കൊല്ലങ്കോട്: സെന്റ് ജോസഫ്സ് കോളേജ് ഓട്ടോണമസ്, ഇരിഞ്ഞാലക്കുടയിലെ ഒന്നാം വർഷ സാമൂഹിക പ്രവർത്തന വിഭാഗത്തിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘സ്നേഹതീരം’ പഞ്ചദിന സഹവാസ ക്യാമ്പിന് കൊല്ലങ്കോട് ആശ്രയം എൻ.ജി.ഒയിൽ തുടക്കമായി.
ക്യാമ്പിന്റെ ഉദ്ഘാടനം കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ആർ. ശിവൻ നിർവഹിച്ചു. ചടങ്ങിൽ ആശ്രയം റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി കോർഡിനേറ്റർ ശ്രീ ശശികുമാർ, ഡിസ്ട്രിക്ട് കോർഡിനേറ്റർ ഗ്രീൻ കോർപ്സ് ശ്രീ ഗുരുവായൂരപ്പൻ, ആശ്രയം എൻ.ജി.ഒ ഫൗണ്ടേഷൻ മെമ്പർ ശ്രീ അരവിന്ദാക്ഷൻ, സി.ഡി.എസ്. മെമ്പർ ശ്രീമതി ടിൻസി, സെന്റ് ജോസഫ്സ് കോളേജ് അധ്യാപകരായ ശ്രീമതി മേഘന ഡേവിസ്, ശ്രീമതി കൃഷ്ണേന്ദു കെ. ബി., വിവിധ കോളേജുകളിൽ നിന്നുള്ള സാമൂഹിക പ്രവർത്തന വിദ്യാർത്ഥികൾ, ആശ്രയം എൻ.ജി.ഒയിലെ പ്രവർത്തകർ, ഗ്രാമവാസികൾ എന്നിവർ സന്നിഹിതരായി.
ഗ്രാമീണ സമൂഹത്തെ അടുത്തറിയുന്നതിനും സാമൂഹിക പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കുന്നതിനും വിദ്യാർത്ഥികൾക്ക് പ്രായോഗിക അനുഭവം നൽകുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ സാമൂഹിക ഇടപെടലുകളും പഠന പ്രവർത്തനങ്ങളും ക്യാമ്പിന്റെ ഭാഗമായി നടക്കും




