യുവതയെ വഞ്ചിച്ച കേന്ദ്ര സർക്കാരിന്റെ യുവജന വിരുദ്ധ ബജറ്റിനെതിരെ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു

28

ഇരിങ്ങാലക്കുട: യുവതയെ വഞ്ചിച്ച കേന്ദ്ര സർക്കാരിന്റെ യുവജന വിരുദ്ധ ബജറ്റിനെതിരെ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഹെഢ്പോസ്റ്റാഫീസിന് മുൻപിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു.പ്രതിഷേധ പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ആർഎൽ ശ്രീലാൽ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് പികെ മനുമോഹൻ അദ്ധ്യക്ഷത വഹിച്ച പരിപാടിക്ക് ബ്ലോക്ക് സെക്രട്ടറി വിഎ അനീഷ് സ്വാഗതവും ട്രഷറർ ഐവി സജിത്ത് നന്ദിയും രേഖപ്പെടുത്തി. ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ അക്ഷയ് മോഹൻ,കെ.വി വിനീത്,പിജെ ജിത്തു, എൻ.എം ഷിനോ,കെഎസ് സുമിത്ത്, അജിത്ത് കൊല്ലാറ,സുജിത്ത് കെ.എസ് എന്നിവർ നേതൃത്വം നൽകി.

Advertisement