ഇരിങ്ങാലക്കുട: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ വേണു ജി വാര്യർ രചിച്ച അഴിനില എന്ന നോവൽ ശക്തി സാംസ്ക്കാരിക വേദി പ്രസിഡണ്ട് ഉണ്ണിക്കൃഷ്ണൻ കിഴുത്താനി സാംസ്ക്കാരിക പ്രവർത്തകനായ കാറളം രാമചന്ദ്രൻ നമ്പ്യാർക്ക് നൽകി പ്രകാശനം ചെയ്തു. കെ. ഹരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വി. ആർ. രഞ്ജിത്ത് മാസ്റ്റർ, കെ. ടി. രാജേന്ദ്രൻ,
എ. സി. സുരേഷ്, വേണു ജി വാര്യർ എന്നിവർ സംസാരിച്ചു




