എക്‌സോഡസ് -2018 നു തുടക്കമായി

629

ഇരിങ്ങാലക്കുട- റൂബി ജൂബിലിയോടനുബന്ധിച്ചു നടത്തുന്ന യുവജന ക്യാമ്പിന് സെന്റ് ജോസഫ് കോളേജില്‍ പതാക ഉയര്‍ത്തി ആരംഭം.എസ് എം വൈ എം പ്രസിഡന്റ് അരുണ്‍ ഡേവീസ് കവലക്കാട്ട് പതാക ഉയര്‍ത്തി.തുടര്‍ന്ന് യുവതികളുടെ രംഗപൂജ വേദിയില്‍ അരങ്ങേറി .സെന്റ് തോമസ് കത്ത്രീഡല്‍ വികാരി ഡോ. ആന്റു ആലപ്പാടന്‍ ബോധവത്ക്കരണ ക്ലാസിനു നേതൃത്വം കൊടുത്തു.തുടര്‍ന്ന് കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ.ഡേവീസ് ചിറമ്മല്‍ യുവതീ യുവാക്കളോട് സംസാരിച്ചു.മെയ് 25 നു തുടങ്ങി 27-ാം തിയ്യതി 4 മണി വരെയാണ് ക്യാമ്പ്.ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇരിങ്ങാലക്കുട മെത്രാന്‍ മാര്‍ .പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.വിവിധ കണ്‍വീനര്‍മാരടങ്ങുന്ന 51 അംഗ കമ്മറ്റി ഒരു മാസം മുമ്പേ ക്യാമ്പിന്റെ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങളാരംഭിച്ചു.സംസ്ഥാനത്തെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗല്‍ഭരായ വ്യക്തികള്‍ യുവജനശാക്തീകരണം ലക്ഷ്യമാക്കിയുള്ള വ്യത്യസ്ത സെഷനുകള്‍ക്ക് നേതൃത്വം നല്‍കും .പാനല്‍ ചര്‍ച്ചകള്‍,ടോക്ക് ഷോ ,ഗ്രൂപ്പ് ഡിസ്‌ക്കഷന്‍ ,മ്യൂസിക്ക് ബാന്റ് ,കള്‍ച്ചറല്‍ പ്രോഗ്രാം തുടങ്ങി വിവിധ പരിപാടികള്‍ ക്യാമ്പില്‍ ആസൂത്രണം ചെയ്തിട്ടുണ്ട് .ഇടവകയിലെ 66 യൂണിറ്റുകളില്‍ നിന്നുള്ള 300 ല്‍ പരം യുവതീയുവാക്കള്‍ ക്യാമ്പില്‍ പങ്കെടുക്കും.സ്പിരിച്ച്വാലിറ്റി വൈസ് റെക്ടര്‍ ഫാ.ഷാബു പുത്തൂര്‍ ,അസിസ്റ്റന്റ് വികാരിമാരായ ഫാ മില്‍ട്ടണ്‍ തട്ടില്‍ കുരുവിള ,ഫാ .അജോ പുളിക്കന്‍ ,ഫാ .ഫെമിന്‍ ചിറ്റിലപ്പിള്ളി ട്രസ്റ്റിമാരായ ഡോ. ഇ ടി ജോണ്‍ ,ലോറന്‍സ് ആളൂക്കാരന്‍ ,ഫ്രാന്‍സിസ് കോക്കാട്ട് ,റോബി കാളിയങ്കര എന്നിവര്‍ നേതൃത്വം നല്‍കും .റൂബി ജൂബിലി ജനറല്‍ കണ്‍വീനര്‍ ഒ എസ് ടോമി ,യൂത്ത ക്യാമ്പ് ജനറല്‍ കണ്‍വീനര്‍ ജോസ് മാമ്പിള്ളി ,പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി  എന്നിവരാണ് പ്രോഗ്രാമിന്റെ സാരഥികള്‍

Advertisement