ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്‌കൂളിന് പി ടി എ യുടെ ഓണ സമ്മാനം

19


മാത്‌സ് ലാബ് തുറന്നത് പതിമൂന്ന് ലക്ഷം രൂപ ചെലവഴിച്ച്
ഇരിങ്ങാലക്കുട : സെന്റ് മേരീസ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പി ടി എ യുടെ ഓണസമ്മാനമായി മാത്‌സ് ലാബ്. പതിമൂന്ന് ലക്ഷം രൂപ ചെലവഴിച്ച് 30 കംപ്യൂട്ടറുകളടങ്ങിയ ലാബ് പ്രവര്‍ത്തന സജ്ജമാക്കി. വിദേശ വ്യവസായി റാഫേല്‍ പൊഴോലിപറമ്പിലാണ് കംപ്യൂട്ടറുകള്‍ നല്‍കിയത്.
ലാബിന്റെ പ്രവര്‍ത്തനോത്ഘാടനം ടി എന്‍ പ്രതാപന്‍ എം പി നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു.റാഫേല്‍ പൊഴോലിപറമ്പില്‍ മുഖ്യാതിഥിയായിരുന്നു. മാനേജര്‍ ഫാ. പയസ് ചിറപ്പണത്ത്, കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഡോ.ജോജോ തൊടുപറമ്പില്‍, പ്രിന്‍സിപ്പല്‍ പി.ആന്‍സന്‍ ഡൊമിനിക്, കത്തീഡ്രല്‍ ട്രസ്റ്റി ആന്റണി കണ്ടംകുളത്തി, റീജ ജോസ്, ജോണ്‍സി ജോണ്‍ പാറക്ക, അലക്‌സ് വര്‍ഗീസ്, ടി.ജെ. ജാന്‍സി എന്നിവര്‍ പ്രസംഗിച്ചു.

Advertisement