പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട, ഡോൺബോസ്കോ സ്കൂളിന് സമീപം താമസിക്കുന്ന രായംമരക്കാർ വീട്ടിൽ ഷംനാദ് (38) ആണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

തൃശ്ശൂർ ഭാഗത്തുനിന്ന് കാറിൽ ഠാണ ഭാഗത്തേക്ക് മനുഷ്യജീവന് അപകടം വരത്തക്കവിധം വാഹനം ഓടിച്ചെത്തിയ പ്രതി ഠാണ ജംഗ്ഷനിൽ മറ്റ് വാഹനങ്ങൾക്ക് മാർഗതടസ്സം സൃഷ്ടിച്ചതിനെ തുടർന്നാണ് സംഭവം. ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ഹബീബ് വാഹനം മാറ്റിയിടാൻ ആവശ്യപ്പെട്ടെങ്കിലും പ്രതി നിർദേശം അനുസരിക്കാതെ കലഹസ്വഭാവത്തോടെ പെരുമാറുകയും പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഇരിങ്ങാലക്കുട എസ് എച്ച് ഒ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ പ്രദീപ് കെ ഒ, എസ് ഐ പ്രീജു പി ടി, ജി എ എസ് ഐ മാരായ സുഭാഷ്, രാജേഷ്, ജി എസ് സി പി ഒ മാരായ, അജിത്ത്, ഉമേഷ് കൃഷ്ണൻ, സി പി ഒ ഉമേഷ് കെ വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Hot this week

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

28 ലക്ഷം രൂപയുടെ സ്വർണാഭരണ തട്ടിപ്പ്: പ്രതി പള്ളുരുത്തിയിൽ നിന്നും പിടിയിൽ

മാള: യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4000...

Topics

spot_img

Related Articles

Popular Categories

spot_imgspot_img