പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജി.ജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് അവരുടെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നടത്തുകയുണ്ടായി. അഡ്വ. തോമസ് ഉണ്ണിയാടൻ MLA ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ T.G. ശങ്കരനാരായണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജി. ജെ. ഇൻഫോ ടെക് തയ്യാറാക്കിയതും ആയിരത്തിലധികം വിദ്യാലയങ്ങൾ ഉപയോഗിക്കു ന്നതുമായ സ്‌കൂൾ മാനേജ്‌മെൻ്റ് സോഫ്റ്റ‌്വയർ ൻ്റെ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിച്ച പതിപ്പായ ഇ-സ്‌കൂൾ സൊലൂഷൻസ് 3.0 യുടെ പ്രകാശന കർമ്മം തൃശ്ശൂർ റൂറൽ പോലീസ് അഡീഷണൽ എസ്.പി. ശ്രീ. ടി എസ്. സിനോജ് നിർവ്വഹിച്ചു.
മാനേജിങ് ഡയറക്‌ടർ ശ്രീ ജിസൻ.പി.ജെ. സ്വാഗതം പറഞ്ഞു ക്രൈസ്റ്റ് എഞ്ചിനീയറിങ് കോളേജ് എക്സ്‌സി ഡയറക്‌ടർ ഫാ. ജോൺ പാലേക്കര, വിദ്യാനികേതൻ സംസ്ഥാന ജനറൽസെക്രട്ടറി ശ്രീ ശ്രീകാന്ത് CT, ഞാറ ക്കൽ ടാലന്റ് പബ്ലിക് സ്‌കൂൾ ഡയറക്‌ടർ ശ്രീ അബ്‌ദുൾ കലാം, ശ്രീമതി ധന്യ വട്ടോലി, ശ്രീ അമിത് സ്റ്റീഫൻ, ശ്രീമതി അനു തോമസ് എന്നിവർ ചട ങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.
അതിനു ശേഷം നടന്ന വിവിധ കലാപരിപാടികൾ ശ്രീ വിവേക് നെല്ലായി ഉദ്ഘാടനം ചെയ്തു




