പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി . സെക്രട്ടറി സെബാസ്റ്റ്യൻ മുല്ലക്കുന്നിൽ സ്വാഗതം ആശംസിച്ച യോഗത്തിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ശരണ്യ ശരത്തിന്റ അധ്യക്ഷത്തിൽ മുരിയാട് ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ശാരി വീനസ് ഉദ്ഘാടനം ചെയ്യ്തു. മുൻ പ്രസിഡന്റ് സുധീന്ദ്രൻ , ലൈസാ സെബാസ്റ്റ്യൻ , ജോയിന്റ് സെക്രട്ടറി ഗോപിനാഥൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്ലസ്ടുവിന് 99% വിജയം കരസ്ഥമാക്കിയ ഡാൻ സെബാസ്റ്റ്യന് മൊമെന്റോ നൽകി ആദരിച്ചു . തുടർന്ന് രംഗപൂജ, തിരുവാതിരക്കളി, കോൽക്കളി,ഡബിൾ ഡാൻസ്, മറ്റ് വിവിധതരം മത്സരങ്ങൾ നടത്തി മത്സരങ്ങൾക്കുളള സമ്മാനം നൽകി. തുടർന്ന് DJ ക്ക് ശേഷം ട്രെഷർ മോഹനൻ നാരാട്ടിൽ നന്ദി പറഞ് സ്‌നേഹവിരുന്നോടെ പരിപാടി സമാപനം കുറിച്ചു




