്ജിത്ത് കാര്‍ത്തികേയന്‍ മുഖ്യാഥിതി ആയിരിന്നു. തൃശ്ശൂര്‍ ജില്ലയില്‍ വിവിധ സ്‌കൂളുകളില്‍ ജെആര്‍സി കൗണ്‍സിലര്‍മാരായി പത്തുവര്‍ഷത്തിലധികംപ്രവര്‍ത്തിക്കുന്ന അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. ജൂനിയര്‍ റെഡ് ക്രോസിന്റെ ഉപജില്ല കോ-ഓഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്ന അധ്യാപകരെ ചടങ്ങില്‍ പ്രത്യേകം ആദരിച്ചു.ചെയര്‍മാന്‍ ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി തൃശ്ശൂര്‍ ജില്ല ബ്രാഞ്ച് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സാമൂഹ്യസേവനരംഗത്ത് ഏറ്റവും നല്ല രീതിയില്‍
പ്രവര്‍ത്തിക്കുന്ന ‘Mercy Cop’-ന്റെ സ്ഥാപകന്‍ കൂടിയായ സുദര്‍ശന്‍ ഐപിഎസിനെ (വിജിലന്‍സ് എസ്പി)
ചടങ്ങില്‍ സാമൂഹ്യ സേവനത്തിനുള്ള റെഡ്‌ക്രോസ് അവാര്‍ഡ് നല്‍കി ആദരിച്ചു.ഭാരത് രത്‌ന മദര്‍
തെരേസ അവാര്‍ഡ് നേടിയ ഡോ.വിനീത ജയകൃഷ്ണനെയും (കോളേജ് അദ്ധ്യാപിക) ചടങ്ങില്‍
ആദരിച്ചു.

Advertisement

ദേശസ്‌നേഹത്തിന്റെ അലയൊലികളുയര്‍ത്തി ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജില്‍ ‘ വന്ദേ തിരംഗ് ‘

ഇരിഞ്ഞാലക്കുട : ദേശീയ ചിഹ്നങ്ങളോടുള്ള ആദരം പ്രകടിപ്പിച്ചു കൊണ്ടും രാജ്യത്തിന്റെ ഐക്യം, അഖണ്ഡത എന്നിവയോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ച് കൊണ്ടും ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജില്‍ ‘ വന്ദേ തിരംഗ് ‘ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. സ്വാതന്ത്യദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘ഹര്‍ ഘര്‍ തിരംഗ്’ പദ്ധതിയോട് അനുബന്ധിച്ച് കോളേജിലെ സ്റ്റാഫ് വെല്‍ഫയര്‍ കമ്മറ്റിയാണ് പരിപാടി നടത്തിയത്. ദേശീയോദ്ഗ്രഥന സന്ദേശങ്ങള്‍ പങ്കുവച്ചും, ത്രിവര്‍ണ പതാകയോടുള്ള ആദരം പ്രകടിപ്പിച്ചും സ്റ്റാഫ് അംഗങ്ങള്‍ക്ക് ത്രിവര്‍ണ പതാകകള്‍ വിതരണം ചെയ്തും ആണ് ത്രിവര്‍ണോത്സവം ആചരിച്ചത്. ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ജോയി പീനിക്കപ്പറമ്പില്‍ സി എം ഐ ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളേജ് ഓഫ് എന്‍ജിനീയറിങ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സി എം ഐ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി. ഡി ജോണ്‍ വിവിധ വിഭാഗങ്ങളുടെ മേധാവികള്‍ എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി. അധ്യാപകരായ ഡോ. അരുണ്‍ അഗസ്റ്റിന്‍, വിവേക് സി രവി. പി വി ഭാഗ്യശ്രീ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement

മിഷന്‍ 24 വാര്‍റൂം ഉദ്ഘാടനം

ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 2024 ലോക്‌സഭ ഇലക്ഷനോടു മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തുന്നതിനും വോട്ടര്‍ പട്ടികയിലെ തിരുത്തലുകള്‍ക്കും വേണ്ടി തൃശൂര്‍ ജില്ലയിലെ ആദ്യത്തെ നിയോജക മണ്ഡലം മിഷന്‍ – 2024 വാര്‍ റൂം ഇരിങ്ങാലക്കുടയില്‍ രാജീവ് ഗാന്ധി മന്ദിരത്തില്‍ എംപി ടി. എന്‍ പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. കെ.പി സി സി നിര്‍വാഹക സമിതിയംഗം എം.പി ജാക്‌സന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, സതീഷ് വിമലന്‍, ബ്ലോക്ക് പ്രസിഡണ്ടുമാരായ സോമന്‍ ചിറ്റേത്ത്, ഷാറ്റൊ കുരിയന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ടി.വി ചാര്‍ളി, മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടന്‍, ഹൈദ്രോസ് എ.ഐ ബ്ലോക്ക് – മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement

വെളയനാട് ഊട്ടുതിരുനാളിന് കൊടിയേറി

സെന്റ് മേരീസ് ചര്‍ച്ച് വെളയനാട് പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാളിന്റെ (പുത്തരി തിരുനാള്‍) കൊടിയേറ്റം വികാരി ഫാ.സജി പൊന്‍ മിനിശ്ശേരി നിര്‍വ്വഹിച്ചു. ആഗസ്റ്റ് 15 ന് 9:00 am മുതല്‍ മാതാവിന്റെ ഊട്ട് നേര്‍ച്ച ആരംഭിക്കുന്നതാണ് .

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe