വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഇ എൻ ശ്രീനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി പതിനഞ്ചാം വാർഡ് കുടുംബ സംഗമം ശ്രീ സുധേഷിന്റെ വസതിയിൽ നടന്നു. വാർഡ് പ്രസിഡന്റ് ശ്രീ നൗഷാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെപിസിസി ജനറൽ സെക്രട്ടറി ശ്രീമതി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.ഡിസിസി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി മുഖ്യാതിഥിയായിരുന്നു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷാറ്റോ കുര്യൻ,മണ്ഡലം പ്രസിഡന്റ് എ. ഐ.സിദ്ധാർത്ഥൻ, adv. ജോസ് മൂഞ്ഞേലി, ഷാൽബിൻ പെരേര, ഷൌക്കത്തലി, ഒ എൻ ഹരിദാസ് എന്നിവർ നേതൃത്ത്വം നൽകി




