റിസർച്ച് ആൻഡ് പി.ജി. ഇംഗ്ലീഷ് വിഭാഗം അസോസിയേഷൻ ഉദ്ഘാടനം

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയിലെ റിസർച്ച് ആൻഡ് പോസ്റ്റ് ഗ്രാജുവേറ്റ് വിഭാഗം ഇംഗ്ലീഷ് അസോസിയേഷൻ ഉദ്ഘാടനം കോളജ് റിസേർച്ച് സെമിനാർ ഹാളിൽ രാവിലെ പത്തു മണിക്ക് നടന്നു.ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിലിന്റെ സഹകരണത്തോടെ നടത്തുന്ന പരിപാടി, അമേരിക്ക ബൗളിംഗ് ഗ്രീൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, സ്കൂൾ ഓഫ് കൾച്ചറൽ ആൻഡ് ക്രിട്ടിക്കൽ സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസർ എമിറിറ്റസ് പ്രൊഫ. ശ്രീദേവി മേനോൻ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി അധ്യക്ഷത

വഹിച്ച ചടങ്ങിൽ ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ. സാജോ ജോസ് സ്വാഗതം പറഞ്ഞു.

“Talking Story” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയ പ്രൊഫ. ശ്രീദേവി മേനോൻ

വിദ്യാർത്ഥികളിൽ ആശയവിനിമയശേഷിയും സർഗാത്മകതയും വിമർശനാത്മക ചിന്തയും വളർത്തുന്നതിന് കഥ പറച്ചിലിൻ്റെ സംസ്കാരം തിരിച്ചു പിടിക്കേണ്ടതിൻ്റെ ആവശ്യകതയിലൂന്നി സംസാരിച്ചു. ചരിത്രത്തിലിടം പിടിക്കാത്ത, പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർക്ക് കഥകൾ അവരുടെ സാംസ്കാരിക സ്മൃതികൾ സംരക്ഷിക്കുവാനുള്ള ഉപാധികളാണ്. ചരിത്രങ്ങൾ മാറ്റിയെഴുതപ്പെടുന്ന കാലത്ത് ചരിത്രത്തിൻ്റെ വ്യക്തിപരമായ അടയാളപ്പെടുത്തലിന് കഥകൾ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ അവസാനിച്ച ചടങ്ങിൽ ഇംഗ്ലീഷ് അസോസിയേഷൻ സെക്രട്ടറി കുമാരി ജെയിൻ മരിയ ജോസ് നന്ദി പറഞ്ഞു

Hot this week

ആൽഫ പാലിയേറ്റീവ് കെയർ ഇരിങ്ങാലക്കുടയിൽ ഫിസിയോതെറാപ്പി വിഭാഗം വിപുലീകരിക്കുന്നു

പുതുക്കിയ സൗകര്യങ്ങളുടെ സമർപ്പണവും ഓണാഘോഷവും ഓഗസ്റ്റ് 21ന്

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ അധ്യയനാരംഭം

ഇരിങ്ങാലക്കുട: മനുഷ്യൻ ഓർമിക്കപ്പെടുന്നത് സമൂഹത്തിന് നൽകുന്ന സംഭാവനകളുടെ പേരിലായിരിക്കുമെന്ന് സി എം...

ആളൂർ ഗ്രാമപഞ്ചായത്ത് കർഷക ദിനം എം എൽ എ അഡ്വ : തോമസ് ഉണ്ണിയാടൻഉദ്ഘാടനം ചെയ്തു

ആളൂർ ഗ്രാമപഞ്ചായത്ത് കർഷക ദിനം ആഗസ്റ്റ് 17 ന് പഞ്ചായത്ത്‌ ഹാളിൽ...

ഇരിഞ്ഞാലക്കുട കത്തീഡ്രൽ കെ.സി.വൈ.എം റൂബി ജൂബിലി സമാപനം

കത്തീഡ്രൽ കെ.സി.വൈ.എം റൂബി ജൂബിലി സമാപന സമ്മേളനം ഓഗസ്റ്റ് 15 സിയോൺ...

Topics

കുഞ്ഞോണക്കോടി സമ്മാനിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് എൻഎസ്സ് എസ് യൂണിറ്റുകൾ ഇരിങ്ങാലക്കുട ഗവ...

കർഷക ദിനാചരണം.എം എൽ എ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു

കാറളം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ആഘോഷിക്കുന്ന കർഷക ദിനാചരണം കാറളം കമ്മ്യൂണിറ്റി...

ഇരിങ്ങാലക്കുട കോടതി സമുച്ചയം ഉദ്ഘാടനംഎല്ലാവരേയും ഉൾപ്പടുത്തി ഉത്ഘാടനം നടത്തണം_ബിജെപി.

ഇരിങ്ങാലക്കുട കോടതി സമുച്ചയം ഉദ്ഘാടനം സ്ഥലം എം പിയും കേന്ദ്രമന്ത്രിയുമായ സുരേഷ്...
spot_img

Related Articles

Popular Categories

spot_imgspot_img